Tuesday, January 7, 2025
Homeഅമേരിക്കട്രൈസ്റ്റേറ്റ് ഓണസദ്യ - സ്വാദിഷ്ടം, വിഭവസമൃദ്ധം (സദാശിവൻകുഞ്ഞി)

ട്രൈസ്റ്റേറ്റ് ഓണസദ്യ – സ്വാദിഷ്ടം, വിഭവസമൃദ്ധം (സദാശിവൻകുഞ്ഞി)

(സദാശിവൻകുഞ്ഞി)

പതിനഞ്ചിൽ പരം സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിൻ്റെ ഓണാഘോഷത്തിൻ്റെ ഭാഗമായി ഈ വരുന്ന ആഗസ്റ്റ് 31 ന് ഫിലഡൽഫിയയിലെ പ്രശസ്തമായ മയൂര റസ്റ്ററൻ്റിൻ്റെ നേതൃത്വത്തിൽ ഓണ സദ്യ പൊടിപൊടിക്കുകയാണ് . ഉച്ചക്ക് കൃത്യം 12 ന് ഫിലഡൽഫിയയിലെ സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിലാണ്എത്ര കഴിച്ചാലും മതിവരാത്ത കൊതിയൂറും സദ്യ നാം ആസ്വദിക്കാൻ പോകുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം, ഓണസദ്യയിലെ പ്രധാന ഇനങ്ങളാണ് പപ്പടം, പായസം ഉപ്പേരി തുടങ്ങിയവ. ഈ വിരുന്ന് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം ഓണക്കാലം തന്നെയാണ്

വാഴയിലയിൽ വിളമ്പുന്ന, ഒട്ടേറെ വെജിറ്റേറിയൻ വിഭവങ്ങൾ ഉൾക്കൊള്ളുന്ന ഓണ സദ്യയാണ് ഇത്തവണത്തെ പ്രത്യേകത .അവയിൽ കേരളത്തനിമനിറഞ്ഞ കുത്തരിച്ചോറ്, രുചികമായ കറികൾ , പഴം, പായസം , ഉപ്പേരി എന്നിവ ഉൾപ്പെടുന്നു. മയൂര റസ്റ്ററൻ്റിലെ ശ്രീ ഷാജി സുകുമാരൻ്റെ നേതൃത്വത്തിൽ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിൻ്റെ ഓണാഘോഷത്തിനു വേണ്ടി തയ്യാറാക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ വയറ് നിറയെ കഴിച്ച് സംതൃപ്തി നേടാം. ഇത്തവണത്തെ ഓണസദ്യയിൽ കറികൾ വിളമ്പുന്ന രീതിയിലും സംഘടനാ ശൈലിയിലും നാം എല്ലാ കൊല്ലത്തേയും പോലെ കർശനമായ അച്ചടക്കം പാലിക്കുന്നുണ്ട്.
ഓണവിഭവങ്ങൾ നമുക്കായി വിളമ്പുന്നത് കേരളത്തിൻ്റെ തനത് ശൈലിയിൽ നെയ്തെടുത്ത ഓണക്കോടിയുടുത്ത മലയാളി മങ്കമാർ ആയിരിക്കും.

ഒത്തുചേരലിൻ്റെ ആഘോഷമായ ഈ പരിപാടിയിലേക്ക് എല്ലാവരും കുടുംബസമേതം എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

ശ്രീ ഷാജി സുകുമാരൻ പരമ്പരാഗത രീതിയിൽ ട്രൈസ്റ്റെറ്റിനുവേണ്ടി ഒരുക്കുന്ന ഈ മഹാസദ്യയിൽ പങ്കെടുത്ത് ഇത്തവണത്തെ ഓണം നമുക്ക് അവിസ്മരണീയമാക്കാം

(സദാശിവൻകുഞ്ഞി)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments