📰 ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന ഓണം സ്പെഷ്യൽ പാചകക്കുറിപ്പ് ഒരു പക്ഷേ എല്ലാവർക്കും അറിയാവുന്ന ബീറ്റ്റൂട്ട് പച്ചടിയാണ്. അറിയാൻ പാടില്ലാത്തവർക്കായി പരിചയപെടുത്തുന്നു എന്ന് മാത്രം. എന്നാ പിന്നെ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം
🧉🧉🧉🧉🧉🧉🧉🧉🧉
ആവശ്യമായ ചേരുവകൾ
🌶️🌿🍚🧅🥥🫚🫑🫛🧄🥕🥒
1️⃣ബീറ്റ്റൂട്ട് -1ഇടത്തരം വലിപ്പം ഉള്ളത്
2️⃣നല്ല കട്ടതൈര് ചെറിയ പുളി ഉള്ളത് -1 കപ്പ്
3️⃣തേങ്ങ ചിരകിയത് – കാൽ കപ്പ്
4️⃣ഉള്ളി – 5എണ്ണം
5️⃣പച്ചമുളക് – 4എണ്ണം
6️⃣വെളുത്തുള്ളി – 2അല്ലി
7️⃣ചെറിയ ജീരകം – കാൽ ടീസ്പൂൺ
8️⃣വറ്റൽ മുളക് – 2എണ്ണം
9️⃣ഉപ്പ് – പാകത്തിന്
🔟കറിവേപ്പില – 2തണ്ട്
1️⃣1️⃣ഉലുവ – കാൽ ടീസ്പൂൺ
1️⃣2️⃣കടുക് – കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
🥄🍴🍽️🥄🍴🍽️

✳️ആദ്യമായി ബീറ്റ്റൂട്ട് തൊലികളഞ്ഞു കൊത്തിയരിഞ്ഞു മാറ്റിവെയ്ക്കുക
✳️ചീനച്ചട്ടിയിൽ കടുക്, ഉലുവ ഇവ ഇട്ട് പൊട്ടിവരുമ്പോൾ കറിവേപ്പില ഇട്ട് കൊടുക്കുക.
✳️അതിനുശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉള്ളി ഇത്രയും ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക.
✳️ഇനി അരിഞ്ഞു വെച്ച ബീറ്റ്റൂട്ട് ഇട്ട് നന്നായി വഴറ്റി മൂടി വെച്ച് വേവിക്കുക.
✳️വെന്ത് വരുമ്പോൾ തേങ്ങ, ഒരു നുള്ള് ജീരകം, കാൽ ടീസ്പൂൺ കടുക് ഇത്രയും നന്നായി അരച്ചെടുത്ത് ചീനച്ചട്ടിയിൽ ഒഴിച്ച് പാകത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
💥തീ ഓഫ് ചെയ്ത് നല്ല പുളിയുള്ള കട്ട തൈര് ചേർത്ത് ഇളക്കി കൊടുക്കുക.
🍜ഓണം സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി റെഡി.
👭കുട്ടികൾ ഒത്തിരി ഇഷ്ട്ടപെടുന്ന ബീറ്റ്റൂട്ട് പച്ചടി ഇത്തവണ ഓണത്തിന് ഉണ്ടാക്കി ഇലയിൽ വിളമ്പിക്കോളൂ🏃🏃♀️.
👍 ഈ ഓണം സ്പെഷ്യൽ പാചകക്കുറിപ്പ് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക്കും കമന്റും തരുവാൻ മറക്കല്ലേ…
📝അടുത്ത റെസിപ്പിയുമായി അടുത്ത ആഴ്ച കാണാം.
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)




സൂപ്പർ
ഓണം സ്പെഷ്യൽ പാചക വിവരണം സൂപ്പർ ❤️👍