അന്തരിച്ച അതുല്യ നടൻ ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്തു നായകൻ ആയി അഭിനയിച്ച ചിത്രമാണ് ഒരു വടക്കുനോക്കിയന്ത്രം
ഈ സിനിമയിൽ നായക കഥാപാത്രം ആയ തടത്തിൽ ദിനേശനെ അവതരിപ്പിച്ച ശ്രീനി ഒരു നാട്ടുമ്പുറത്തുകാരൻ സുന്ദരി ആയ ഒരു യുവതിയെ വിവാഹം കഴിയ്ക്കുന്നതും തുടർന്നുള്ള കുടുംബ ജീവിതവും ആണ് തന്മയത്തോടെ അഭിനയിച്ചു ഫലിപ്പിച്ചത്
കുടുംബ ജീവിതത്തിൽ ഭാര്യയെ സംശയ ദൃഷ്ടിയോടെ കണ്ട തടത്തിൽ ദിനേശൻ ഒരിക്കൽ ഭാര്യയിൽ നിന്നും ഒരു ഇൻസൾട്ട് ഉണ്ടായപ്പോൾ ജീവിതത്തിൽ ആദ്യമായി ബാറിൽ മദ്യപിക്കാൻ പോയി ഇരുന്നപ്പോൾ ഓർഡർ എടുക്കുവാൻ വന്ന വെയിറ്ററോട് ഒരു ഗ്ലാസ് ബ്രാണ്ടി വേണം എന്ന് പറയുമ്പോൾ ആ സിനിമ കണ്ട ഒരു മലയാളി പോലും എത്ര പരുക്കൻ ആണെങ്കിലും ചിരിച്ചു കാണാതെ ഇരിക്കില്ല
ഈ ചിത്രത്തിൽ തടത്തിൽ ദിനേശന്റെ ഭാര്യയായി അഭിനയിച്ച നടി പാർവതിയും ഒന്നിച്ചു മോഹൻലാലിന്റെ ഒരു സിനിമ ഭാര്യയുടെ നിർബന്ധത്തിൽ ഒരു തീയേറ്ററിൽ പോയി കണ്ടുകൊണ്ടു ഇരുന്നപ്പോൾ മോഹൻലാൽ ഒരു പാട്ട് സീനിൽ വന്നപ്പോൾ കൈ കൊട്ടി ആർത്തു ചിരിച്ച ഭാര്യയെ അപ്പോൾ തന്നെ സിനിമ കാണൽ മതിയാക്കി തീയേറ്ററിൽ നിന്നും വീട്ടിലേയ്ക്കു കൂട്ടി കൊണ്ടു പോകുന്ന രംഗം കണ്ടു ചിരിക്കാത്തവർ മലയാളക്കരയിൽ ആരും കാണില്ല
എഴുപത്തി എട്ടിൽ സിനിമയിൽ മുഖം കാണിച്ചു തുടങ്ങിയ മോഹൻലാൽ തൊള്ളായിരത്തി എൺപതിൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ കഥാപാത്രം നരേന്ദ്രനെ അവതരിപ്പിച്ചപ്പോൾ ആണ് സിനിമ പ്രേമികൾ മോഹൻലാലിനെ അറിഞ്ഞു തുടങ്ങിയത്
പിന്നീട് കുറെ കാലം വില്ലനായി ടൈപ്പു ചെയ്യപ്പെട്ട മോഹൻലാൽ കാലക്രമേണ നായകൻ ആവുകയും തുടർന്ന് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകനിലൂടെയും കെ മധുവിന്റെ ഇരുപതാം നൂറ്റാണ്ടിലൂടെയും മലയാള സിനിമയിൽ സൂപ്പർ സ്റ്റാർ ആയെങ്കിലും വില്ലനിൽ നിന്നും നിന്നും സീരിയസ് കഥാപാത്രങ്ങളിൽ നിന്നും മോഹൻലാലിനെ മാറ്റി ഹാസ്യ കഥാപാത്രങളുടെ രാജകുമാരൻ ആക്കിയത് ശ്രീനിവാസന്റെ തിരക്കഥകൾ ആയിരുന്നു
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ്, സമനസ് ഉള്ളവർക്കു സമാധാനം, ഗാന്ധിനഗർ 2ൻഡ് സ്ട്രീറ്റ് തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾക്കു തിരക്കഥ എഴുതിയത് ശ്രീനിവാസൻ ആണെന്ന് മാത്രമല്ല ഈ മൂന്നു സിനിമകളിലും നായകൻ ആയ മോഹൻലാലിനോപ്പം തുല്യ റോളിൽ അഭിനയിച്ചു കൊണ്ടു മോഹൻലാലിൽ ഒളിഞ്ഞിരുന്ന ഹാസ്യ സാമ്രാട്ടിനെ പുറത്തെടുത്തു മലയാള സിനിമ പ്രേമികളുടെ മനസ്സിൽ കുടിയിരുത്തുക കൂടി ചെയ്യിച്ചു മഹാ പ്രതിഭ ആയ ശ്രീനിവാസൻ
ഹാസ്യ സിനിമകളുടെ കുലപാതി ആയ സംവിധായകൻ പ്രിയദർശനു വേണ്ടിയും ധാരാളം തിരക്കഥകൾ രചിച്ച ശ്രീനി മഴപെയ്യുന്നു മദാളം കൊട്ടുന്നു, കിളിച്ചുണ്ടൻ മാമ്പഴം, ചന്ദ്രലേഖ തുടങ്ങിയ മെഗാ ഹിറ്റായ മോഹൻലാൽ നായകൻ ആയ പ്രിയദർശൻ ചിത്രങ്ങളിൽ മോഹൻലാലിന്റെ ഹാസ്യ പ്രതിഭ തെളിയിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുത്തത് ഈ ചിത്രങ്ങളിൽ മോഹൻലാലിനോപ്പം തുല്യ റോളുകൾ അവിസ്മരണീയമാക്കിയ ശ്രീനി ആയിരുന്നു
സൂപ്പർഹിറ്റ് മൂവി നാടോടിക്കാറ്റിൽ ദാസനും വിജയനും എന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച മോഹൽലാലും ശ്രീനിവാസനും തുടർന്ന് അതിന്റെ തുടർച്ചയായി ഉണ്ടായ പട്ടണ പ്രവേശത്തിലും അമേരിക്കയിൽ ഷൂട്ട് ചെയ്ത അക്കരെ അക്കരെ അക്കരെ തുടങ്ങിയ ചിത്രങ്ങളിലും ദാസനും വിജയനും എന്ന ഇണപിരിയാത്ത കൂട്ടുകാർ ആയി ആണ് വേഷമിട്ടത്
രണ്ടായിരത്തി അഞ്ചിൽ റോഷൻ ആൻഡ്റൂസ് സംവിധാനം ചെയ്തു ശ്രീനി തിരക്കഥ എഴുതി പുറത്തിറങ്ങിയ ഉദയനാണ് താരം എന്ന ഹിറ്റ് ചിത്രത്തിൽ നായകൻ മോഹൻലാൽ ആയിരുന്നു. ഈ ചിത്രത്തിൽ ഒരു സൂപ്പർ സ്റ്റാർ നടന്നായി സരോജ്‌കുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീനിവാസൻ ആയിരുന്നു. സൂപ്പർ ഹിറ്റായ ഈ ചിത്രത്തിൽ നായകൻ ആയ മോഹൻലാലിനെക്കാൾ കയ്യടി നേടിയത് ശ്രീനി അവതരിപ്പിച്ച കഥാപാത്രം ആയിരുന്നു. അറിഞ്ഞോ അറിയാതയോ ലാലും ശ്രീനിയും തമ്മിൽ അന്ന് മുതൽ ഒരു പരസ്പര ഈഗോ ഉണ്ടായി തുടങ്ങി
രണ്ടായിരത്തി പന്ത്രണ്ടിൽ ശ്രീനിവാസന്റെ തിരക്കഥയിൽ ഉദയനാണ് താരത്തിന്റെ രണ്ടാം പതിപ്പായി പദ്മശ്രീ ഭരത് ഡോക്ടർ സരോജ്‌കുമാർ എന്ന സിനിമ ഉണ്ടായി ഈ ചിത്രത്തിൽ എങ്ങനെയോ മോഹൻലാൽ ഇല്ലാതെ നായകൻ ആയ സരോജ്‌കുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീനിവാസൻ ആയിരുന്നു. ബോക്സ് ഓഫീസിൽ ചിത്രം പരാജയപ്പെട്ടെങ്കിലും അന്ന് മുതൽ ലാലും ശ്രീനിയും തമ്മിലുള്ള അകലം വർധിച്ചു വന്നു
ഒരുമിച്ചുള്ള പല ചടങ്ങുകളും ഇരുവരും ഒഴിവാക്കിതുടങ്ങി. പിന്നീട് ഇവർ ഒന്നിച്ചു ഒരു സിനിമ പോലും ഉണ്ടായിട്ടില്ല
എഴുപതുകളുടെ അവസാനവും എൺപതുകളുടെ തുടക്കത്തിലും സിനിമ മോഹവുമായി മദ്രാസിൽ രണ്ടു ദേശത്തു നിന്നും എത്തി ഒരു ലോഡ്ജിലെ ഗുടുസു മുറിയിൽ വര്ഷങ്ങളോളം ഒന്നിച്ചു താമസിച്ചു പിന്നീട് സിനിമയിൽ വലിയ താരങ്ങൾ ആയി മാറിയ ദാസനും വിജയനും തമ്മിൽ വർഷങ്ങൾ ആയി ഉണ്ടായ അകൽച്ച കൊണ്ടു നഷ്ടം സംഭവിച്ചത് മലയാള സിനിമ പ്രേമികൾക്കാണ്.



