പ്രകൃതിയിലേക്ക്
ഒന്നിറങ്ങിച്ചെല്ലുക
കണ്ടെത്താം ഒരു ഔഷധ കലവറ..
ഔഷധക്കൂട്ടുകൾ ചുറ്റുമുള്ളപ്പോൾ
നാമെന്തിനു വേപഥു പൂണ്ടിടേണം..!
മഴവീണു ഭൂമി തണുത്ത നേരം
കുനുകുനെ പൊന്തിയ
തളിരിലകൾ..
പൂവാംകുറുന്നലും കയ്യോന്നിയും
കീഴാർനെല്ലിയും കറുകനാമ്പും..!
വേലിയിറമ്പിലായ് അതിരു
കാക്കുന്ന
ആടലോടകത്തിന്റെ ഉത്തേജനം..
മഞ്ഞമന്ദാരവും ചെത്തിയും
ചേലോടെ
ആലോലമാടി രസിച്ചുനിന്നു..!
തൊട്ടാവാടിയാം ഇക്കിളിപ്പെണ്ണവൾ
സുപ്രഭാതത്തിലുണർന്നിരുന്നു..
മുക്കുറ്റി മന്ദാരം ശങ്കുപുഷ്പം
തുമ്പയും തുളസിയും
പനിക്കൂർക്കയും..!
അത്തിയിത്തി അരയാല് പേരാല്
താന്നി,ചേര്,പതിമുഖമങ്ങനെ..
വളർന്നുമുറ്റിയ വലിയ വൃക്ഷങ്ങളും
അശോക ചെത്തിയും
മുള്ളുവേങ്ങയും..!
ഒക്കെയും നമ്മുടെ
ചുറ്റുമുള്ളപ്പോൾ
മക്കളെ നാമെത്ര നന്മയുള്ളോർ..
കൊത്തിക്കിളച്ചങ്ങു
ദൂരെയെറിഞ്ഞിട്ട്
നാം തന്നെ നമ്മൾക്ക് തിന്മ
ചെയ്‌വൂ..!
കയ്യിലെ മാണിക്യം
കുപ്പയിലെറിഞ്ഞിട്ട്
മരുന്നിനായ്
നെട്ടോട്ടമോടിടുമ്പോൾ,
ഒരു മാത്രയൊന്നു തിരിഞ്ഞു
നോക്കൂ..
പച്ചവിരിച്ചൊരീ ഭൂ പ്രകൃതി
എന്നെന്നും നമ്മുടെ സ്വന്തമല്ലേ..!!!




നന്നായി ട്ടുണ്ട്
നല്ല കവിത..