Friday, December 5, 2025
Homeഅമേരിക്കപുസ്തകപരിചയം: 'മനസ്സ് ഒരു വിസ്മയം' രചന: ദിനേശ് മുങ്ങത്ത്, ✍ തയ്യാറാക്കിയത്: ദീപ ആർ അടൂർ

പുസ്തകപരിചയം: ‘മനസ്സ് ഒരു വിസ്മയം’ രചന: ദിനേശ് മുങ്ങത്ത്, ✍ തയ്യാറാക്കിയത്: ദീപ ആർ അടൂർ

Your life is always your choice.
” Life is always between two letters.
B&D it is nothing but C of choice. ”
ജീവിതം വളരെ ലളിതമാണ്. ബി എന്ന Birth- നും D എന്ന Death നുമിടയിലെ C എന്ന Choice. അത് വിവേക പൂർവ്വം തിരഞ്ഞെടുത്ത് ജീവിതംസന്തോഷകരമാക്കുക.

മനസ്സ് ഒരു വിസ്മയം – അതെ . മനസ് ഒരു വിസ്മയം തന്നെയാണ്.. മനസ് എങ്ങനെ ഇരിക്കും? അതിന്റെ ആകൃതി എന്താണ്? വലുതോ ചെറുതോ? കറുത്തതോ വെളുത്തതോ?എവിടയാണ് ഇരിക്കുന്നത്?
എന്താണേലും അത് ഒരു സമസ്യ തന്നെയാണ്. ഓരോരുത്തരിലും ഉള്ള ആ തങ്ക മനസ്സിനെ കുറിച്ച് പ്രശസ്ത മെന്റർ, ലൈഫ് ട്രെയിനറുമായ ശ്രീ ദിനേശ് മുങ്ങത്ത് എഴുതിയ പുസ്തകത്തെ കുറിച്ചാവട്ടെ ഈ ആഴ്ച പുസ്തക പരിചയത്തിൽ.

Master your mind. Master your life.മനസ് നന്നായാൽ എല്ലാം നന്നായി.മനസ്സിന്റെ കടിഞ്ഞാൺ നമ്മൾ ഓരോരുത്തരുടെയും കൈകളിലാണ്. മനസ്സിനെ നിയന്ത്രിച്ച് ജീവിത വിജയം നേടാനുള്ള മാർഗങ്ങളാണ് അദ്ദേഹം ഇവിടെ പ്രതിപാദിക്കുന്നത്. സുജിത്, ബിജു, മൊഹ് സിന, സൂസൻ ഇവരിലൂടെ വായനക്കാർക്ക് മുഷിപ്പ് ഉണ്ടാക്കാതെ കഥ പറയുന്ന രീതിയിലാണ് അദ്ദേഹം മൈൻഡ് റിപ്രോഗ്രാമിങ് എങ്ങനെ എന്ന് വിശദമാക്കുന്നത്.

സ്വയം വികസിക്കുന്നു എന്നതിന്റെ ഏറ്റവും ശക്തമായ തലമാണ് മനശക്തി പരിശീലനം.നമ്മൾ ആരെന്നറിയുന്നതിനെ കുറിച്ചുള്ള അവബോധവും തിരിച്ചറിയലും ജീവിതത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ നമ്മളെ സഹായിക്കുന്നു.

“ബോധത്തിന്റെ ഇരിപ്പിടം പരിസരങ്ങളെ മനസ്സിലാക്കാനുള്ള പ്രവർത്തമാനം ആഗ്രഹങ്ങൾ ഓർമ്മിക്കാനും പഠിക്കാനും ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ഉള്ള കഴിവ് ഇങ്ങനെ പൊതുവേയുള്ള തലച്ചോറിന്റെ പ്രവർത്തനം” ഇതാണ് മനസ് എന്നാണ് അദ്ദേഹം നൽകുന്ന നിർവചനം.

പുതിയ പഠന രീതിയുടെ അടിസ്ഥാനത്തിൽ ഉപബോധമനസിലാണ് പ്രാധാന്യം കൽപ്പിക്കുന്നത്. ഉപബോധ മനസ്സിനെ നിയന്ത്രിച്ചാൽ അവനെത്തന്നെ മനസ്സിലാക്കാനും പല പ്രശ്നങ്ങളിൽ നിന്നും സ്വയം മോചനം നേടാനും സാധിക്കും.

മനസ്സിന്റെ ക്രമീകരണത്തിനുള്ള 5 വഴികൾ ഈ പുസ്തകത്തിൽ പ്രധിപാദിക്കുന്നു ( Tools of mind programming).
1. മാലിന്യങ്ങൾ നീക്കം ചെയ്യുക ( Remove Impurities)
2. ലക്ഷ്ക്രമീകരണം( Goal setting)
3.ധ്യാനം ( Meditation)
4. യാന്ത്രിക നിർദ്ദേശങ്ങൾ ( Auto suggestion)
5.സാക്ഷീഭാവം ( Disassociation)
ഇവയെ കുറിച്ചെല്ലാം വിശദമായി തന്നെ അദ്ദേഹം ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

സന്തോഷത്തിലേക്കുള്ള താക്കോലുകൾ (Golden tools to Happiness)
1. മാപ്പ് കൊടുക്കുക ( Forgiveness)
2.കൃതജ്ഞത ( Gratitude)
3.സ്വയം അഭിനന്ദിക്കുക( Self Love)
4. ഇന്നിൽ ജീവിക്കുക (Live at Present)
5.സ്ഥിരീകരണങ്ങൾ (Affirmation)
ഇതിനെ കുറിച്ചും വിശദമായി തന്നെ ഈ പുസ്തകത്തിൽ വിവരിക്കുന്നു.

തിരക്കും അശാന്തിയും നിറഞ്ഞ മനുഷ്യ ജീവിതത്തിൽ ദൃശ്യവൽക്കരണവും ( Visualization), ധ്യാനവും ( Meditation) എത്രമാത്രം പ്രാധാന്യം ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ജീവിത വിജയത്തിലേക്കുള്ള അഞ്ച് അടിസ്ഥാന തത്ത്വങ്ങൾ ആരോഗ്യം, സമ്പത്ത്, ബന്ധങ്ങൾ, വിനോദം, ആത്മീയത എന്നിവയാണ്.

വ്യക്തിത്വവികാസത്തിനുംജീവിത വിജയത്തിനും മുതൽക്കൂട്ടാണ് ഈ പുസ്തകം. കൂടാതെ അദ്ദേഹത്തിന്റെ ജേർണി ടു ഹാപ്പിനെസ്സ് ൽ വിവിധ കോഴ്സ്കൾ ഊർജവും ഉൾവെളിച്ചവും നൽകി ജീവിത വിജയം സ്വായത്തമാക്കാൻ നമ്മളെ പ്രാപ്തരാക്കുന്നു.

തയ്യാറാക്കിയത്: ദീപ ആർ അടൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com