Wednesday, January 28, 2026
Homeഅമേരിക്കഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2024 സെപ്റ്റംബർ- 21 ന് ശനിയാഴ്ച) :

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2024 സെപ്റ്റംബർ- 21 ന് ശനിയാഴ്ച) :

ജീമോൻ റാന്നി

ഹൂസ്റ്റൺ: ലവ് റ്റു ഷെയർ ഫൗണ്ടേഷൻ്റെ (Love to Share Foundation America) ആഭിമുഖ്യത്തിൽ വർഷംതോറും തുടർച്ചയായി നടത്തിവരുന്ന ഫ്രീ ഹെൽത്ത് ഫെയർ പന്ത്രണ്ടാം വർഷമായ ഇത്തവണയും ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ ക്ലിനിക്/ ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945, CR 58, മാൻവെൽ, ടെക്സാസ് -77578 ) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ചില മുഖ്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്.

2024 സെപ്റ്റംബർ 21 ന് ശനിയാഴ്ച്ച രാവിലെ 8 മണി മുതൽ 12 മണി വരെയാണ് ഹെൽത്ത് ഫെയർ.

ഇത്തവണ ഹെൽത്ത് ഫെയറിനോടൊപ്പം സൗജന്യ ‘ബ്രെസ്റ് കാൻസർ സ്ക്രീനിംഗ് കൂടി ഉണ്ടായിരിക്കുന്നതാണ്.

മെഡിക്കൽ പരിശോധനയിൽ, ഇകെജി, തൈറോയിഡ് അൾട്രാസൗണ്ട്, മാമ്മോഗ്രാം (റജിസ്ട്രേഷൻ ഉള്ളവർക്ക് മാത്രം), കാഴ്ച, കേഴ്വി, ഡെന്റൽ തുടങ്ങിയ 20 ലേറെ ഇനങ്ങൾ ഉൾപ്പെടുന്നതാണ്. ആദ്യമെത്തുന്ന 100 പേർക്ക് സൗജന്യ ഫ്ളൂഷോട്ട് നൽകുന്നതാണ്. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 281 402 6585 എന്ന നമ്പറിൽ ബന്ധപ്പെടുക

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com