ന്യൂയോർക്ക് : ന്യൂയോർക്ക് ഈസ്റ്റ് മെഡോയിൽ താമസിക്കുന്ന കണ്ണൂർ കണിച്ചാർ തടത്തേൽ ജേക്കബ് ചാക്കോ (തമ്പി) (61) നിര്യാതനായി.
ഭാര്യ; കണ്ണൂർ കുളക്കാട് ഓലിക്കുഴിയിൽ ലിസ്സി ജേക്കബ്,
മക്കൾ: ജോയൽ ജേക്കബ് , ക്രിസ്റ്റീനാ ജേക്കബ്.
സഹോദരർ: ലീലാമ്മ ചാക്കോ (ഡാളസ്), ഏലിക്കുട്ടി ചാക്കോ (കീഴ്പ്പള്ളി, കണ്ണൂർ), സാറാമ്മ മത്തായി (കേളകം), പൊന്നമ്മ ഏലിയാസ് (പുന്നപ്പാലം, കണ്ണൂർ), ഏബ്രഹാം തടത്തേൽ (ന്യൂയോർക്ക്) ലാലി ജയൻ (ന്യൂയോർക്ക്), മിനി മാത്യൂസ് (ഷിക്കാഗോ).
സംസ്കാര ശുശ്രുഷകൾ: നവംബർ 23, 24 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ ഈസ്‌റ്റേൺ ലോങ്ങ് ഐലൻഡ് ശാലേം മാർത്തോമ്മ ദേവാലയത്തിൽ വെച്ചു നടത്തപ്പെടും.
നവംബർ 23-നു ഞായറാഴ്ച്ച വൈകുന്നേരം 5:00 മുതൽ 9:00 വരെ ശാലേം മാർത്തോമ്മ പള്ളിയിൽ (45 N. Service Road, Dix Hills, NY 11746) ഭൗതിക ശരീരം പൊതു ദർശനത്തിനു വെക്കുന്നതും നവംബർ 24-നു തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ സംസ്കാര ശുശ്രുഷകൾ ആരംഭിക്കുന്നതും തുടർന്ന് പൈൻലോൺ മെമ്മോറിയൽ പാർക്ക് (2030 Wellwood Ave, Farmingdale, NY 11735) സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

1987-ൽ അമേരിക്കയിൽ എത്തിയ ജേക്കബ് ന്യൂയോർക്ക് എപ്പിഫനി ഇടവകാംഗവും തുടർന്ന് ശാലേം മാർത്തോമ്മാ ഇടവകയുടെ സ്ഥാപകാംഗവും, ഇടവകയുടെ ആത്മായ ശുശ്രുഷകനും, ഇടവക മിഷനിലെ സജീവ അംഗവുമായിരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഏബ്രഹാം തടത്തേൽ ( ന്യൂയോർക്ക് ) – 516 528 2424
വാർത്ത: ജീമോൻ റാന്നി



