സ്നേഹാധിഷ്ഠിത ബന്ധ ബോധം! (എഫേ. 6:5-9)
“ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മയ്ക്കു കർത്താവിൽ നിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ? (വാ.8).
ബ്രിട്ടിഷ് സൈന്യത്തിലെ ഓഫീസറായിരുന്ന ഏണസ്റ്റ് ഗോർഡൻ 1942 – ൽ സമാ ഡ്രാ ദ്വീപിലേക്കു തന്റെ സൈന്യത്തെ നയിക്കുന്നതിനിടയിൽ, ജപ്പാൻ സൈന്യത്താൽ പിടിക്കപ്പെടുകയുണ്ടായി. അവർ അദ്ദേഹത്തെ, തായ്ലണ്ടിന്റെയും, ബർമ്മയുടെയും അതിർത്തിയിലുള്ള ഒരു തൊഴിലാളി ക്യാമ്പിലേക്കു അയച്ചു. തനിക്ക് അക്കാലത്തു യേശുക്രിസ്തുവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവിടെ വച്ചു തനിക്കു കഠിനമായ രോഗം ബാധിച്ചതിനാൽ, അവർ അദ്ദേഹത്തെ മരണാസന്നരെ പാർപ്പിച്ചിരുന്ന ഒരു ക്യാമ്പിലേക്കു മാറ്റി. തന്റെ ഭാവിയെപ്പറ്റി അദ്ദേഹത്തിനു ഒരു ആശയും ഇല്ലായിരുന്നു.
ഈ സാഹചര്യത്തിൽ അദ്ദേഹം പൂർണ്ണ ഹൃദയത്തോടെ തന്നെത്തന്നെ യേശുക്രിസ്തുവിനായി സമർപ്പിക്കുകയും, രോഗമോചിതനായാൽ ദൈവരാജ്യ ബദ്ധമായി ജീവിക്കുമെന്നു തീരുമാനിക്കുകയും ചെയ്തു. ദൈവം തന്റെ കരുണയാൽ അദ്ദേഹത്തിനു രോഗസൗഖ്യം നൽകി. യുദ്ധാനന്തരം ജപ്പാൻ പിടിയിൽ നിന്നും മോചിതനായ താൻ, യേശു ക്രിസ്തുവിന്റെ സാക്ഷ്യം വഹിക്കാനാരംഭിച്ചു. പിൽക്കാലത്തു ഒരു യൂണിവേഴ്സിറ്റി ആരംഭിക്കുവാൻ ദൈവം. അദ്ദേഹത്തെ സഹായിച്ചു.
തന്റെ ജീവിതത്തെക്കുറിച്ചുതാൻ ഇപ്രകാരമാണു രേഖപ്പെടുത്തിയിരിക്കുന്നത്:
“വ്യക്തിത്വം ഹനിക്കപ്പെട്ടനാശകരമായ അവസ്ഥയിൽ എനിക്കു ജീവിക്കേണ്ടി വന്നു. യേശുക്രിസ്തു ആ അവസ്ഥയിൽ നിന്നും എന്നെ വീണ്ടെടുത്ത്, സ്വാതന്ത്ര്യവും ദൈവപുത അവകാശവും എനിക്കു നൽകി. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളാണ് അതിനു വഴിയൊരുക്കിയത്. അതിനാൽ, സങ്കടകരമായ അവസ്ഥയിലും വേദനയിലും നിരാശയിലും ഇരിക്കുന്നവരോടു ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ചും, താൻ നൽകുന്ന വിടുതലിനെക്കുറിച്ചും പറയേണ്ടതു എന്റെ ചുമതലയാകുന്നു എന്നു ഞാൻ കരുതുന്നു”.
ക്രിസ്തുവിൽ അധിഷ്ഠിതമായ യജമാന – ദാസ ബന്ധത്തെക്കുറിച്ചാണു ധ്യാനഭാഗത്തു വി.പൗലൊസ് പറയുന്നത്. അന്നു നിലവിലിരുന്ന അടിമ-ഉടമ ബന്ധത്തിൽ നിന്നും വ്യത്യസ്ഥമായി, ഒരു പുതിയ ബന്ധബോധം രണ്ടു കൂട്ടരിലും രൂപപ്പെടണമെന്നാണു താൻ പ്രബോധിപ്പിക്കുന്നത്. ക്രിസ്തു സ്നേഹത്തിൽ അധിഷ്ഠിതമായ സാഹോദര്യ ബോധത്തിൽ അടിസ്ഥാനപ്പെട്ട ഒരു പുതിയ ബന്ധബോധം. ലോകത്തിൽ അടിമ-ഉടമ വ്യവസ്ഥിതി നിലനിന്നിരുന്ന സാഹര്യത്തിൽ പറയുന്ന ഈ കാര്യങ്ങൾ, അവയുടെ
ആക്ഷരീകതയിലല്ല, അന്ത:സത്തയിൽ മനസ്സിലാക്കാനും പ്രവർത്തികമാക്കാനും
നമുക്കു കഴിയണം? സാഹോദര്യത്തിന്റെ മാനങ്ങൾ നമ്മുടെ ബന്ധങ്ങളിൽ വളരട്ടെ. ഒരു പുതിയ ലോകം വിരിയട്ടെ? ദൈവം സഹായിക്കട്ടെ?
ചിന്തയ്ക്ക്: ദൈവം എല്ലാവരേയും തുല്യരായും സ്വതന്ത്രരായും സഹോദരരായും
ആണു സൃഷ്ടിച്ചത്. ദൈവം ആഗ്രഹിക്കുന്നതു സ്നേഹാധിഷ്ഠിത മാനവ കൂട്ടായ്മയാണ്!
നല്ല സന്ദേശം