പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശ്രീ. ജോൺ ഇളമത, ലോകപ്രശസ്ത ശില്പി മൈക്കിൾ ആഞ്ചലോയുടെ ജീവിതത്തെ ആസ്‌പദമാക്കി രചിച്ച ‘STORIED STO-NS’ (കഥപറയുന്ന കല്ലുകൾ) ഷാർജ അന്താരാഷ്ട്ര മേളയിൽ വെച്ച് പ്രകാശനം ചെയ്‌തു.

പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ പ്രകാശനം ചെയ്തു. സജി ഇളമത ഏറ്റുവാങ്ങി.

കൈരളി ബുക്‌സ് മാനേജിംഗ് ഡയറക്ടർ ഒ. അശോക് കുമാർ, എഡിറ്റർ പി.വി. പവിത്രൻ, എഴുത്തുകാരനായ സിറാജ് നായർ എന്നിവർ ആശംസകളർപ്പിച്ചു.



