മഴതോർന്നരാവിൽ
ഉറങ്ങാതിരുന്നു ഞാൻ
ഇരുളിന്റെ മാറിലേക്കുറ്റുനോക്കി
രാപ്പാടിപാടുന്നപാട്ടു കേട്ടു
വനജോസ്ത്‌ന
പിന്നേയുംപൂത്തുലഞ്ഞു
പാൽനിലാവൊഴുകുന്ന
പാലൊളിച്ചന്ദ്രിക നാണം
കുണുങ്ങിയെന്നരികിലെത്തി
മിന്നിത്തെളിയുന്ന താരകപ്പെൺകൊടി
പൂത്താലമായിട്ടൊഴുകിയെത്തി.
ചന്ദനമണവും കൊണ്ടൊഴുകുന്ന
പൂoതെന്നൽ
വഴിയോരപ്പൂക്കളെ തൊട്ടുണർത്തി
പാതിരാക്കാറ്റിന്റെ മർമ്മരം കേട്ടപ്പോൾ
അറിയാതെ ഞാനും മയങ്ങിപ്പോയി.
പുലരൊളിവന്നെന്നെ തൊട്ടു
വിളിച്ചപ്പോൾ
കുയിലുകൾ പാടിനടന്നുനീളെ.
താരകപ്പെൺകൊടി
വാനിൽ മറഞ്ഞുപോയ്
പാലൊളിച്ചന്ദ്രനെകണ്ടതില്ല.
വെള്ളിമലക്കുന്നേറി കതിരോനും
വരവായി
സിന്ദൂരക്കുറിതൂകി വാനം നീളെ…



