Wednesday, January 7, 2026
Homeഅമേരിക്ക“നിയന്ത്രണരേഖ” (കഥ) ✍മാഗ്ളിൻ ജാക്സൻ

“നിയന്ത്രണരേഖ” (കഥ) ✍മാഗ്ളിൻ ജാക്സൻ

​ചെമ്പൂർ എന്ന നഗരത്തിലെ കോടീശ്വരനായ ഗോപകുമാറിൻ്റെ ഏക മകളായിരുന്നു പ്രിയ. അമ്മ നഷ്ടപ്പെട്ടതോടെ അവൾ ഏകയായി. അച്ഛനു പണവും പ്രശസ്തിയുമായിരുന്നു കുടുംബത്തേക്കാൾ പ്രാധാന്യം. കൈനിറയെ പണമുണ്ടായിട്ടും, അഹങ്കാരമില്ലാത്ത, നിഷ്കളങ്കമായ സ്വഭാവത്തിനുടമയായിരുന്നു പ്രിയ. കോളേജിൽ പഠനത്തിലും തൻ്റെ ഇഷ്ട്ടമായ നൃത്തത്തിലും മാത്രം ശ്രദ്ധിച്ചിരുന്ന അവളെ, ക്യാമ്പസിലെ മിടുക്കനായ ആദിത്യ ശ്രദ്ധിക്കാൻ തുടങ്ങി.
​പ്രണയത്തിനൊന്നും സമയം കൊടുക്കാതെ നടന്ന പ്രിയയുടെ പിന്നാലെ ആദിത്യ ഒരു നിഴൽ പോലെ നടന്നു. പുസ്തകങ്ങൾ എത്തിച്ചും, ക്ലാസ്സ്‌ നോട്ടുകൾ നൽകിയും, തൻ്റെ ഇഷ്ട്ടം അവൻ പ്രകടിപ്പിച്ചു. അവളുടെ പണത്തിന് വേണ്ടിയല്ല, അവളുടെ ലാളിത്യമാണ് എനിക്കിഷ്ട്ടമെന്ന് അവൻ പറഞ്ഞു. പതിയെ അവൾ അവനെ പ്രണയിക്കാൻ തുടങ്ങി.
പ്രിയയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു നൃത്തം. കോളേജിലെ ഫെയർ വെല്ലിൽ അവൾ മികച്ച പ്രകടനം നടത്തി, സദസ്സ് കയ്യടികളാൽ നിറഞ്ഞു. ആ സമയം, കൈയ്യടി ആസ്വദിച്ച് സ്റ്റേജിൽ നിന്നും ഇറങ്ങിവന്ന പ്രിയയെ ആദിത്യ ബലമായി പിടിച്ച് ഒഴിഞ്ഞ ക്ലാസ്സ്‌റൂമിലേക്ക് കൊണ്ടുപോയി.

​”നീ ഇന്ന് വളരെ സന്തോഷവതിയാണല്ലോ നിൻ്റെ ശരീര സൗന്ദര്യം കണ്ട് അവന്മാർ കൂകി വിളിച്ചതു കണ്ടില്ലേ. നിൻ്റെ ശരീരം എനിക്കാസ്വദിക്കാനുള്ളതാണ് ഞാൻ അല്ലാതെആരും നിന്നെ നോക്കുന്നത് എനിക്കിഷ്ടമല്ല”
​ഒടുവിൽ അവൾക്ക് മനസ്സിലായി, അവൻ സൈക്കോ ആണ്. ആദിത്യയുടെ യഥാർത്ഥ സ്വഭാവം പുറത്തുവന്നു. അവൻ പറഞ്ഞതുപോലെ അനുസരിച്ചില്ലെങ്കിൽ, മുഖത്തടിക്കുകയും, കൈയ്ത്തണ്ടയിൽ ബ്ലേഡ് കൊണ്ടു മുറിവേൽപ്പിക്കുകയും ചെയ്യും പുറംലോകവുമായി സംസാരിക്കാൻ അവൾക്ക് അനുവാദമില്ലാതായി.
​വിവാഹത്തിന് മുൻപേ ഇതാണ് അവസ്ഥയെങ്കിൽ ?‘എനിക്ക് രക്ഷപ്പെട്ടേ മതിയാകു.അവനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചു.

​ആദിത്യയെ വിട്ടുപോവുകയാണെന്ന് പ്രിയ ഉറപ്പിച്ചു പറഞ്ഞപ്പോൾ, അവൻ്റെ മുഖം ഭീകരമായി മാറി.
​”നിനക്ക് എന്നെ ഉപേക്ഷിക്കാൻ ധൈര്യമുണ്ടോ പ്രിയാ? അങ്ങനെ അങ്ങു പോകാൻ നിനക്കൊരിക്കലും കഴിയില്ല. നമ്മളുടെ ചില സ്വകാര്യ വീഡിയോകൾ എൻ്റെ കൈയ്യിലുണ്ട്.”
​അവൻ ഒരു കൊലയാളിയുടെ ചിരിയോടെ ഭീഷണിപ്പെടുത്തി “നീ എന്നെ വിട്ടുപോയാൽ, ആ വീഡിയോ ഞാൻ കോളേജ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ഇടും. എല്ലാവരും നിന്റെ നഗ്നനൃത്തം കാണും!”
​അവൻ ഇതും പറഞ്ഞ് പൊട്ടിച്ചിരിച്ചു.
അതോടെ, പ്രിയയുടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. സമൂഹത്തിൽ തനിക്കുണ്ടായേക്കാവുന്ന നാണക്കേട് ഓർത്തപ്പോൾ, ആദിത്യയുടെ കെണിയിൽ നിന്നും രക്ഷപെടാനാവതെ അവൾ നിസ്സഹായയായി നിന്നു. തൻ്റെ സമ്പത്തും സ്വാധീനവും ഈ സൈക്കോ ഭീഷണിക്കുമുന്നിൽ ഉപയോഗശൂന്യമായി നിൽക്കുന്നത് അവൾ അറിഞ്ഞു. അച്ഛൻ അറിഞ്ഞാൽ കൊന്നുകളയും.

​സമ്പന്നമായ കുടുംബ പശ്ചാത്തലം പ്രിയയക്ക് നൽകിയത് ആരെയും ഭയക്കാതെ ഒരു തീരുമാനമെടുക്കാനുള്ള ശേഷിയായിരുന്നു. ഭീഷണിയുടെ ആ ഞെട്ടലിൽ നിന്നും വേഗത്തിൽ പുറത്തുവന്ന അവൾ, ആദിത്യയുടെ വാക്കുകളെ അവഗണിച്ചു. ഇത് ഭീഷണിയല്ല ഒരു കുറ്റകൃത്യമാണ് എന്ന് അവൾ തിരിച്ചറിഞ്ഞു.
​പ്രിയ അധികം വൈകാതെ, അമ്മയുടെ അനുജത്തിയോട് എല്ലാം തുറന്നു പറഞ്ഞു.
“നീ ഭയപ്പെടേണ്ട ഞാനുണ്ട് കൂടെ”
ചിറ്റ അവൾക്ക് ആത്മധൈര്യം നൽകി.
സൈബർ നിയമങ്ങളിൽ പ്രാവീണ്യമുള്ള ഒരു അഭിഭാഷകനെ കണ്ടു.
” പ്രിയ നിങ്ങൾ ഭീഷണിയുടെ മുൻപിൽ തലകുനിക്കരുത്. നിയമം നിങ്ങളുടെ കൂടെയുണ്ട്”
അവർ അവൾക്ക് ആത്മ വിശ്വസം നൽകി.
​അഭിഭാഷകൻ്റെ നിർദ്ദേശപ്രകാരം, പ്രിയ ആദിത്യയുമായി നടത്തിയ അടുത്ത ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തു. ആ സംഭാഷണത്തിൽ, വീഡിയോ പുറത്തുവിടുമെന്ന ഭീഷണി അവൻ ആവർത്തിച്ചു. ഇതായിരുന്നു പ്രിയയുടെ കയ്യിലുള്ള ഏറ്റവും വലിയ തെളിവ്.
​പിന്നീട്, പ്രിയ കോളേജ് ക്യാമ്പസിൽ പരസ്യമായി ആദിത്യക്കെതിരെ പോലീസിലും സൈബർ സെല്ലിലും. തെളിവുകൾ സഹിതം പരാതി നൽകിയതോടെ പോലീസ് ഉടൻ നടപടി സ്വീകരിച്ചു. കോളേജ് അധികൃതരുടെ മുന്നിൽ വെച്ച് തന്നെ ആദിത്യ അറസ്റ്റ് ചെയ്യപ്പെട്ടു.
ഒരാളുടെ സ്വാന്ത്ര്യത്തിൽ കൈകടത്താൻ ശ്രമിച്ച സൈക്കോയുടെ പിടിയിൽ നിന്നും പ്രിയ മോചിതയായി. അവളുടെ കാലിലെ ചിലങ്ക വീണ്ടും കിലുങ്ങി, ഇത്തവണ ഭയത്തിൽ കുരുങ്ങിക്കിടന്ന കാലൊച്ചയായിരുന്നില്ല അത് സ്വാതന്ത്ര്യത്തിൻ്റെയും അതിജീവനത്തിൻ്റെയും ഉച്ചത്തിലുള്ള താളമായിരുന്നു.

മാഗ്ളിൻ ജാക്സൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com