എല്ലാവർക്കും നമസ്കാരം
മാമ്പഴക്കാളൻ ഇല്ലാതെ ഓണസദ്യ ആലോചിക്കാനേ വയ്യ
🥭മാമ്പഴക്കാളൻ
🥭 ആവശ്യമായ സാധനങ്ങൾ
🌿നാട്ടുമാമ്പഴം – നാലെണ്ണം
🌿വെള്ളം – 1/2 കപ്പ്
🌿മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
🌿ജീരകപ്പൊടി – 1/4 ടീസ്പൂൺ
🌿മുളകുപൊടി – 1/2 ടീസ്പൂൺ
🌿ഉപ്പ് – പാകത്തിന്
🌿പച്ചമുളക് – രണ്ടെണ്ണം
🌿കറിവേപ്പില – കുറച്ച്
🥭അരയ്ക്കാൻ
🌿നാളികേരം – ഒരു മുറി
🌿പച്ചമുളക് – മൂന്നെണ്ണം
🌿കറിവേപ്പില – കുറച്ച്
🌿ജീരകം – 1/4 ടീസ്പൂൺ
🌿കുരുമുളക് – അര ടീസ്പൂൺ
🌿തൈര് – 3 ടീസ്പൂൺ
🌿വെള്ളം – ആവശ്യത്തിന്
🌿പുളിയുള്ള തൈര് – ഒരു കപ്പ്
🌿കറിവേപ്പില – ഒരു തണ്ട്
🥭വറുത്തിടാൻ
🌿വെളിച്ചെണ്ണ – 5 ടീസ്പൂൺ
🌿കടുക് – 1 ടീസ്പൂൺ
🌿ഉലുവ വറുത്തു പൊടിച്ചത് – 1/4 ടീസ്പൂൺ
🌿കപ്പൽ മുളക് – മൂന്നെണ്ണം
🌿കറിവേപ്പില – കുറച്ച്
🥭ഉണ്ടാക്കുന്ന വിധം

🌿ചട്ടിയിലേക്ക് മാമ്പഴം തൊലി കളഞ്ഞതും വെള്ളവും മറ്റു ചേരുവകളും ചേർത്ത് വേവാൻ വയ്ക്കുക.
🌿തേങ്ങയും മറ്റു ചേരുവകളും അല്പം വെള്ളം ചേർത്ത് മയത്തിൽ അരച്ചെടുക്കുക.
🌿തൈര് നന്നായി അടിച്ചു വയ്ക്കുക.
🌿വെന്തു കഴിഞ്ഞാൽ അരച്ചത് ചേർത്ത് നന്നായി തിളപ്പിക്കുക.
🌿ഫ്ലെയിം കുറച്ച് അടിച്ച തൈര് ചേർത്തിളക്കി യോജിപ്പിക്കുക.
🌿തിള വരുന്നതിനു മുമ്പ് കറിവേപ്പില ചേർത്ത് നന്നായി ഇളക്കി സ്റ്റൗവ് ഓഫ് ചെയ്ത് അടച്ചു വയ്ക്കുക.
🌿വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉലുവപ്പൊടി, മുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ച് കൂട്ടിലേക്ക് ചേർത്ത് ഇളക്കുക.
🌿ഓണം സ്പെഷ്യൽ മാമ്പഴക്കാളൻ തയ്യാർ.



