Logo Below Image
Monday, March 3, 2025
Logo Below Image
Homeഅമേരിക്കഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്ററിൻ്റെ റിപ്പബ്ലിക് ദിനാഘോഷം ഉജ്ജ്വലമായി നടന്നു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്ററിൻ്റെ റിപ്പബ്ലിക് ദിനാഘോഷം ഉജ്ജ്വലമായി നടന്നു

ബിമൽ ജോൺ

ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്റർ ജനുവരി 25, 2025-ന് ഫിലാഡൽഫിയയിലെ പമ്പ കമ്മ്യൂണിറ്റി ഹാളിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൻ്റെ പ്രൗഢിയും മഹത്വവും സാംസ്കാരിക ഐക്യവും പ്രകാശിപ്പിക്കപ്പെട്ട പരിപാടിയിൽ പെൻസിൽവാനിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളും സാമൂഹിക നേതാക്കളും വിശിഷ്ടാതിഥികളും പങ്കെടുത്തു.

ഇന്ത്യയുടെയും തുടർന്ന് അമേരിക്കയുടെ ദേശീയഗാനങ്ങളോടുകൂടിയാണ് ചടങ്ങുകൾക്ക് തുടക്കമായത് . മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിയുടെ നിര്യാണത്തിൽ ചടങ്ങു അനുശോചനം രേഖപ്പെടുത്തുകയും രാജ്യത്തിനു അദ്ദേഹം നല്കിയ അസാമാന്യ സംഭാവനകൾക്ക് ആദരം അർപ്പിക്കുകയും ചെയ്തു. കൂടാതെ മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ , എം ടി വാസുദേവൻ നായർ , ഗായകൻ ജയചന്ദ്രൻ എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.

ഐ ഓ സി ചാപ്റ്റർ ചെയർമാൻ ശ്രീ. സാബു സ്കറിയ സ്വാഗതപ്രസംഗവും പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയൽ അധ്യക്ഷ പ്രസംഗവും നടത്തി. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിന്റെ മഹത്വംയും ഇന്ത്യൻ ഭരണഘടനയുടെ ശാശ്വതമായ മൂല്യങ്ങളുമായിട്ടുള്ള പ്രാധാന്യവും ഇരുവരും പ്രസംഗങ്ങളിൽ പ്രതിപാദിച്ചു.

ഡോ. അംബേദ്കർ സാഹിത്യശ്രീ പുരസ്‌കാരജേതാവും ജഗ്ജീവൻ റാം കർമ്മ രത്ന ദേശീയ പുരസ്‌കാരജേതാവും ആയ പ്രൊഫസർ സാം പനംകുന്നേൽ (മുൻ പ്രിൻസിപ്പൽ, സെയിന്റ് ജോൺസ് കോളേജ്, അഞ്ചൽ) റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഇരുപത്തിഏഴോളം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം കെ പി സി സി വിചാർ വിഭാഗ് സംസ്ഥാന നിർവ്വാഹക സമിതി അംഗം കൂടിയാണ്.

ഐ ഓ സി ചാപ്റ്റർ ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ ആദ്യ ടിക്കറ്റു അലക്സ്സ് തോമസിന് കൈമാറിക്കൊണ്ട് സംഘടനയുടെ റാഫിൾ ടിക്കറ്റിൻ്റെ ഔദ്യോഗിക ആരംഭം നടത്തി.

തുടർന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് : അഭിലാഷ് ജോൺ, ബിനു മാത്യു (ട്രിസ്റ്റേറ്റ് കേരള ഫോറം), ഷാലു പൂന്നൂസ് (FOMAA),ഷാജി സാമുവൽ (FOKANA & MAP),
ജോൺ പണിക്കർ ക്കർ (PAMPA), തോമസ് പോൾ (Friends of Thiruvalla),
റവ. ഫിലിപ്പ്സ് മോടയിൽ, അലക്സ്സ് തോമസ്, സ്റ്റാൻലി ജോർജ്ജ്, പോൾ വർക്കി എന്നിവർ ആശംസാ പ്രസംഗം നടത്തി . രാജു ജോൺ ഹൃദയസ്പർശിയായ ഗാനം ചടങ്ങിൽ അവതരിപ്പിച്ചു . ഫിലിപ്പോസ് ചെറിയാൻ ചടങ്ങിൽ പങ്കെടുത്ത എല്ലാ അതിഥികൾക്കും സംഘാടകർക്കും നന്ദി അറിയിച്ചു

പരമ്പരാഗത ഇന്ത്യൻ ഭക്ഷണം ഉൾപ്പെട്ട ഡിന്നർ ചടങ്ങിൽ ഒരുക്കിയിരുന്നു.തോമസ് കുട്ടി വർഗീസ് പ്രോഗ്രാം കോർഡിനേറ്ററായ ചടങ്ങിൽ പൊതുചർച്ചയുടെ അവതരണ ചുമതല ജനറൽ സെക്രട്ടറി സുമോദ് ടി. നെല്ലിക്കാല നിർവ്വഹിച്ചു.

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യൻ സമൂഹത്തിൻ്റെ ആഴത്തിലുള്ള വേരുകൾ സന്തോഷത്തോടെ സൂക്ഷിക്കാനും, ആഗോള പൗരന്മാരായി അവരുടെ ഉത്തരവാദിത്തങ്ങൾ അംഗീകരിക്കാനുമുള്ള പ്രതിബദ്ധത തെളിയിക്കുന്നതുമായിരുന്നു.

ബിമൽ ജോൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments