: ട്രെയിൻ യാത്രയിലാണ്. സെക്കൻ്റെ ക്ലാസ് AC . നല്ല കുടുക്കത്തോടെ ഒരു ചെറിയ ടണൽ ഇരുളറിയിച്ചപ്പോഴാണ് ബോധമണ്ഡലം ഉണർന്നത്. ചായക്കാരൻ വന്നു. മൺ പാത്രത്തിൽ
: ചായ കൊടുക്കുന്നു. കൊള്ളാം. നല്ല ഭംഗിയുള്ള ചെറിയ മൺകോപ്പ. ഞാനും ഒരു ചായ പറഞ്ഞു. ചായ ഊതി കുടിച്ചു. ‘ഉഴുന്നു വടയും പരിപ്പുവടയും കണ്ടു. വാങ്ങിയില്ല അടുത്തിരുന്ന കൂട്ടുകാരി സൂസൻ എന്തോ കഴിക്കുന്നുണ്ട്. എതിർ വശത്തിരിക്കുന്ന വൃദ്ധ ദമ്പതികൾ കടല കൊറിക്കുകയാണ്. സൂസൻ തിരക്കിട്ട് ബാഗിൽ എന്തോ തിരയുന്നുണ്ട് .കൂട്ടത്തിൽ ,വേഗമാകട്ടെ അടുത്ത സ്റ്റേഷനിൽ ഇറങ്ങണം എന്ന മുന്നറിയിപ്പും.
വേഗത കുറഞ്ഞ തീവണ്ടിക്കുള്ളിൽ ഇറങ്ങാനുള്ളവരുടെ ചെറിയ തിരക്ക്. സൂസനെ ഞാൻ പിൻതുടരുകയാണ്. ഹിന്ദി സംസാരിക്കുന്ന കാഷായമിട്ട ആൾക്കൂട്ടത്തിനിടയിൽ രണ്ട് ജീൻസ് ധാരികളും നടന്നു. ഇടയ്ക്ക് ഞാൻ പറഞ്ഞു സൂസാ എനിക്ക് വിശക്കുന്നു. മിണ്ടാതെ കൂടെ വാ കൊച്ചേ ന്ന് സൂസൻ . വഴിയരികിൽ ഒരു കുടക്കീഴിൽ എന്തോ ഒരു സാധനം വിൽക്കുന്നുണ്ട്. ആളുകൾ വാങ്ങി കഴിക്കുന്നു. ദാണ്ടെ ”.. വേണോ അത്. എനിക്ക് ഹോട്ടലിൽ ചെന്നിട്ട് മതിന്ന് സൂസൻ’. ഞാനും അത് ശരിവച്ചു.
നടപ്പ് തുടരുകയാണ്. ഞങ്ങൾ പ്രയാഗ് രാജിലാണ്. കുംഭമേളയിലെ പതിവുകാഴ്ചകളൊക്കെ ഉണ്ട്. ഭസ്മധാരികളും, നാഗധാരികളും, അല്പവസ്ത്രർ വിവസ്ത്രർ ഒക്കെയുമുണ്ട്.. സൂസൻ്റെ പിന്നാലെ ആണ് ഞാൻ. കാഴ്ചകൾ കണ്ട സൂസൻ അർത്ഥഗർഭമായി എന്നെ നോക്കി ഇടയ്ക്ക് ചിരിക്കുന്നുണ്ട്. ഞാൻ സന്യാസിമാരെ ശ്രദ്ധിച്ചു നടക്കുകയാണ്.. ഞാൻ തിരയുന്നത് എനിക്ക് പരിചയമുളള മുഖങ്ങളാണ്.
നീണ്ടു പരന്നുകിടക്കുന്ന തടാകവും അവിടെ മുങ്ങി നിവരുന്ന ജനങ്ങളും. അനേകായിരങ്ങൾക്കിടയിൽ ഞാനും സൂസനും.
നല്ല തണുപ്പുണ്ട്. ചൂടുവെള്ളത്തിലേ കുളിക്കൂ എന്ന ദുഃശീലമുണ്ടെനിക്ക്. വെള്ളത്തിൽ മുങ്ങാൻ നല്ല മടിയുമുണ്ട്. സാമാന്യം തിരക്കുള്ള സ്നാനഘട്ടമാണ്. സൂസൻ മടി കൂടാതെ വെള്ളത്തിൽ ഇറങ്ങി ഒന്ന് നീന്തി മുങ്ങി പൊങ്ങി. പിന്നെ മുങ്ങലോട് മുങ്ങൽ. ഇത്രയും പാപങ്ങൾ ചെയ്തയാളാണോ സൂസൻ ആവോ . ഞാനും പയ്യെ ഇറങ്ങി. കാക്കക്കുളി മതി . കഴുത്തറ്റം മുങ്ങി. കൈക്കുമ്പിളിൽ വെള്ളമെടുത്ത് തലയിൽ ഒഴിച്ചു മതി. ഇത്രേം മതി. കുറച്ച് വെള്ളം കൂടി എടുത്ത് തലയിൽ തളിച്ചു. എന്തോ ഉച്ചത്തിലുള്ള സംസാരം കേട്ട് തിരിഞ്ഞു നോക്കി ഒരു ജഢാധാരിയാണ്. എൻ്റെ പനിനീർ തളി പുള്ളിയ്ക്ക് അത്ര സുഖിച്ചിട്ടില്ല. നിമിഷ നേരം കൊണ്ട് എൻ്റെ അടുത്തു വന്നയാൾ എൻ്റെ ‘ തലപിടിച്ച് വെള്ളത്തിൽ മുക്കി പോക്കി.
പിന്നെ എന്തൊക്കെയോ പുലമ്പി നടന്നകന്നു. നോക്കിയപ്പോൾ സൂസൻ എൻ്റെ ജ്ഞാനസ്നാനം ആസ്വദിക്കുകയാണ്. കൂടെ മോക്ഷം കിട്ടിയല്ലോ എന്ന കമൻ്റും.
ഞങ്ങൾ മുങ്ങിക്കയറി. തണുപ്പുണ്ട്. പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ട്. തിരികെ നടക്കുന്ന വഴി വളരെ പരിചിതമാണ്. ഇപ്പോൾ കാണുന്ന മുഖങ്ങൾ ഒക്കെ പരിചയമുള്ള കുട്ടികളുടേതാണ്. നിഷ്‌ക , അന്ന, മെൽബ, വരുൺ , ആൻ്റണി, എനിക്കൊന്നും മനസിലായില്ല. ഇവരൊക്കെ എന്തിനാ ഇവിടെ. ആവോ?!
ബർത്തിൽ നല്ല ഉറക്കത്തിലാണ്. തീവണ്ടി നന്നായി കുടുങ്ങുന്നുണ്ട്. സൂസനെ കാണുന്നില്ല വീണ്ടും നോക്കി .എതിർവശ ത്ത സീറ്റിൽവെള്ളയിൽ ഇരുപ്പുണ്ട്. നീല പൂക്കളുള്ള മനോഹരമായ ഒരു ഫ്രോക്ക് ഇട്ട് സൂസൻ ജനാലയ്ക്കരികിൽ വെളിയിലേക്ക് നോക്കിയിരിരിക്കുന്നു. കൈയിൽ ആവി പറക്കുന്ന ചായക്കപ്പ്. രാവിലെ ആയോ. കൊച്ചി എത്തിയോ. എന്നുള്ള ചിന്തകൾക്കിടയിൽ വീണ്ടും മയങ്ങിപ്പോയി.
മുന്തിരിത്തോപ്പുകൾക്കിടയിലൂടെ ചീറിപ്പായുന്ന തീവണ്ടി. അടുത്ത സ്‌റ്റേഷനിൽ വാഴപ്പോള ഉണക്കി പാത്രങ്ങളാക്കി അതിൽ മുന്തിരി വിൽക്കുന്നവർ. സൂസാ എനിക്കും വാങ്ങിച്ചേക്ക് എന്ന് പറയാനായി നോക്കി, സൂസനെ വീണ്ടും കണ്ടില്ല.
ഫോൺ വിളിച്ചു നോക്കാം എന്ന് കരുതി ഫോൺ കൈയിലെടുത്തു. അപ്പോളതാ Jayasree calling. ഫോണെടുത്തു. മറുതലയ്ക്കൽ ഡീ നിനക്കിപ്പം എങ്ങനുണ്ട്. വല്ലതും കഴിച്ചോ. ഞാൻ റൊട്ടിം സബ്ജീം ഉണ്ടാക്കിട്ടൊണ്ട്. കൊണ്ടോന്ന് തരട്ടെ. മറുപടി എന്താണ് പറഞ്ഞെന്ന് ഓർമ്മയില്ല. യാത്രയിലുള്ള എനിക്കെ ന്തിനാ റൊട്ടിം സബ് ജിം കൊണ്ടോന്ന് തരുന്നേ.
പിന്നേം മയങ്ങി. നല്ല ചുമ . മൂക്കും നന്നായി അടഞ്ഞിട്ടുണ്ട്. കണ്ണുകൾ ക്ക് നല്ല കനം’.ഉറക്കം വിട്ടുന്ന് തോന്നി. എണിക്കാം. നേരം വെളുത്തോ ആവോ. ഇറങ്ങാൻ ഇനി എത്ര നേരം കൂടി വേണം സൂസനെ കാണുന്നുമില്ല. ‘ഒന്നു വിളിച്ചു നോക്കാം. ഫോണെടുത്തു. സമയം 3.39 . നേരം വെളുത്തു വരുന്നേ ഉള്ളൂന്ന് തോന്നുന്നു പക്ഷേ പുറത്ത് നല്ല വെയിൽ ചൂട്. എണീക്കാൻ നല്ല ബുദ്ധിമുട്ടി. നല്ല ശരീര വേദന. വീണ്ടും കിടന്നു. മയങ്ങി. കുറേ കഴിഞ്ഞ് വീണ്ടും എണീറ്റു. നോക്കിയപ്പോൾ എൻ്റെ മുറിയിലാണ്. കട്ടിലിൽ. കുംഭമേള കഴിഞ്ഞ് വന്ന് പനി പിടിച്ചതാണോ അതോ പനിച്ചൂടിൽ കുംഭമേളയ്ക്ക് പോയതാണോ,
.
വൈകിട്ട് പനി പിടിച്ച എന്നെ കാണാൻ വന്ന റോഷ്നിയും ജയശ്രീയും കഥ കേട്ട് ആർത്തു ചിരിച്ചു. കൂട്ടിന് അവരെ കൂട്ടാതെ സൂസനെ കൂട്ടിയതിന് പരിഭവിച്ചു.
കൂട്ടത്തിൻ ഒരു നിർദ്ദേശവും സുനിത വില്യംസിനെ കാണാൻ ബഹിരാകാശത്ത് പോകാൻ നേരം നേരത്തെ പറയണം ഹൽവ തന്നുവിടാനാണ് ന്ന്. പിന്നെ പനിക്കിടക്കയിൽ ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ എന്ന് സമാധാനിപ്പിച്ചു. : എന്നാലും എനിക്ക്് മനസിലാവാത്ത കാര്യം ഇതല്ലേ കുംഭമേളയ്ക്ക് പോകുന്ന ട്രെയിൻ എന്ന് ചോദിച്ച് ട്രെയിനിൽ കയറുന്ന സീനാണ്.
പനി അതിൻ്റെ സകല പിടിയും വിട്ട് പ്രയാഗ് രാജ് വരെ പാഞ്ഞിട്ടും തിരിച്ച് എന്നെ വീട്ടിലെത്തിച്ചല്ലോ. ഇങ്ങനെ ബോധം കെട്ട പനിക്കാലം എൻ്റെ ഓർമ്മയിലില്ല.
പനിക്കാലം എപ്പോഴും കൂട്ടുകാരുമായുള്ള ഒത്തുചേരൽ കാലം കൂടിയാണ്. എൻ്റെ വിശ്രമ കാലവും ആഘോഷമാക്കുന്ന ഉത്സാഹകമ്മറ്റിക്കാർ എല്ലാവരും ചുറ്റും ഉണ്ടാവും എപ്പോഴും Am Blessed.,
Super
Prayajraj Express ……Super
ഇനി കുംഭമേള കണ്ടില്ലെന്നു വേണ്ട

വല്ലാത്ത മേള തന്നെ….
നല്ല അവതരണം