Friday, January 2, 2026
Homeഅമേരിക്കകുട്ടീസ് കോർണർ (തൊണ്ണൂറ്റി ഒന്നാം വാരം) അവതരണം: സൈമ ശങ്കർ, മൈസൂർ

കുട്ടീസ് കോർണർ (തൊണ്ണൂറ്റി ഒന്നാം വാരം) അവതരണം: സൈമ ശങ്കർ, മൈസൂർ

ഹായ് കുട്ടീസ്!!
ഈ ആഴ്ച നമുക്ക് A)ചിത്രശലഭത്തെ കുറിച്ചൊരു പഠനം. B)വാക്കിലെ പകരക്കാരൻ C)ഹോജ തമാശ, പിന്നെ കുറച്ചു D)പഴഞ്ചൊല്ല്കളും,
കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങളിൽ അവ വരച്ചു നോക്കിയോ?മനസ്സിന്റെ ഉല്ലാസത്തിനും, ഏകാഗ്രതയ്ക്കും ചിത്ര രചന ഏറെ പ്രയോജനം ചെയ്യും 😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) ചിത്ര ശലഭം (21)

യവന തളിർനീലി

ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലി ചിത്രശലഭമാണ് യവന തളിർനീലി (Arhopala centaurus). മറ്റുള്ള തളിർനീലികളിൽ നിന്നും വ്യത്യസ്തമായി ഇവയെ നാട്ടിൻപുറങ്ങളിലും വനമേഖലകളിലും കാണാറുണ്ട്. ചിറകിന്റെ അടിവശത്തിന് ചാരം കലർന്ന തവിട്ടുനിറമാണ്. ചിറകിനടിയിൽ പൊട്ടുകളും പുള്ളിക്കുത്തുകളും കാണപ്പെടുന്നു. ആൺ ശലഭത്തിൻ്റെ ചിറകിൻ്റെ ഉപരിഭാഗം കടുത്ത നീല നിറമാണ്, കറുത്ത ബോർഡറുമുണ്ട്.ഈ ശലഭത്തിന്റെ പുഴു മധുരമുള്ള ഒരിനം ദ്രവം പുറത്ത് വിടുന്നവയാണ്. ഈ ശലഭപ്പുഴുവിന്റെ കാവൽക്കാരായി ഒരിനം ഉറുമ്പുകൾ ഉണ്ടാകും.

📗📗

👫B) വാക്യത്തിലെ പകരക്കാരൻ

കുട്ടീസ്……!😍 വാക്യത്തിലെ പകരക്കാരൻ ഈ ആഴ്ചയും അറിഞ്ഞോളൂ

മലയാളത്തിൽ ഒരു വാക്യം അല്ലെങ്കിൽ നീണ്ട ചില പദങ്ങളുടെ അർത്ഥം ഒരു പദം ഉപയോഗിച്ച് എളുപ്പത്തിൽ പകരക്കാരൻ ആകാൻ പറ്റും. പരീക്ഷകൾ, അധ്യാപകർ, കുട്ടികൾ, ജോലി തേടുന്നവർ..അങ്ങനെ ഒട്ടേറെ സാഹചര്യങ്ങളിൽ വളരെ പ്രയോജനം നൽകുന്ന നല്ലൊരു ശേഖരമാകുന്നു ഇത് എന്ന് മുൻപേ പറഞ്ഞിരുന്നല്ലോ. 😍

1). ഓരോ ആളിന്റെയും വരുമാനം –

ആളോഹരി വരുമാനം

2) ആഴത്തിലേക്കു പോകാത്തത് –

ഉപരിപ്ലവം

3). ഇതിഹാസത്തെ പറ്റിയുള്ളത് –

ഐതിഹാസികം

4). ഇന്ദ്രിയങ്ങളെ ജയിച്ചവൻ –

ജിതേന്ദ്രിയൻ

5). ഈ ലോകത്തെ പറ്റിയുള്ളത് –

ലൗകികം

6). ഇഹലോകത്തെ പറ്റിയുളളത് –

ഐഹികം

7). ഇളയ രാജാവിന്റെ സ്ഥാനം –

ഇളമുറ

8). ഉത്തരം കിട്ടാൻ പ്രയാസമുള്ള കഥ –

കടങ്കഥ

9). ഉടൻ നേരിടേണ്ട അവസ്ഥ –

അടിയന്തരാവസ്ഥ

1O. ഈശ്വര വിശ്വാസമുള്ളവൻ –

ആസ്തികൻ

📗📗

👫C) പദ വിസ്മയം

കല

വിവിധതരത്തിലുള്ള കലകൾ നമുക്ക് പരിചിതമാണ്. കലകളുടെ നല്ല ആസ്വാദകർ കൂടിയാണ് നമ്മൾ.എപ്പോഴെങ്കിലും കലകളെ കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ?എന്താണ് കല എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. “കലഹിക്കുന്നത് “കല. ഏത് കലയും മനുഷ്യമനസിൽ കലഹം സ്യഷ്ടിക്കുന്നു.ആ കലഹത്തിലൂടെ മനുഷ്യമനസിനെ മാറ്റിമറിക്കും.ചുരുക്കത്തിൽ മനസിനെ ഇളക്കിമറിച്ച് (കലഹിച്ച്‌)പരിവർത്തനം വരുത്തുന്ന ശക്തിയാണ് കലകൾ.കലഹം(മാറ്റം)ഉണ്ടാക്കുന്നത് കൊണ്ട് അവയെ കലകളെന്നു വിളിച്ചു.അപ്പോൾ കലത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ..!

📗📗

👫 D) പഴഞ്ചൊല്ലുകൾ

1)ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും

2)ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?

3)എലിയെ പേടിച്ച് ഇല്ലം ചുടുക

4)ഒരു വെടിക്കു രണ്ടു പക്ഷി

5)ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ

6)കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും

7)കുരക്കുന്ന പട്ടി കടിക്കില്ല

8)കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ

9)കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ

10)ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (75)

അവതരണം:
സൈമ ശങ്കർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com