പ്രണയ വിരഹ വേർപാടു
വേദനകൾ
ഗസലിനു പ്രമേയം
കാലം സ്നേഹപൂർവ്വം
നമുക്കേകുന്നുവല്ലോ
പലതും
ഇഷ്ടമെന്നോ \
അനിഷ്ടമെന്നോ
തളർച്ചയെന്നോ
വളർച്ചയെന്നോ
നോട്ടമില്ലാതെ
ചിലപ്പോൾതലോടും
അനുകൂലമോ
പ്രതികൂല മോന്ന്
നാം കണ്ടെത്തിടേണം
പ്രായം മനുഷ്യനു
ബാധകം
ചൂടും നീരുമുളള കാലം
അധ്വാനിച്ച പാടത്തൂന്ന്
കിട്ടിയ നേട്ടങ്ങൾ
ചരടിൽ കോർത്ത
മോഹങ്ങൾ
പൊട്ടിയ പട്ടങ്ങൾ
ഒരു വട്ടംകൂടി
അയവിറക്കാൻ
കിട്ടുന്നോരവസരമല്ലോ
വാർദ്ധക്യം




നന്നായിട്ടുണ്ട്
Good 👍 👍
Good 👍
മനോഹരം 😍