Thursday, January 1, 2026
Homeഅമേരിക്കസ്നേഹദീപമേ മിഴി തുറക്കൂ.... ✍ രാജൻ പടുതോൾ

സ്നേഹദീപമേ മിഴി തുറക്കൂ…. ✍ രാജൻ പടുതോൾ

”All at once, Jesus jerked himself erect ,spread out his arms and leaned towards the multitude.
”Love one another –” the cry escaped from his very bowels- ”Love one another!’ ”
As he said this, he felt his heart become empty 1and he collapsed onto the capital, exhausted .
Whispering arose. The people were roused. Many shook their heads, some laughed.
”What did he say?”asked an old man who was hard of hearing.
”That we should love one another ”
”impossible !” said the old man,growing angry. ”Someone who is starving can ‘t love a man whose stomach is full.The victim of injustice can ‘t love his oppressor. Impossible ! Let’s go home.” (The Last Temptation of Christ , NIkos Kazantzakis)
‘പരസ്പരം സ്നേഹിക്കുക’ എന്ന ലളിതമായ സന്ദേശം പോലും ”അസാധ്യം ”എന്ന് പുച്ഛത്തോടെ തള്ളിക്കളയപ്പറയുന്നവരുടെ ലോകത്തിലേക്കാണ് ‘സ്നേഹിക്കുവിന്‍’ എന്ന ദെെവത്തിന്റെ സന്ദേശവുമായി യേശു പിറന്നത്‌. വംശങ്ങളായും രാഷ്ട്രങ്ങളായും പലപല മത -ജാതികളായും ചേരിതിരിഞ്ഞ് പോരടിക്കുന്നവരാണ് മനുഷ്യര്‍.ഓരോ കൊടിയും പരസ്പരവിദ്വേഷത്തിന്റെ അടയാളങ്ങളാണ്.ജൂതരും ഇസ്ലാമും കൃസ്ത്യാനിയും ഹിന്ദുവും ആയിട്ടാണ് നമ്മള്‍ ഓരോരുത്തരും സ്വയം അടയാളപ്പെടുന്നത്. നമുക്കിടയിലുള്ളത് പരസ്പരവിദ്വേഷത്തിന്റെ ചരിത്രമാണ്.

വിദ്വേഷം നശിക്കുകയും സ്നേഹം അവതരിക്കുകയും ചെയ്യുന്നനാള്‍ മാത്രമാണ് നമ്മള്‍ വംശീയ -രാഷ്ട്രീയ -ജാതിമത പരിവേഷങ്ങളില്ലാത്ത കേവലമനുഷ്യരായി മാറുന്നത്. വെറുപ്പിന്റെ കൊടി പാറിപ്പറപ്പിച്ച് പരസ്പരം മിസെയിലുകള്‍കൊണ്ട് സംവദിക്കുന്ന ഭൂമിയിലെ അവകാശികള്‍ക്ക് അങ്ങനെയൊരവസ്ഥ സങ്കല്‍പ്പിക്കാനാവില്ല. മനുഷ്യര്‍ പരസ്പരം സ്നേഹിക്കുന്നത് ഭൂമിയെ എന്റേതും നിന്റേതുമായി പകുത്തും നിന്റേതെല്ലാം എന്റേതാക്കുവാന്‍ യുദ്ധം ചെയ്തും അധികാരം കയ്യാളുന്നവരോടുള്ള വെല്ലുവിളിയാണ്.അത് രാജ്യദ്രോഹമാണ്.അങ്ങനെയൊരു രാഷ്ട്രീയപരിസരത്തില്‍ സ്നേഹത്തിന്റെ മിശിഹമാര്‍ ക്രൂശിക്കപ്പെടുന്നത് സ്വാഭാവികം.

മാനുഷികമല്ലാത്ത ഒരു മൂല്യമാണ് സ്നേഹം. പരസ്പരവിദ്വേഷവും വെറുപ്പുംകൊണ്ട് കലുഷിതമായ മനുഷ്യമനസ്സിലും പക്ഷേ ദെെവരാജ്യത്തില്‍ മാത്രം സാക്ഷാത്കരിക്കാനാവുന്ന ആ ദെെവികപ്രഭാവം ഭൂമിയിലും വെളിച്ചം വീശണമെന്ന അഭിലാഷമുണ്ട്. ‘ദെെവത്തിന്‍ പുത്രന്‍ ജനിച്ചൂ’ എന്ന സങ്കീര്‍ത്തനം അതിന്റെ ദൃഷ്ടാന്തമാണ്. സുഖത്തിന് നിദാനം സ്നേഹമാണ്‌. അതിന്റെ ശത്രുവാണ് ദ്വേഷം. സ്നേഹത്തെ നിഷേധിക്കലാണ് നാസ്തിക്യം.

വെടിമരുന്നുകളുടെ പുകകൊണ്ട് ആവൃതമായ ആകാശച്ചുവട്ടില്‍ വെന്തുമരിക്കുന്ന ജീവജാലങ്ങള്‍ക്കിടയിലേക്ക്
”ഒരു തിരി ഒരു തിരി ഇവിടെ കാട്ടാന്‍
ഒരു കെെ വരു’ മെന്നത് വ്യാമോഹവമാവാം.
എന്നാലും നമുക്ക് പ്രര്‍ത്ഥിക്കാം-
”ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ മിഴിതുറക്കൂ ”

രാജൻ പടുതോൾ

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com