പാട്ടുപാടാൻ നമുക്കൊക്കെ കഴിഞ്ഞെന്നു വരാം പാട്ടാസ്വദിക്കാനും. പക്ഷെ ആസ്വദിച്ചുപാടികൊണ്ട് ജനമനസുകളിൽ ചേക്കേറുവാൻ എല്ലാവർക്കുംസാധിക്കില്ല.
ജന്മസിദ്ധമായി ലഭിക്കുന്ന ഈശ്വരാനുഗ്രഹമുള്ള ഗായകർക്കു മാത്രമേ അതിനു സാധിക്കു..
ശ്രീ കെ. പി ബ്രഹ്മാനന്ദന്റെ മധുരനാദം ജന്മസിദ്ധിതന്നെയാകുന്നു.
ശ്രീ പാച്ചൻആചാരിയുടെയും, ശ്രീമതി ഭാവാനിയമ്മയുടെയും മകനായി തിരുവനന്തപുരം, കടയ്ക്കാവൂരിലെ നിലയ്ക്കാമുക്കിൽ,1946ഫെബ്രുവരി 22നു ജനിച്ചു.12വയസുമുതൽ സംഗീതം പഠിച്ചുതുടങ്ങുകയും .ആറ്റിങ്ങൽ ദേശാഭിമാനിയുടെ നാടകമായ അഗ്നിപുത്രിയിലെ ഗാനത്തിലൂടെ അറിയപ്പെട്ടുതുടങ്ങി .1969ൽ പുറത്തിറങ്ങിയ കള്ളിചെല്ലമ്മയിലെ സൂപ്പർഹിറ്റ് ഗാനത്തെതുടർന്നു
114ലോളം ചലച്ചിത്രങ്ങൾക്കായി അദ്ദേഹം പാടിയിട്ടുണ്ട്.
വളരെ വ്യത്യസ്തമായ ശബ്ദത്തിനുടമയായ ശ്രീ ബ്രഹ്മാനന്ദൻ, അദ്ദേഹത്തിന്റെ ആലാപനശുദ്ധിയും, ഭാവതീവ്രതയും കൊണ്ടു മലയാളത്തിന്റെ പ്രിയഗായകനായി മാറി.അതിഭാവുകത്വമോ, അനുകരണമോയില്ലാത്ത ആ ഗാനങ്ങൾ എല്ലാത്തരം ആസ്വാധകരും ഹൃദയത്തിലേറ്റുവാങ്ങി.
അതുകൊണ്ടുതന്നെ അദ്ദേഹം ആലപിച്ച ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.
2004ആഗസ്റ്റ് 10നു അദ്ദേഹം വിടപറഞ്ഞു.
നഷ്ടപ്രണയത്തിന്റെ തീവ്രഭാവമുള്ള വരികളെ, കാമുകമനസ്സുകളുടെ ആർദ്രഭാവമായി പാടിയപ്പോൾ, ആ ഗാനങ്ങളൊക്കെയും ആസ്വാദകമനസുകളിലേക്ക് ഈറൻനിലാവായി പെയ്തിറങ്ങി. സാധാരണക്കാരന്റെനന്മ, വിശാലമായഹൃദയത്തിൽ സൂക്ഷിച്ചതുകൊണ്ടാവണം ആ ശബ്ദം നിലച്ചിട്ട് ഇരുപത്തിയൊന്നുവർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങളിപ്പോഴും ആസ്വാദകരുടെയുള്ളിൽ കനകമഴ പൊഴിക്കുന്നത്.
ആദരവോടേ
പ്രണാമമർപ്പിയ്ക്കുന്നു 🙏🌹🙏




പ്രണാമം