യുവ നാവികനായ ഡാന്റിസിന്റെ കഥയാണ് ഈ നോവലിന്റെ ഉള്ളടക്കം. അടുത്ത കപ്പിത്താനായി ഡാന്റിസിനെനിയമിക്കുന്നു എന്നറിയുന്ന ഡാംഗ്ളർ കടുത്ത അസൂയയാൽ അദ്ദേഹത്തെ നശിപ്പിക്കാനായി ഗൂഢാലോചന നടത്തുന്നു. താൻകടം കൊടുക്കാനുണ്ടായിരുന്ന കാദറൂസ് അപ്പന്റെ കയ്യിലുണ്ടായിരുന്ന പണം വാങ്ങിച്ചെടുക്കുകയും തന്മൂലം പല ദിവസവും പട്ടിണി കിടക്കേണ്ടതായി വരികയും ചെയ്യുന്നു. പ്രതിശ്രുതവധുവായ മേഴ്സിഡസിനെ ഫെർണാണ്ട് എന്ന ചെറുപ്പക്കാരൻ നിരന്തരമായി ശല്യം ചെയ്യുന്നു. എന്നാൽ തനിക്ക് ഡാന്റിസിനെയാണ് ഇഷ്ടമെന്ന് അവൾ തുറന്നടിച്ചു പറയുന്നു.
ഡാംഗ്ളറുടെ ഗൂഢതന്ത്രത്താൽ ഡാന്റിസ് നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഏജന്റാണെന്ന് സ്‌റ്റേറ്റ് പ്രോസിക്യൂട്ടർക്ക് ഊമക്കത്തെഴുതിക്കുന്നു.
ഡാന്റിസിന്റേയും മേഴ്സിഡസിന്റേയും വിവാഹ ദിനത്തിൽ ഡാന്റിസ് അറസ്റ്റു ചെയ്യപ്പെടുന്നു. ജയിലിൽ നിരാശനായി കഴിയുന്ന ഡാന്റിസിന് മറ്റൊരു തടവുകാരനായ ഫാ. ഫാരിയയെ കാണാനാകുന്നു. ഭിത്തി തുരന്ന് ഗുഹയിലൂടെ ഫാ.ഫാരിയയും സാന്റിസും പരസ്പരം കാണുകയും ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു നിധിയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു… രോഗം മൂർച്ചിച്ചതിനെ തുടർന്ന് ക്ഷീണിതനായ പുരോഹിതൻ പെട്ടെന്ന് ബോധരഹിതനാകുന്നു. പുരോഹിതൻ പറഞ്ഞിരുന്ന ചുവന്ന ദ്രാവകം ഡാന്റിസ് അദ്ദേഹത്തിന്റെ വായിൽ ഒഴിച്ചു കൊടുക്കുന്നു. ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹം ഉണരുന്നു.. വീണ്ടും രോഗാധിക്യത്തെ തുടർന്ന് അദ്ദേഹം അന്ത്യശ്വാസം വലിക്കുന്നു. നിരാശയാലും ദു:ഖത്താലും തളർന്ന ഡാന്റിസ് പൊട്ടിക്കരയുന്നു. മരിച്ചതിനെ തുടർന്ന് ഗവർണ്ണറുടെ ഉത്തരവുപ്രകാരം പുരോഹിതന്റെ ശവശരീരം ചാക്കിൽകെട്ടിവച്ചു. രക്ഷപ്പെടാനുള്ള ഒരവസരമായി കരുതി ഡാന്റിസ് ചാക്കുകെട്ട് അഴിച്ച്മൃതശരീരത്തെപ്പോലെ അതിനുള്ളിൽ കയറിക്കൂടി അനങ്ങാതെ കിടന്നു. ഗാർഡുകൾ ചാക്കുകെട്ടിനെ പീരങ്കിയുണ്ടയോടൊപ്പം കെട്ടി കടലിലേയ്ക്ക് എറിഞ്ഞു… കൈയ്യിൽ കരുതിയിരുന്ന പുരോഹിതന്റെ കത്തി കൊണ്ട് ചാക്കു മുറിച്ച് തുറന്ന് ഡാന്റിസ് നീന്തി ടിംബായ് ദ്വീപിലെത്തി. യുവ അമീലിയ എന്ന കള്ളക്കടത്തു കപ്പലിലെ ആളുകൾ രക്ഷപ്പെടുത്തിയതിനെ തുടർന്ന് മോണ്ടിക്രിസ്‌റ്റോ ദ്വീപിലെ നിധി കണ്ടുപിടിക്കുന്നതിനുള്ള അവസരത്തിനായി അയാൾ കാത്തിരിക്കുന്നു… അപ്രതീക്ഷിതമായി ഒരവസരം ഒത്തുവന്നപ്പോൾ ദ്വീപിലെ രഹസ്യ ഗുഹയിൽ പ്രവേശിച്ച് പുരോഹിതൻ പറഞ്ഞിരുന്ന നിധികൈവശപ്പെടുത്തി.. ധനവാനായിത്തീർന്ന ഡാന്റിസ്കുറച്ചുരത്നങ്ങൾവിറ്റ് വലിയൊരു ബോട്ടു വാങ്ങി അതിൽ രഹസ്യ അറകൾ പണിത് നിധിമുഴുവൻ അതിനുള്ളിലാക്കി. പിന്നീട് തന്റെ മിത്രങ്ങൾക്കും ശത്രുക്കൾക്കും എന്തു സംഭവിച്ചു എന്നറിയാൻ തീരുമാനിച്ച് മാർസെയിൽസിലേയ്ക്ക് യാത്രയായി . ശതുക്കളോട് ഒന്നൊന്നായി പ്രതികാരം ചെയ്യുവാൻ അദ്ദേഹം ആഗ്രഹിച്ചു. വിൽമൂർപ്രഭുവായി വേഷം മാറി തന്റെ പഴയ വീട് സ്വന്തമാക്കി. … പിന്നീട് ഫാദർ ബുസോനി എന്നൊരു ഇറ്റാലിയൻ വൈദികന്റെ വേഷത്തിൽ കാദറൂസിന്റെ സത്രത്തിൽ എത്തുകയും സൂത്രത്തിൽ നടന്ന കഥകളെല്ലാം മനസിലാക്കുകയും തന്റെ കയ്യിലെ ഒരു രത്നംഅയാൾക്ക് സമ്മാനിക്കുകയും ചെയ്തു… അന്നു രാത്രി ദുഗാർഡ് സത്രത്തിൽ ബെർട്ടൂ ച്യോ എന്നു പേരായ ഒരു കള്ളക്കടത്തുകാരൻ പോലീസുകാരുടെപിടിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിക്കയറി. കാദറൂസ് ഒരു രത്ന വ്യാപാരിയോട് സംസാരിക്കുന്നത് അയാൾ ഒളിച്ചിരുന്ന് കേൾക്കുന്നു. ആ രാത്രിയിൽ സത്രത്തിൽ രണ്ടു കൊലപാതകങ്ങൾ നടന്നു. രത്നവ്യാപാരിയും കാദറൂസിന്റെ ഭാര്യയും കൊല്ലപ്പെട്ടു. സത്രത്തിനകത്തുകടന്ന് കൊലനടത്തിയത് ബെർട്ടൂച്യോ ആയിരിക്കാം എന്ന നിഗമനത്തിൽ പോലീസ് അയാളെ അറസ്റ്റു ചെയ്തു. ആ വാർത്ത കേട്ടറിഞ്ഞ് ഫാദർ ബുസോനി ജയിലിൽ ചെന്ന് ബെർട്ടു ച്യോവിനെ കാണുകയും അയാൾ പറഞ്ഞ കഥയിൽ നിന്ന് വില്ലി ഫോർട്ട് എന്ന ചതിയനെക്കുറിച്ചും മനസിലാക്കുന്നു. ബുസോനിയുടെ ഇടപെടലിനെ തുടർന്ന് ബെർട്ടൂ ച്യോവിനെ കോടതി വെറുതെവിട്ടു. നന്ദി പറയാനായി ഫാദർ ബുസോനിയെ ചെന്നു കണ്ട ബെർട്ടൂ ച്യോവിൽ നിന്നും അയാളുടെ കഥ മുഴുവനും ചോദിച്ചു മനസ്സിലാക്കുന്നു. പിന്നീട് വിൽമൂർപ്രഭുവായി ജയിൽ ഇൻസ്പെക്ടറെ കാണാൻ ചെല്ലുകയും സൂത്രത്തിൽ ജയിൽ രജിസ്റ്റർപരിശോധിച്ച്തനിക്ക് ആവശ്യമുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. വിവരങ്ങളെല്ലാം മനസിലാക്കിയ പ്രഭുവിന്റെ അടുത്ത ലക്ഷ്യം മോറലിന്റെ വീടായിരുന്നു…. ബിസിനസ് തകർന്ന് കടം കയറി ആത്മഹത്യയുടെ വക്കിലെത്തിയ മോറലിനെ രക്ഷിക്കാനായി ഡാന്റിസ് നിശ്ചയിക്കുന്നു. മോറലിന്റെ മകളായ ജൂലിയുടെ കൈവശം പണവും രത്നങ്ങളും കപ്പൽക്കാരൻ സിൻബാദ് എന്ന പേരിൽ കൊടുത്തയയ്ക്കുന്നു. മുങ്ങിയ കപ്പലിന്റെ അതേപേരിൽ നിറയെ സാധനങ്ങളുമായിപുതിയ കപ്പൽ തുറമുഖത്ത് അടുത്തു. മോറലും കുടുംബാംഗങ്ങളും ഇതെല്ലാം കണ്ട് ആഹ്ലാദചിത്തരായി..
കോൺസ്റ്റാന്റിനേപ്പിളിലെ ഒരു പട്ടണത്തിലെ കൊട്ടാരത്തിൽ അടിമയായിരുന്ന ഹൈദി എന്ന പതിമൂന്നുകാരിയേയും മറ്റൊരു അടിമയേയും പ്രഭു വിലയ്ക്കു വാങ്ങി. ഫെർണാണ്ട് മോണ്ടിഗോ വിറ്റതായിരുന്നു ഹൈദിയെ… ജാനിനയിലെ പാക്ഷയുടെ മകളായിരുന്നു അവൾ. വർഷങ്ങൾക്കു മുമ്പ് തന്നെ ചതിച്ചഫെർണാണ്ട് തന്നെയാണ്അവളുടെ അച്ഛനെ ചതിച്ച് സ്വത്തു കൈവശപ്പെടുത്തിയതെന്ന് മനസിലാക്കിയ പ്രഭു അവളെ മകളെ പോലെ വളർത്തി. ഫെർണാണ്ടിന്റേയും മേഴ്സിഡസിന്റേയും മകനായ ആൽബർട്ടിനെ പ്രഭു പരിചയപ്പെടുകയും അവർ സുഹൃത്തുക്കളാവുകയും ചെയ്യുന്നു.. ഇതിനിടെ റോമൻ കൊള്ളക്കാരിൽ നിന്നും ആൽബർട്ടിനെ മോണ്ടി ക്രിസ്റ്റോപ്രഭു രക്ഷപ്പെടുത്തി. ആൽബർട്ടിന്റെ ക്ഷണപ്രകാരം പ്രഭു പാരീസിലെത്തി. മേഴ്സിഡസിനേയും ഫെർണാണ്ടിനേയും കാണുന്നു. ഫെർണാണ്ടിനെ കണ്ടപ്പോൾ പ്രതികാരദാഹം മനസിലേയ്ക്ക് ഇരമ്പി വന്നുവെങ്കിലും അദ്ദേഹം വികാരം അടക്കി. ആൽബർട്ട് , പ്രഭുവിനെ പാരീസിലെ സമ്പന്ന വർഗ്ഗത്തിന് പരിചയപ്പെടുത്തി.അക്കൂട്ടത്തിൽ സ്റ്റേറ്റ് പ്രോസിക്യൂട്ടറായ വില്ലി ഫോർട്ടും ഉണ്ടായിരുന്നു.
തന്റെ പഴയ ശത്രുക്കളെ കുരുക്കാനുള്ള കരുക്കൾ പ്രഭു നീക്കിക്കൊണ്ടിരുന്നു. പഴയ ശത്രുവായ ഡാംഗ്ളറെ പാരീസിൽ കുടുക്കാൻ അദ്ദേഹം പദ്ധതിയിട്ടു…. വളരെ വിദഗ്ധമായി ഡാംഗ്ളറുടെ ഭാര്യ ബരോണസുമായി സൗഹൃദം സ്ഥാപിച്ച പ്രഭു വില്ലിഫോർട്ടിന്റെഭാര്യയേയും മകനേയും ഒരു അപകടനാടകത്തിൽനിന്ന് രക്ഷപ്പെടുത്തുന്നു. വില്ലി ഫോർട്ട് നേരിട്ട് വന്ന്പ്രഭുവിനോട് കടപ്പാട് അറിയിച്ചു.
കളവുനടത്തിഓടിപ്പോയവില്ലിഫോർട്ടിന്റെ മകൻ ബെനഡിറ്റോയെ ആൻഡ്രിയ കവൽകാന്തി രാജകുമാരൻ എന്ന വ്യാജേന പ്രഭു പാരീസിലേയ്ക്ക് കൊണ്ടുവന്നു. യുവകോമളനായ രാജകുമാരനെ തന്റെ മകളായ യൂജിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഡാംഗ് ളർതാല്പ്പര്യപ്പെടുന്നു. കൗണ്ട് മോർ സിറഫിന്റെ വീട്ടിൽ വച്ചു നടന്ന ഒരു നൃത്തവിരുന്നിൽ വച്ച് കാദറൂസ് ബനഡിറ്റോയെ തിരിച്ചറിയുന്നു. ജയിലിൽ കഴിഞ്ഞിരുന്ന ഇവർ ഒരുമിച്ച് ജയിലിൽനിന്ന് രക്ഷപ്പെട്ടതായിരുന്നു.അവർ രണ്ടു പേരും ചേർന്ന് മോണ്ടിക്രിസ്റ്റോ പ്രഭുവിന്റെ വീട് കവർച്ച ചെയ്യുവാൻ ആലോചിക്കുന്നു…
മോണ്ടി ക്രിസ്റ്റോ പ്രഭു
സംഗൃഹീത പുനരാഖ്യാനം : എൻ. മൂസക്കുട്ടി.
തുടർന്ന് കാണുക….
150 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട The count of Montecristo എന്ന നോവൽ ഇതാ മലയാളി മനസ്സ് വിഷ്വൽ മീഡിയ നിങ്ങൾക്കായി അവതരിപ്പിക്കുന്നു…
വോയ്സ് ഓവർ : സിസി ബിനോയ്
എഡിറ്റിംഗ് : ഡോൺ ബിനോയ്
മുൻ എപ്പിസോഡുകൾ
സോഡുകൾ കാണുവാൻ
https://youtu.be/6NZdAXBC_വെ