എല്ലാവർക്കും നമസ്കാരം
മക്കൾ ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ മുട്ട കഴിക്കാൻ വേണ്ടി ഉണ്ടാക്കുമായിരുന്ന ഒരു പൊടിക്കൈ വിഭവത്തിൻ്റെ പാചകവിധി ആണ് ഇന്ന്.
🐣പൊടിമുട്ട
🌼ആവശ്യമായ സാധനങ്ങൾ
🐣കുരുമുളക് – 1 ടേബിൾസ്പൂൺ
🐣മല്ലി – 1 ടേബിൾസ്പൂൺ
🐣ജീരകം – 1 ടീസ്പൂൺ
🐣പെരുഞ്ചീരകം – 1 ടീസ്പൂൺ
🐣കടലപ്പരിപ്പ് – 1 ടീസ്പൂൺ
🐣ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
🐣എള്ള് – 1 ടീസ്പൂൺ
🐣ഉണക്കമുളക് – 6 എണ്ണം
🐣ചതച്ച വെളുത്തുള്ളി – 10 എണ്ണം
🐣കറിവേപ്പില – 2 തണ്ട്
🐣കല്ലുപ്പ് – പാകത്തിന്
🐣വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
🐣പച്ചമുളക് – 2 എണ്ണം
🐣വേവിച്ച മുട്ട – മൂന്നെണ്ണം
🌼തയ്യാറാക്കുന്ന വിധം

🐣കുരുമുളക് മുതൽ കല്ലുപ്പ് വരെയുള്ള സാധനങ്ങൾ ഡ്രൈ റോസ്റ്റ് ചെയ്തു തരുതരുപ്പായി പൊടിച്ചു വയ്ക്കുക. ആവശ്യത്തിന് എടുത്തു കഴിഞ്ഞു ബാക്കിയുള്ള പൊടി എയർ ടൈറ്റ് കുപ്പിയിൽ സൂക്ഷിച്ചു വയ്ക്കാം.
🐣പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഒന്നു വഴറ്റി രണ്ടാക്കി വച്ചിരിക്കുന്ന മുട്ട നിരത്തി രണ്ടു ടേബിൾ സ്പൂൺ തയ്യാറാക്കി വച്ചിരിക്കുന്ന പൊടി വിതറി തിരിച്ചും മറിച്ചുമിട്ട് ചെറുതായി റോസ്റ്റ് ചെയ്തെടുത്താൽ പൊടിമുട്ട തയ്യാർ. അപ്പോ ട്രൈ ചെയ്യാല്ലേ😃




ട്രൈ ചെയ്യാം ട്ടൊ