🟡ഇന്ന് ഞാൻ പരിചയപെടുത്തുന്നത് ഒരു ‘എഗ്ഗ് പേപ്പർ ദോശ’ യാണ്. കറിയൊന്നും കൂടാതെ കഴിക്കാൻ പറ്റുന്ന അടിപൊളി ദോശയാണ്. ഇനി സ്കൂളിൽ പോയി വരുന്ന കുട്ടികൾക്ക് വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ പെട്ടന്ന് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ദോശ എങ്ങനെ ആണ് തയ്യാർ ആക്കുന്നത് എന്ന് നോക്കാം.
🟣ആവശ്യം ആയ ചേരുവകൾ
🍚🧂🥚🥥🥛🥣🫙🛢️🧉
🍚 മൈദ – ഒരു കപ്പ്
🍚പഞ്ചസാര – 2 ടേബിൾ സ്പൂൺ
🥚മുട്ട -1
🧂ഉപ്പ് – കാൽ ടീസ്പൂൺ
🥥തേങ്ങാപാൽ – ബാറ്റർ തയ്യാറാക്കുന്നതിന് ആവശ്യമുള്ളത്. (ചിരകിയതാണെങ്കിലും ഇടാം)
🟢തയ്യാർ ആക്കുന്ന വിധം
♨️🥄🫕🍽️♨️🥄🫕🍽️

🥣ഒരു ബൗളിൽ മൈദയും പഞ്ചസാരയും ഇട്ട് അതിലേക്ക് ഒരു മുട്ട പൊട്ടിച്ചു ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി അടിച്ചുടച്ചതും, ഉപ്പും ചേർത്ത് കൊടുക്കുക.
🥥അതിലേക്ക് തേങ്ങാപാൽ കുറേശ്ശേ ആയി ചേർത്ത് (ബാറ്റർ അല്പം ലൂസാക്കി തയ്യാറാക്കണം ).
🥄ഇനി ഒരു തവ ചൂടാക്കി എണ്ണ തടവി ഒരു തവികൊണ്ട് ഒഴിച്ചുകൊടുത്തു ചുറ്റിക്കുക.
🗞️പേപ്പർ പോലെ കനം കുറഞ്ഞ ദോശ ഒരു വശം വെന്തു കഴിഞ്ഞു മറിച്ചിട്ട് വേവിക്കുക.
🍽️ചൂടോടുകൂടി കഴിച്ചുനോക്കൂ. അടിപൊളി ആണ്. എല്ലാർക്കും ഇഷ്ട്ടപെടുന്ന പേപ്പർ ദോശ ഉണ്ടാക്കിനോക്കി സപ്പോർട്ട് തരണേ.. 🙏




നോക്കാം
നല്ല പാചക വിവരണം ❤️👍
👍👍
❤️❤️
👌❤️
കൊള്ളാലോ