Friday, December 5, 2025
Homeഅമേരിക്കജന്മ സംഖ്യ അഥവാ ഭാഗ്യസംഖ്യ - 9 - (സംഖ്യാ ജ്യോതിഷ ലേഖന പരമ്പര -...

ജന്മ സംഖ്യ അഥവാ ഭാഗ്യസംഖ്യ – 9 – (സംഖ്യാ ജ്യോതിഷ ലേഖന പരമ്പര – അദ്ധ്യായം .. 9) ✍തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

അതിസാഹസികതയുടെ – 9.

9 – ഭാഗ്യസംഖ്യ ലഭിച്ചവരെ സേനഹം കൊണ്ട് മാത്രമെ ചൊൽപ്പടിക്ക് നിർത്താനാവൂ .
9- ഭാഗ്യസംഖ്യയിൽ ജനിച്ച സ്ത്രീകളുമായി അടുക്കുമ്പോൾ മറ്റുള്ളവർ വളരെയധികം സൂക്ഷിക്കണം.

ഒറ്റ സംഖ്യകളിലെ അവസാനത്തെ സംഖ്യയാണ്. 9. ഏത് ഇംഗ്ലീഷ് മാസത്തിലേയും 9, 18, 27, എന്നീ തീയതികളിൽ ജനിച്ചവരുടെയെല്ലാം ഭാഗ്യസംഖ്യ – 9 – ആണ്.

ചൊവ്വാഗ്രഹത്തിൻ്റെ ആധിപത്യം ഉള്ള സംഖ്യയാണ് 9.

തീവൃമായ മനോഗതിയും അസാധാരണ പ്രവർത്തന രീതികളും ഇക്കൂട്ടരിൽക്കാണാവുന്നതാണ്. ജീവിതാരംഭത്തിൽ പല വിധ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമെങ്കിലും പിന്നീട് സ്വന്തം പരിശ്രമവും ധൈര്യവും കൊണ്ട് വിജയത്തിലെത്തിചേരുന്നവരായിരിക്കും ഇവർ.

കായികമായ പോരാട്ടത്തിൽ ഏർപ്പെട്ടില്ല എങ്കിലും മാനസീകമായ യുദ്ധത്തിന് തയ്യാറാകുന്ന കുട്ടരാണിവർ. അതിസാഹസീകം കായികമായാലും മാനസീകമായാലും ഇവർക്ക് ആപത്താണ്.

സ്വതന്തരായി ജീവിക്കുന്നതിനും പുതിയ പ്രസ്ഥാനങ്ങൾ പടുത്തുയർത്തുന്നതിനും ഇവർക്ക് താൽപ്പര്യക്കുടുതലാണ്.

നീതീ ന്യായ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ ഇവർക്ക് വളരെ ഉത്സാഹമായിരിക്കും. ധാരാളം പണം സമ്പാദിക്കുകയും അതിനനുസരിച്ച് ധാരാളമായി ചെലവാക്കുകയും ചെയ്യുന്നവരാണ് ഇവർ.

തങ്ങൾക്ക് ഇഷ്ടപ്പെട്ടവർക്ക് എന്ത് സഹായം ചെയ്യുന്നതിനും ഇക്കൂട്ടർക്ക് മടിയുണ്ടാവില്ല.. സ്നേഹപൂർവ്വമായുള്ള പെരുമാറ്റം കൊണ്ടല്ലാതെ ഇവരെ ചൊൽപ്പടിക്ക് നിറുത്താൻ കഴിയില്ല എങ്കിലും ബുദ്ധിയുള്ള സ്ത്രീകളുടെ കൈയിലെ കളിപ്പട്ടം മാത്രം ആയിരിക്കും ഇവർ ബുദ്ധിമതികൾക്ക് ഇക്കൂട്ടരെ വശപ്പെടുത്താൻ നിഷ്പ്രയാസം സാധിക്കും എന്ന് സാരം. അതിനാൽ 9, 18, 27 എന്നീ തീയതികളിൽ ജനിച്ചവരും – വിധി സംഖ്യ – 9 ലഭിച്ചിരിക്കുന്നവരും – രാശി സംഖ്യ – 9 ലഭിച്ചവരും അന്യ സ്ത്രീകളും ആയി അടുക്കുമ്പോൾ വളരെയധികം സൂക്ഷിക്കണം കാരണം നിങ്ങൾ അവരാൽ ചതിക്കപ്പെടാൻ സാധ്യതയുണ്ട്.

ഏതെങ്കിലും രംഗത്ത് നിന്ന് ഇക്കൂട്ടർ പിന്മാറി നിൽക്കുന്നു എന്ന് കണ്ടാൽ അത് പരാജയഭീതി കൊണ്ടാണെന്ന് ധരിക്കരുത് , പൂർവ്വാധികം ശക്തമായി തിരിച്ചടിക്കുന്നതിനുള്ള തയ്യാറെടുപ്പാനായിരിക്കും അത്. അത് കൊണ്ട് ഇക്കൂട്ടരെ മനസ്സിലാക്കി വേണം ഇവരുമായി ഇടപെടാൻ . എന്തും സഹിക്കാനുള്ള മനോബലം ഇവർക്കുണ്ടായിരിക്കും. മറ്റുള്ളവരെ തളർച്ചയിൽ നിന്നുയർത്താനും ഉത്തേജിപ്പിപിച്ച് ഊർജ്ജസ്വലരാക്കാനുമുള്ള കഴിവും ഇവർക്കുണ്ടായിരിക്കും.

ശരീരത്തിന് എപ്പോഴും ഉഷ്ണവും – നടത്തയ്ക്ക് വേഗതയും കാഴ്ചയിൽ ചുറുചുറുക്കും ഉള്ളവരാണ് ഇക്കൂട്ടർ.അമിതമായ മദ്യാസക്തിയാണ് ഇവരുടെ ജീവിതം പരാജയപ്പെടുത്തുന്ന സംഗതി. കഴിയുന്നതും മദ്യ ഉപയോഗം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുക.

ഇവരിൽ പലർക്കും 40 വയസ്സിനു മേൽ മാത്രമെ ജീവിതത്തിൽ ഒരു ശക്തമായ രീതിയിലുള്ള ഉയർച്ച ലഭിക്കുകയുള്ളു. അതു വരെയുള്ള ജീവിതം കൊണ്ട് ലോകത്തെയും ആളുകളെയും നല്ലതുപോലെ പഠിക്കാൻ ഇവർക്ക് സാധിക്കും. അങ്ങനെ ലോക പരിചയം സിദ്ധിക്കുന്നവർക്ക് പിന്നീട് ഉള്ള ജീവിതത്തിൽ നേട്ടങ്ങൾ മാത്രമെ ഉണ്ടാവുകയുള്ളു.

കുടൽ സംബന്ധമായ അസുഖങ്ങളും അശസും വരാൻ സാദ്ധ്യത കൂടുതലായതിനാൽ കഴിവതും മാംസഭക്ഷണവും അധികമായി മസാലകൾ ( പ്രത്യേകിച്ചും – എരുവും, പുളിയും) ഉപയോഗിക്കുന്ന ശീലവും ഒഴിവാക്കണം. നിത്യവും രണ്ടു നേരം എണ്ണ തേച്ചുള്ള കുളി ശീലമാക്കണം.

ഭാഗ്യസംഖ്യ 9-ൻ്റെ നാഥനായ ചൊവ്വാഗ്രഹത്തിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കുന്ന വ്യക്തികൾക്ക് – ശത്രു ജയം , സാമർത്ഥ്യം – സഹോദരിൽ നിന്നുള്ള സഹായവും ധനലാഭവും, അഗ്നിമൂലം ധനലാഭം, കൃഷി, വ്യവഹാരം, ഭൂമി മുതലായവയിൽ നിന്നും ധന നേട്ടം, ചികിത്സകൊണ്ട് പ്രയോജനങ്ങൾ എന്നീ ഗുണാനുഭവങ്ങൾ വരും. എന്നാൽ ചൊവ്വാ പ്രതികൂലമായി ആണ് ഒരു വ്യക്തിയിൽ പ്രതിഫലിക്കുന്നതെങ്കിൽ കലഹം, അധിക ഉഷ്ണം (ശരീരത്തിന്) പിത്തതരോഗം, രക്ത ദുഷ്യം, മുറിവ് , തീപൊള്ളൽ, വ്രണങ്ങൾ, ക്രൂരത, നിർദയത്വം, പരസ്ത്രീ താൽപര്യം, എതിർലിംഗക്കാരെക്കൊണ്ട് വഞ്ചന അനുഭവത്തിൽ വരുക. ഇഷ്ട ജനങ്ങളുമായി കലഹം, അമിത മദ്യാസക്തി, അക്രമവാസന, അസ്വഭാവിക ലൈഗീകാസക്തി, തുടങ്ങി ഒട്ടേറെ ദുരിത സംഗതികൾ അനുഭവത്തിൽ വരുന്നതായി കാണാം.

അനുകൂല നാമസംഖ്യകൾ _ 1,3, 5, 6, 9 – എന്നിവയിലേതെങ്കിലുമൊന്ന് വരുന്നതാണ് ഉചിതം. ഇതിൽ (1,9) ആണ് ഏറ്റവും ഉത്തമം. അതുപോലെ A, I, J, Q, y എന്നീ അക്ഷരങ്ങളിൽ നാമം ആരംഭിക്കുന്നതും -പേരിൽ ഈ അക്ഷരങ്ങൾ വരുന്നതും ഗുണകരമാണ്.

1,3, 5, 6, 9 – എന്നീ സംഖ്യകൾ അതായത് (1,10,19,28 _3,12,21,30_5,14,23_6,15,24_9,18,27) എന്നീ തീയതികളിൽ ഏതെങ്കിലുമൊന്നിൽ ജനിച്ചവരും ആയി പ്രണയമോ വിവാഹമോ ആകാവുന്നതാണ്.

എല്ലാവർഷവും മാർച്ച് 21 മുതൽ ഏപ്രിൽ 20 വരെയും ഒക്ടോബർ 21 മുതൽ നവംബർ 20 വരെയുമുള്ള സമയം എല്ലാവർഷവും ഗുണമാണ്. ഏറ്റവും അനുകൂലമായ ഭാഗ്യ രത്നം പവിഴം ആണ്. സ്വർണ്ണത്തിലോ വെള്ളിയിലോ പവിഴം ധരിക്കാം -എന്നാൽ പിത്തരോഗം, അമിത രക്തസ്രാവം, അൾസർ, അമിതമായ ലൈംഗീകാസക്തി, ക്രിമിനൽ വാസനകൾ, അമിതമായ കോപം മുതലായവ ഉള്ളവർ പവിഴധാരണം ഒഴിവാക്കണം. അതായത് ചൊവ്വ പ്രതികൂലമായി നിൽക്കുന്ന ഒരു വ്യക്തിയും പവിഴം ധരിക്കരുത്. കാരണം രത്ന ധാരണം കൊണ്ട് ചൊവ്വയ്ക് ശക്തി കൂടുന്നതാണ്. അപ്പോൾ അങ്ങനെയുള്ള വ്യക്തികൾക്ക് ദുരിതാവസ്ഥ വർദ്ധിക്കുകയേ ഉള്ളു. ആയതിനാൽ ഭാഗ്യ സംഖ്യ, വിധി സംഖ്യ, രാശി സംഖ്യ എന്നിവ വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമെ രത്ന ധാരണം നടത്താൻ പാടുള്ളൂ.

അങ്ങനെയുള്ളവർ ചൊവ്വാദോഷപരിഹാരങ്ങളും ശാന്തികർമ്മങ്ങളുമാണ് അനുഷ്ടിക്കേണ്ടത്.- ചൊവ്വാദോഷ ശാന്തിക്കായി ചുവന്ന വസ്ത്രങ്ങൾ ധരിക്കാം, ചുവന്ന പുഷ്പങ്ങൾ ( സത്രീകൾക്ക് ) ധരിക്കാം. ചൊവ്വാഴ്ചകളിൽ വൃതം അനുഷ്ടിക്കാം, തേൻ, സിന്ദൂരം , വെളുത്തുള്ളി, പയർ, മുതലായവ ദാനം ചെയ്യുകയോ ദേവാലയത്തിൽ നൽകുകയോ ചെയ്യാം.

ശത്രുക്കൾ വർദ്ധിക്കുന്നതിനും ശത്രുദോഷത്തിനും കാരകാണ് ചൊവ്വ.
പരിഹാരമായി ഉഗ്രമൂർത്തീ ( ഭദ്രകാളീ) ക്ഷേത്രത്തിൽ – വഴിപാടുകൾ നടത്തുകയും ദർശനം നടത്തുകയും വേണം.

ബഗ്ളാമുഖി ദേവിയെയും ഉപാസിക്കാം .

വളരെ സുക്ഷിക്കണം ഏറെ ആപത്തുകൾ സംഭവിക്കാൻ സാധ്യതയുള്ളവരാണ് – ആയതിനാൽ ജീവിതത്തിൽ വളരെ ശാന്തതയും സൂക്ഷ്മതയും എന്നും നിലനിർത്തിയാൽ ജീവിതം വിജയപ്രദമാക്കാം. അതുപോലെ
കടബാദ്ധ്യത ഉണ്ടാക്കിത്തരുന്ന സംഖ്യയാണ് – 9. ആയതിനാൽ സാബത്തീക കാര്യങ്ങളിൽ വളരെയധികം അച്ചടക്കം പാലിക്കണം.
പരിഹാരമായി മുരുക ഭജനം ക്ഷേത്ര ദർശനം അന്നദാനം എന്നിവ ചെയ്യാം.

നിത്യം ഉപാസിക്കേണ്ടുന്ന മൂർത്തി – മുരുകനാണ്. ബഗ്ളാമുഖി ദേവിയെയും ഉപാസിക്കാം .

“ഓം അം അംഗാരകായ നമഃ ” എന്ന മൂലമന്ത്രം നിത്യം 108 തവണ ജപിക്കും.

തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

Ramsagarthampuran (Astro_Numerologist)
Contact number: 91+ 8301036352
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com