തൊഴിലിടങ്ങളിലെ
ഇരിപ്പിടങ്ങളിൽ
രണ്ട് മൂലകളിൽ
അമേരിക്കൻ പൗരത്വം നേടിയ
രണ്ട് രാജ്യക്കാർ;
പോർട്ടറീക്കയും ഇന്ത്യയും
നിറം, നിലപാടുകൾ വ്യത്യസ്തം..!
ഗൺക്ലബിൽ അംഗത്വമുള്ള
പോർട്ടറിക്കോയുടെ ബുള്ളറ്റുകൾ
ബുധനാഴ്ചകളിലെ
വൈകുന്നേരങ്ങളിൽ
വിനോദമായ് ചീറിപ്പായുമ്പോൾ
കിച്ചൺക്ലബിൽ അംഗത്വമുള്ള
ഇന്ത്യയുടെ ബുള്ളറ്റുകളോ
ഹ്യദയങ്ങൾക്കുള്ളിൽ
അവിടവിടെ ഒളിച്ചിരിക്കുന്നു!
പോർട്ടറീക്കന്റെ
കോഫീബ്രേക്കുകളിൽ
കോഫിക്കൊപ്പം തോക്ക്പുരാണം
സുലഭം!
എന്നുമീ പുരാണം
കേട്ടിരിക്കുമിന്ത്യനോ
തമാശയോടെ അപേക്ഷ,
“എങ്ങാനും നിനക്ക് ഇവിടെ വെടി
വയ്ക്കാൻ തോന്നിയാൽ എന്നെ
വെറുതേ വിടണേ”
സ്വാർത്ഥതയുടെ സ്വരം
കുടുംബം, കുട്ടികൾ !
തമാശ ആസ്വദിച്ച് പോർട്ടറീക്കനും:
“നിന്നെ ഒന്നും ചെയ്യില്ല”
അബോധമല്ലാത്ത
ബോധമനസ്സിന്റെ വാഗ്ദാനം..!
നേരമ്പോക്ക് സംസ്സാരങ്ങളിൽ വീണ്ടും
പോർട്ടറീക്കൻ ചോദിച്ചു
“നീ തോക്ക് കണ്ടിട്ടുണ്ടോ?
വെടി വച്ചിട്ടുണ്ടോ?
നിനക്ക് തോക്കുണ്ടോ? “
“ഇല്ല.. ??” ഇന്ത്യന്റെ മറുപടി.
എത്രയും പെട്ടെന്ന് ഒന്നു വാങ്ങൂ
സ്വയംരക്ഷയ്ക്ക് നല്ലതാ.
എല്ലാ ദിനങ്ങളിലുമുള്ള
എട്ടുമണിക്കൂറിന്റെ
ജോലിനേരങ്ങളിൽ
പോർട്ടറീക്കന്റെ ഇന്ത്യയ്ക്കുള്ള
ഉപദേശം
“വരൂ, ഗൺക്ലബ് ഒരു ഫൺക്ലബാണു
അംഗത്വം എടുക്കൂ..! ”
ഹാസ്യാത്മ കമായ അവതരണം ആണെങ്കിലും ചില സത്യങ്ങൾ ഇല്ലാതില്ല
കലക്കി