പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുമ്പോൾ അബൂദബി അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവൽ ഗ്രൗണ്ടും നയനമനോഹരമായ വിസ്മയ കാഴ്ച തീർക്കാനുള്ള ഒരുക്കത്തിലാണ്. തുടർച്ചയായി 62 മിനുട്ട് നീണ്ടുനിൽക്കുന്ന വെടിക്കെട്ടിലൂടെ ലോക റെക്കോഡുകൾ തകർക്കാനൊരുങ്ങുകയാണ് അൽ വത്ബ. യു.എ.ഇ ദേശീയ പതാകയുടെ നിറങ്ങൾ ആകാശത്ത് വിരിയുമ്പോൾ, പശ്ചാത്തലത്തിൽ പരമ്പരാഗത ഇമാറാത്തി സംഗീതം അലയടിക്കും.
വെടിക്കെട്ടിനൊപ്പം 6,500 ഡ്രോണുകൾ ചേർന്ന് ആകാശത്ത് ത്രിമാന ചിത്രങ്ങൾ തീർക്കും. മരുഭൂമിയുടെ മനോഹാരിതയും മുത്ത് വേട്ടയുടെ ചരിത്രവും ഏഴ് എമിറേറ്റുകളുടെ
ഐക്യവുമെല്ലാം ഡ്രോണുകൾ കഥയായി ആകാശത്ത് വരച്ചിടും.
വെറുമൊരു ആകാശക്കാഴ്ച എന്നതിലുപരി അത്യാധുനിക സാങ്കേതിക വിദ്യയും പൈതൃകവും കൃത്യതയും കോർത്തിണക്കിയ മഹാ മേളയ്ക്കാണ് അബൂദബി സാക്ഷ്യംവഹിക്കാൻ പോകുന്നത്. മാസങ്ങൾ നീണ്ട തയാറെടുപ്പുകളാണ് ഈ വിസ്മയത്തിന് പിന്നിലുള്ളത്. അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവൽ.



