Logo Below Image
Thursday, April 3, 2025
Logo Below Image
Homeഅമേരിക്കലഹരിയിൽ മുങ്ങിയ മലയാളി (സുബി വാസു എഴുതുന്ന “ഇന്നലെ-ഇന്ന്-നാളെ")

ലഹരിയിൽ മുങ്ങിയ മലയാളി (സുബി വാസു എഴുതുന്ന “ഇന്നലെ-ഇന്ന്-നാളെ”)

സുബി വാസു നിലമ്പൂർ

കേരള യുവത തിരിച്ചു കേറാനാകാത്ത വിധം ലഹരിയിൽ നീരാടിക്കഴിഞ്ഞു. ഓരോ ദിവസവും പിടിക്കപ്പെടുന്ന രാസലഹരികളുടെ അളവുകൾ നാൾക്ക് നാൾ വർദ്ധിക്കുന്നു വരുന്നു. സംസ്ഥാന നാര്‍ക്കോട്ടിക് സെല്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ലഹരി ഉപയോഗത്തിന്റെ വ്യാപനം ബോധ്യപ്പെടും.

സംസ്ഥാന സർക്കാരിന്റെ തന്നെ നിയസഭ റിപ്പോർട്ടിലുള്ള കണക്കുകളാണ് ഇതു. 2019ല്‍ 2796.934 കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചത്. 2020-ല്‍ ഇത് 3209.29 കിലോ ആയി. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ മാത്രം 3913.2 കിലോ പിടികൂടി. പുറത്തുനിന്നു കേരളത്തില്‍ എത്തിക്കുന്ന കഞ്ചാവ് പിടികൂടി കേസെടുക്കുന്നതിനു പുറമേ പതിവുപോലെ ഇവിടെ പലയിടത്തും കഞ്ചാവ് കൃഷി കണ്ടെത്തുകയും ചെയ്യുന്നുണ്ട്. പക്ഷേ, കൃഷിയുടെ തോത് കുറഞ്ഞുവരുന്നു. 2019-ല്‍ പിടിച്ചത് 1,936 കഞ്ചാവ് ചെടികളായിരുന്നത് 2020-ല്‍ 696 ആയി കുറഞ്ഞു. ഈ വര്‍ഷം ഇതുവരെ 682. ഹാഷിഷ് കഴിഞ്ഞ വര്‍ഷം 6653.437 ഗ്രാമും ഈ വര്‍ഷം ഇതുവരെ 14786 ഗ്രാമും പിടിച്ചു. എം.ഡി.എം.എ 564.116 ഗ്രാം, 2511.2 ഗ്രാം. എല്‍.എസ്.ഡി 3.154 ഗ്രാം, 2.95 ഗ്രാം. അനധികൃത സ്പിരിറ്റ്, ചാരായം, വാഷ്, കള്ള്, വിദേശമദ്യം, പുകയില ഉല്പന്നങ്ങള്‍ എന്നിവയുടെ പിടുത്തവും കുത്തനെ വര്‍ദ്ധിച്ചു.
അന്താരാഷ്ട്ര വിപണിയിൽ 25000 കോടിയെങ്കിലും വില വരുന്ന ലഹരിയുമായി വന്ന ബോട്ട് കേരളതീരത്ത് പിടികൂടി എന്ന വാർത്ത ആഗോള മയക്കുമരുന്ന് ശൃംഖലയുമായി കേരളം എത്രമാത്രം ഇഴ ചേർക്കപ്പെട്ടിരിക്കുന്നു എന്നതിൻ്റെ ഏറ്റവും ഭയാനകമായ ഉദാഹരണമാണ്. അന്താരാഷ്ട്ര ലഹരി മാഫിയകൾ പോലും ഇന്ന് കേരളത്തെ നോട്ടമിടുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യം നമ്മെ കുറച്ചൊന്നുമല്ല ഇരുത്തി ചിന്തിപ്പിക്കുന്നത്.

ലഹരിയിൽ കുഴഞ്ഞ ആണും പെണ്ണും കാട്ടിക്കൂട്ടുന്ന പല കാഴ്ചകളും സോഷ്യൽ മീഡിയയിലും, മറ്റു മാധ്യമങ്ങളിലും ലൈവായി നാം കണ്ടുകൊണ്ടിരിക്കുന്നു. പൊതുഇടങ്ങളിൽ, സ്കൂളുകളിൽ, ഹോസ്പിറ്റലിൽ, കല്യാണപാർട്ടികൾ, ഡിജെ പാർട്ടികൾ തുടങ്ങി എവിടെയും ലഹരിയുടെ സാന്നിധ്യം. കുഞ്ഞു കുട്ടികൾ മുതൽ വാർദ്ധ്യക്ക്യം ബാധിച്ചവർ വരെ ആണെന്നോ പെണ്ണെന്നൊ, ട്രാൻസ് എന്നോ വ്യത്യാസം ഇല്ലാതെ ലഹരി ഉപയോഗിക്കുന്നു. ഓരോ ദിവസവും കേൾക്കുന്ന ഞെട്ടിക്കുന്ന കൊലപാതകങ്ങൾ, ബലാൽസംഘങ്ങൾ, കൊള്ളകൾ, കിഡ്നാപ്പിംഗ് എല്ലായിടത്തും അദൃശ്യ കരങ്ങൾ പോലെ ലഹരിയുടെ സാനിധ്യം.

മകളെ ഗർഭിണിയാക്കുന്ന അച്ഛൻ, അമ്മയെ ഭോഗിക്കുന്ന മകൻ, സഹോദരിയെ പിച്ചിച്ചീന്തുന്ന ആങ്ങളയും സുഹൃത്തുക്കളും, അമ്മയെ സഹോദരങ്ങളെ, കുടുംബക്കാരെ, അയൽവാസിയെ വെട്ടിയും, കുത്തിയും, കഴുത്തറത്തും കൊല്ലുന്ന വാർത്തകൾ. വിദ്യാർഥികളുടെ സംഘർഷം, ക്രൂരമായ പീഡനങ്ങൾ എല്ലാം ഒരേ ഒരു കാരണം ലഹരിയാണ്. മദ്യം, കഞ്ചാവ്, പാൻ മസാലകൾ തുടങ്ങിയ സാധാരണ ലഹരികൾ മാത്രമല്ല, കുത്തിവച്ചും നാക്കിൽ വച്ചും, പൊടിയായും, ക്യാപ്സൂൾ ആയും ഉപയോഗിക്കാവുന്ന രാസ ലഹരികളുടെ വിശാലമായ ലോകവും ഇന്നത്തെ 2k പിള്ളേർ എന്ന് ഓമനപേരിട്ടുവിളിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് പരിചിതമാണ് .ലഹരിക്കും, അതിന്റെ വിതരണത്തിനും ഓരോ കോടുകൾ ഉണ്ട്. ഈ അടുത്ത് ഒരു കഞ്ചാവ് കേസ് പിടിച്ച എക്സൈസ് ഉദ്യോഗസ്ഥൻ കാരിയരുടെ ഫോണിലേക്ക് വന്ന കാളുകൾ, അവയുടെ എണ്ണത്തിൽ ഏറ്റവും മുൻപിൽ പെൺകുട്ടികളായിരുന്നു. സ്റ്റോക്ക്, ഹോട്ട്, കൂൾ, ഹാൾട്ട് എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ കേൾക്കുമ്പോൾ അതു സാധാരണ വാക്കുകളായി പരിഗണിക്കേണ്ട, അതു കോടുകൾ ആണ്. കൈയിൽ സാധനമുണ്ടോ അതാണ് സ്റ്റോക്ക്, കൂൾ ആണെങ്കിൽ അതിനനുസരിച്ചുള്ള ഡ്രഗ്സ്, ഹോട്ട് ആണെങ്കിൽ അതു. ഹാൾട്ട് അതാണ് ഇതിലെ വലിയ അപകടം. ഹോസ്റ്റലുകളിലും, മറ്റിടങ്ങളിലും നിന്നു പഠിക്കുന്ന വിദ്യാർഥിനികൾക്ക് ലഹരിഉപയോഗിച്ച് കിക്ക് ആയാൽ തിരിച്ചു ഹോസ്റ്റലിൽ പോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ ലഹരികാര്യർമാർ തങ്ങാനുള്ള സാഹചര്യം ചെയ്തു കൊടുക്കുന്നു. കൂട്ടമായും, ഒറ്റക്കും വന്നു ലഹരി ഉപയോഗിച്ച് ഇങ്ങനെ തങ്ങുന്ന കുട്ടികൾ, അവരെ അവരറിയാതെ ലൈംഗിക ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവില്ലേ? ഉറപ്പായും ഉണ്ടാകും. റേപ്പ് drug പോലുള്ള സാധനങ്ങൾ അവർ ഉപയോഗിക്കുകയാണെങ്കിൽ എന്താണ് സംഭവിച്ചു പോയേതെന്നു ആർക്കും അറിയാൻ കഴിയില്ല.

ഒരിക്കൽ ട്രെയിൻയാത്രയിൽ ഒരു അനുഭവമുണ്ടായി. തമിഴ്നാട് പഠിക്കുന്ന കുറച്ചു കുട്ടികൾ ആൺകുട്ടികളും പെൺകുട്ടികളും എവിടെയോ ടൂർ കഴിഞ്ഞു തിരിച്ചു വരികയാണ്, ഞാൻ കയറിയ കമ്പാർട്ട്മെന്റിൽ ആയിരുന്നു അവർ. ആർക്കും സ്വാബോധം ഇല്ല ആടുന്നു, പാടുന്നു, കരയുന്നു. ആ പെൺകുട്ടികൾ ആൺകുട്ടികളുടെ സഹായത്തോടെയാണ് നടക്കുന്നത്. ടിക്കറ്റ് ചെക്കർ വന്നപ്പോഴാണ് അറിയുന്നത് ടിക്കറ്റ് ഇല്ല, അവർക്കു പോകേണ്ട ട്രെയിനും അതല്ല. പെൺകുട്ടികൾ ഉള്ളതുകൊണ്ട് അടുത്ത സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു വിമൻRPF വന്നു കൂട്ടികൊണ്ട് പോയി. പക്ഷെ അതിനിടയിൽ എത്രയോ പേര് വീഡിയോ പകർത്തി, ഫോട്ടോ എടുത്തു ഇതൊക്കെ പുറത്തു വരുമ്പോൾ ഇവരുടെ രക്ഷിതാക്കൾക്കുണ്ടാകുന്ന അപമാനം, വേദന എത്രയാണ്. കഷ്ടപ്പെട്ട് പഠിപ്പിക്കാൻ വിട്ട മക്കൾ ഇങ്ങനെ കുഴഞ്ഞു നടക്കുന്നത് കണ്ടാൽ?

കേരളത്തിൽ മദ്യം എന്നുമൊരു വരുമാനമാണ്. സർക്കാർ തലത്തിൽ തന്നെ അതിനുള്ള സംവിധാനങ്ങൾ ഉണ്ട്. കൂടുതൽ ബിവറേജ് ഔട്ലെറ്റുകളും, ബാറുകളും തുറന്നു കൊടുത്തിട്ട് ഒരു പരസ്യവാചകവും. ഭരിക്കുന്നവർക്ക്‌ ഉളുപ്പില്ലാത്ത അവസ്ഥ. മദ്യം തകർത്തു പോയ കുടുംബങ്ങളുണ്ട്, ഇന്ന് അതിന്റെ ഇരട്ടിയായി എല്ലാം തകർന്നു തുടങ്ങിയിരിക്കുന്നു. ഭരിക്കുന്നവരോ ഭരിക്കപ്പെടുന്നവരോ ശ്രദ്ധയല്ലാതെ വിട്ടുകൊണ്ട് ഇന്നത്തെ തലമുറ അതിൽ നീരാടി. സ്വന്തം കീശവീർപ്പിക്കുന്ന രാഷ്ട്രീയ അധഃപതനം നമ്മുടെ തലമുറയെ കൊണ്ടെത്തിച്ചത് ലഹരിയെന്ന കെണിയിലാണ്.

നഗര, ഗ്രാമ പ്രാദേശിക വ്യത്യാസമില്ലാതെ ലഹരി നുണയുന്ന ആളുകൾ. ഇൻസ്റ്റഗ്രാം, ഫേസ്ബുക് തുടങ്ങിയ ആപ്പുകളിൽ പോലും ലഹരി മാഫിയ സജീവമാണ് ഇനിയും ഇതിനെ തടയിടാൻ ശ്രമിച്ചില്ലെങ്കിൽ കേരളം സാമ്പത്തികമയും, മാനുഷിക വിഭവ കാര്യത്തിലും തകർന്ന് പോകും.നിർജ്ജീവമായ കുറെ മനുഷ്യർ അതായിരിക്കും വരാൻപോകുന്ന കേരളം.

നമുക്ക് നമ്മുടെ യുവതലമുറയെ തിരിച്ചുപിടിച്ചേ പറ്റൂ. ശക്തമായ നിയമങ്ങളും, ശക്തമായ ശിക്ഷയും ഉണ്ടാക്കിയെ പറ്റൂ. ലഹരിയുടെ കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യരുത്. പിടിക്കപ്പെട്ടു കഴിഞ്ഞാൽ ശക്തമായ ശിക്ഷനടപടികൾ വേണം. പലപ്പോഴും നിയമത്തിന്റെ ലൂപ് ഹോളിലൂടെ പുറത്തു കടക്കുകയും വീണ്ടും ലഹരിയിൽ മുങ്ങി താഴുന്നു. അതില്ലാതെയിരിക്കൻ ശക്തമായി നിയമങ്ങൾ ഉണ്ടാവട്ടെ. നിയമങ്ങൾ മാത്രം പോരാ, അതു നടപ്പിലാക്കണം. നിയമ പാലകാർക്കൊപ്പം നമ്മളും മുന്നോട്ട് വരെണം.

സുബി വാസു നിലമ്പൂർ✍

RELATED ARTICLES

2 COMMENTS

  1. എൻ്റെ വീട്ടിൽ നിന്നും തുടങ്ങണം ആദ്യം..
    എൻ്റെ വീട്ടിലെ ആരും ലഹരി ഉപയോഗിക്കില്ല
    ഉപയോഗിക്കാൻ ഞാൻ സമ്മതിക്കില്ല എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
    പ്രസംഗം മാത്രം ആണ് ചിലർ..

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments