ഫിലഡൽഫിയാ: കഴിഞ്ഞ ദിവസം ഫിലഡൽഫിയായിൽ നിര്യാതയായ, എടത്വ-കുറ്റിയിൽ കളരിക്കൽ എബ്രഹാം ചാക്കോയുടെ (കുഞ്ഞവറാച്ചൻ) ഭാര്യ ചിന്നമ്മ എബ്രഹാമിന്റെ (കേരള ഗവ. റിട്ട. നഴ്സ്) പൊതുദർശനവും, സംസ്ക്കാര ചടങ്ങുകളും ഓഗസ്റ്റ് 14, 15 തീയതികളിൽ (വ്യാഴം, വെള്ളി) ബൈബറി റോഡിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളിയിൽ വച്ച് നടത്തപ്പെടും. (ST. MARY’S KNANAYA CHURCH , 701 BYBERRY RD, PHILADELPHIA, PA 19116)
ഓഗസ്റ്റ് 14 വ്യാഴാഴ്ച വൈകുന്നേരം 6:30 മുതൽ രാത്രി 8:30 വരെയുള്ള സമയങ്ങളിൽ പൊതുദർശനവും, പ്രാർത്ഥനകളും അനുശോചനവും നടക്കും. ഓഗസ്റ്റ് 15, വെള്ളിയാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 മണിവരെയുള്ള സമയങ്ങളിൽ പൊതുദർശനവും, സംസ്ക്കാര ശുശ്രൂഷകളും പള്ളിയിൽ വച്ച് നടത്തപ്പെടും. അതിനെത്തുടർന്ന്, മൃതദേഹം ഉച്ചയ്ക്ക് 12:30 ന് വില്യം പെൻ സെമിത്തേരിയിൽ അടക്കം ചെയ്യും. (William Penn Cemetery, 13041 Bustleton Ave, Philadelphia, PA 19116)
കഴിഞ്ഞ ഇരുപത്തിയേഴു വർഷക്കാലമായി ഫിലഡൽഫിയായിൽ താമസിക്കുന്ന ചിന്നമ്മ എബ്രഹാം, പുളിങ്കുന്ന് കേളച്ചാടയിൽ കുടുംബാംഗമാണ്. സൂര്യ, സിൻ്റോ, സിജോ എന്നിവർ മക്കളും, റോണി സൈമൺ മണലേൽ (വെച്ചൂച്ചിറ) ഗ്രീന കുര്യാക്കോസ് പുതിയേടത്ത് (രാമമംഗലം), ഒലിവിയ ബെന്നി തെക്കേമഠത്തിൽ (ചിങ്ങവനം) എന്നിവർ മരുമക്കളുമാണ്.
വാർത്ത: നൈനാൻ വാകത്താനം
LIVE LINK:




ആദരാഞ്ജലികൾ