ബെൻസേലം: ഫെയർലെസ്ഹിൽസ് സെൻ്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ, കോട്ടയം വാകത്താനം മൂലയിൽ ജോമോൻ കുര്യൻ്റെ ഭാര്യ വത്സമ്മ കുര്യൻ (62) ബെൻസേലത്ത് നിര്യാതയായി. ജസ്റ്റിൻ, ജാസ്മിൻ എന്നിവർ മക്കളും, ഏഞ്ജല മരുമകളുമാണ്.
പൊതുദർശനം: മാർച്ച് O2 ഞായറാഴ്‌ച വൈകുന്നേരം 5 മുതൽ രാത്രി 8 വരെയും, സംസ്ക്കാര ശുശ്രൂഷകൾ: മാർച്ച് O3 തിങ്കളാഴ്ച രാവിലെ 9 മുതൽ 11 വരെയും, ഫെയർലെസ്ഹിൽസ് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽവച്ച് നടത്തപ്പെടും. (520 Hood Blvd, Fairless Hills, PA 19030) സംസ്ക്കാര ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഫാ. അബു പീറ്റരും, സഹ വൈദീകരും നേതൃത്വം നൽകും . ശുശ്രൂഷകൾക്ക് ശേഷം മൃതശരീരം റിച്ച്ലിയു റോഡിലുള്ള റോസ്‌ഡെയ്ൽ സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Rosedale Memorial Park, 3850 Richlieu Rd, Bensalem, PA 19020)
Prayers