Logo Below Image
Friday, April 4, 2025
Logo Below Image
Homeഅമേരിക്കലോക മാതൃഭാഷാദിനം - ഫെബ്രുവരി -21 (ലേഖനം) ✍ ജയകുമാരി, കൊല്ലം

ലോക മാതൃഭാഷാദിനം – ഫെബ്രുവരി -21 (ലേഖനം) ✍ ജയകുമാരി, കൊല്ലം

ജയകുമാരി കൊല്ലം

ബംഗ്ലാദേശിൽനിന്നാണ് മാതൃഭാഷാദിനമാചരിക്കാനുള്ള ആശയം യുനൈസ്ക്കോയിൽ അവതരിപ്പിക്കപ്പെട്ടത്. ബാംഗ്ലയെ ഒരു ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബംഗ്ലാദേശികൾ നടത്തിയ പോരാട്ടത്തിന്റെ വാർഷികമാണ് ഫെബ്രുവരി 21. അതിനാൽ ലോകമാതൃഭാഷാ ദിനമാചരിക്കുന്നതിനു യൂ എൻ. ഈ ദിവസം തിരഞ്ഞെടുത്തു.

1999ലാണ് യുനൈസ്ക്കൊ ലോകമാതൃഭാഷാദിനം പ്രഖ്യാപിച്ചത് 2000ൽ യു എൻ ജനറൽ അസംബ്ലിയിൽ ശരിവച്ചു.

ഓരോ ഭാഷയ്ക്കും വ്യത്യസ്തമായ നിരവധി സവിശേഷതകളുണ്ട്. വൈവിദ്ധ്യമാർന്ന ഭാഷാസംസ്കാരം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകമാതൃഭാഷാ ദിനമാചരിക്കുന്നത്.

ഒരു കൂട്ടം ജീവജാലങ്ങൾ ആശവിനിമയത്തിനായുപയോഗിക്കുന്ന മാധ്യമമാണ്‌ ഭാഷ. വാമൊഴിയും വരമൊഴിയും മാത്രമല്ല, ഹോർമോണുകളും, വിദ്യൂത് തരംഗങ്ങളും ചലനങ്ങളുംവരെ ഭാഷയായി ഉപയോഗിക്കുന്ന ജീവജാലങ്ങൾ പ്രപഞ്ചത്തിലുണ്ട്. ഇങ്ങനെ ഒരു ചുറ്റുപാടിലുള്ള സമൂഹം ആശയവിനിമയത്തിനായി ഓരേ രീതിയിലെ വരമൊഴിയിലും വാമൊഴിയിലും ഉപയോഗിക്കുന്ന മാധ്യമത്തെയാണ് മാതൃഭാഷയെന്ന് പറയുന്നത്. മാതൃഭാഷയെന്നത് മനുഷ്യൻ പാരമ്പര്യമായി കൈമാറുന്ന ഭാഷയാകുന്നു. അതിനാൽ ഭാഷയെന്നത് ഒരുവന്റെ സംസ്കാരമാണ്‌.

❤️നമ്മുടെ മാതൃഭാഷ മലയാളം ❤️

മലയാളഭാഷയുടെ ഉല്പത്തിയെക്കുറിച്ചു വ്യത്യസ്തമായ അഭിപ്രായം നിലനിൽക്കുന്നു. തമിഴ്, സംസ്‌കൃതം എന്നിവയുമായി ബന്ധമുള്ള മലയാളഭാഷ, ദ്രാവിഡഭാഷാകുടുംബത്തിൽപ്പെടുന്നു. ഭാരതത്തിലെ ഇരുപത്തിരണ്ട് ഔദ്യോഗികഭാഷകളിൽ ഒന്നാണ് മലയാളം. ഇന്ത്യൻഭരണഘടനയുടെ എട്ടാം ഷേഡ്യൂളിൽ ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. കേരളത്തെകൂടാതെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും മലയാളമാണ് സംസാരഭാഷ.

.മാതൃഭാഷ മനുഷ്യനിലെത്തുന്നത് വിദ്യാഭ്യാസത്തിലൂടെയല്ല..ഒരു കുഞ്ഞുജനിക്കുമ്പോൾ അവന്റെ കാതുകളിലൂടെ ബുദ്ധിയിലെത്തുന്ന ആദ്യത്തെ ശബ്ദം മാതൃഭാഷതന്നെയാവും. വളരുന്ന കുട്ടിയെ നമ്മുടെ വീടുകളിലെ സംസാരശൈലിയാണ് ഏറെ സ്വാധീനിക്കുന്നത്. അതുതന്നെയാണ് അവൻ അനുകരിക്കുന്നതും പുതിയ തലമുറയെ വാർത്തെടുക്കേണ്ടുന്നത് തീർച്ചയായും വീടുകളിൽ തന്നെയാവണം. അതിനാൽ സംസ്കാരസമ്പന്നമായ ഭാഷയുടെ പ്രചരണകേന്ദ്രമായി നമ്മുടെ വീടുകൾ മാറട്ടെ.

ഒരുവന്റെ സംസ്കാരം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് പൊതുസമൂഹത്തിലാണ്. പൊതുസമൂഹത്തിൽ നമ്മുടെ ഭാഷയെ മനോഹരമറക്കുവാൻ ശ്രമിക്കാം.
പൊതുവിടമായ സാമൂഹിക മാധ്യമങ്ങളിലും നമ്മുടെ ഭാഷയെ സംസ്കാരത്തോടെ ഉപയോഗിക്കുവാൻ ശ്രദ്ധിക്കാം. ഒരു ആശയം പോസ്റ്റ്‌ ആയിവരുമ്പോൾ അവിടെ എതിരഭിപ്രായങ്ങൾ ഉണ്ടാവും. അതു രാഷ്ട്രീയമോ ഭക്തിയോ, വ്യക്തികളുടെ പ്രവർത്തനങ്ങളോ അങ്ങനെ നമ്മുടെ സമൂഹത്തിലെ ഏതൊരു വിഷയവുമാകട്ടെ. ആ ആശയത്തെ ആശയംകൊണ്ടു നേരിടുന്ന ആരോഗ്യപരമായ സംവാദരീതിയിൽ നിന്ന് മലയാളി വിട്ടുപോയിരിക്കുന്നു. സാമൂഹികമാധ്യമങ്ങളിൽ മാത്രം പരിചയമുള്ള വ്യക്തികൾതമ്മിൽ ശത്രുക്കളെപ്പോലെ പൊരുതുന്നു. മുൻപരിചയമില്ലാത്ത സ്ത്രീകളുടെ സ്വഭാവത്തിനു നേർക്ക് വിരൽചൂണ്ടുന്നു. ഇത്തരം പ്രവണതകൾക്ക് ലിംഗവ്യത്യാസമില്ല എന്നുള്ളതും സത്യമാകുന്നു. ഇവിടെയൊക്കെ ഉപയോഗിക്കുന്ന ഭാഷ മോശമാകുമ്പോൾ അതുപയോഗിക്കുന്ന വ്യക്തികൾ സംസ്കാരശൂന്യ
രാകുന്നുവെന്ന് ഏവരും ഓർക്കേണ്ടതാകുന്നു.

ഭാഷാപ്രചാരകരെന്ന ഉന്നതമായ പദവിയെ വഹിക്കുന്നവരാണ് എഴുത്തുകാർ. ഓരോ രചനകളും രചയിതാവ് സമൂഹത്തിന് നൽകുന്ന സന്ദേശങ്ങളാണ്. രചനകളിലൂടെ ഏതെങ്കിലുമൊരു സന്ദേശത്താൽ വെളിച്ചം പകരുന്നത് കൊണ്ടാവും എഴുത്തുകാരെ അനുവാചകർ അധ്യാപകരായി മനസ്സിൽ പ്രതിഷ്ഠിക്കുന്നത്.പദവിയോ, വിദ്യാഭ്യാസമോ പരിഗണിക്കാതെ മാഷ്, ടീച്ചർഎന്നിങ്ങനെയുള്ള
സംബോധനയാൽ ബഹുമാനിക്കുന്നതും. അതുകൊണ്ടാകുന്നു. അത്രയും ശ്രേഷ്ഠമായ പദവിയെ അലങ്കരിക്കുന്ന എഴുത്തുകാർ അക്ഷരശുദ്ധിയ്ക്കൊപ്പം സംസ്കാരസമ്പന്നമായ ഭാഷയെ പ്രയോഗിക്കേണ്ടതാകുന്നു.

മലയാളഭാഷയുടെ സംസ്കാരത്തിന്റെമഹത്വം ഉൾക്കൊള്ളേണ്ടതും സ്നേഹിക്കേണ്ടതും ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണ്.

ഏവർക്കും ലോകമാതൃഭാഷാദിനാശംസകൾ..!!

ജയകുമാരി കൊല്ലം ✍️

RELATED ARTICLES

1 COMMENT

  1. മാതൃഭാഷാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലേഖനം. അഭിനന്ദനങ്ങൾ 🌹🌹💖

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments