ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് അപ്പം, ഇടിയപ്പം, ചപ്പാത്തി തുടങ്ങിയവയുടെ കൂടെ കഴിക്കാൻ പറ്റുന്ന നല്ല ഒരു “മുട്ടകറി” യുടെ റെസിപ്പി ആണ്. അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകൾ












മുട്ട
നാലെണ്ണം
സവാള
മൂന്നെണ്ണം വലുത്
ഇഞ്ചി
ചെറിയ കഷണം
വെളുത്തുള്ളി
മൂന്ന് അല്ലി
പച്ചമുളക്
നാലെണ്ണം
വെളിച്ചെണ്ണ
ഒരു ടേബിൾ സ്പൂൺ
ഉപ്പ്
പാകത്തിന്
കറിവേപ്പില
രണ്ട് തണ്ട്
ഗരം മസാല
ഒന്നര ടീസ്പൂൺ (വീട്ടിൽ പൊടിച്ചത് )
കടുക്
അര ടീസ്പൂൺ
തേങ്ങാപ്പാൽ
ഒന്നാം പാൽ ഒരു കപ്പ്
രണ്ടാം പാൽ
ഒന്നര കപ്പ്
തക്കാളി
ഒന്ന് ചെറുത്
മല്ലിപ്പൊടി
രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപൊടി
കാൽ സ്പൂൺ
കുരുമുളകുപൊടി (തരിയുള്ളത് )
കാൽ ടീസ്പൂൺ
കാശ്മീരി മുളകുപൊടി
അര ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്
5 എണ്ണം
തയ്യാറാക്കുന്ന വിധം










ഒരു പാൻ അടുപ്പിൽ വച്ച് തീ കത്തിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കുക.
ഇതിലേക്ക് കടുകിട്ട് പൊട്ടി വരുമ്പോൾ ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ് ഇവ ഓരോന്നായി ചേർത്ത് ഗോൾഡൻ നിറം ആകുന്നത് വരെ വഴറ്റുക. ഇതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് ചെറുതായി ഉടഞ്ഞു വരുന്നതുവരെ വഴറ്റുക. അതിനുശേഷം മല്ലിപ്പൊടി, കാശ്മീരി മുളകുപൊടി, കുരുമുളക് ചതച്ചത്, വീട്ടിൽ പൊടിച്ച ഗരം മസാല ഇത്രയും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റി ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് ഇളക്കി മൂടിവെച്ച് വേവിക്കുക. വെള്ളം വറ്റി വരുമ്പോൾ ഒരു മിക്സിയുടെ ജാറിൽ അണ്ടിപരിപ്പ് അല്പം തേങ്ങാപ്പാൽ ഒഴിച്ച് നന്നായി അരച്ചെടുത്ത് ഇതിലേക്ക് ചേർത്ത് ഇളക്കുക. ഒപ്പം ഒന്നാം പാൽ ഒഴിച്ച് തീ ഓഫ് ചെയ്തതിനു ശേഷം പുഴുങ്ങിയ മുട്ട ആറിയതിനു ശേഷം തോട് കളഞ്ഞ് ഗ്രേവിയിലേക്ക് പതിയെ ഇട്ട് ചെറുതായി ഇളക്കി അഞ്ചു മിനിറ്റ് മൂടി വച്ചതിനുശേഷം എടുത്ത് വിളമ്പാവുന്നതാണ്.
സ്വാദിഷ്ടമായ ഈ മുട്ടകറി എല്ലാവരും ഈ രീതിയിൽ തയ്യാറാക്കി നോക്കുമല്ലോ. മറ്റൊരു റെസിപ്പിയുമായി അടുത്ത തവണ വീണ്ടും വരുന്നതാണ്.
കൊള്ളാം

