Monday, January 5, 2026
Homeഅമേരിക്ക"ശാന്തി ദി റീഫ്ലക്ഷൻ ഓഫ് ട്രൂത്ത് " ചിത്രീകരണം പൂർത്തിയായി.

“ശാന്തി ദി റീഫ്ലക്ഷൻ ഓഫ് ട്രൂത്ത് ” ചിത്രീകരണം പൂർത്തിയായി.

അയ്മനം സാജൻ.

സാധാരണക്കാരിയായ ശാന്തി എന്ന സ്ത്രീയുടെ ദുരന്തപൂർണ്ണമായ ജീവിതാനുഭവങ്ങൾ ചിത്രീകരിക്കുന്ന ശാന്തി ദി റീപ്ലക്ഷൻ ഓഫ് ട്രൂത്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണം മൈസൂർ, തിരുവനന്തപുരം, വയനാട്, ഊട്ടി എന്നിവിടങ്ങളിലായി പൂർത്തിയായി.റെഡ് ആർക് സ്റ്റുഡിയോസിന്റെ ബാനറിൽ മോഹൻ മുതിരയിൽ, ഗോകുൽ കാർത്തിക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഗോകുൽ കാർത്തിക്, സാംബ്രാജ് എന്നിവർ ചേർന്ന് സംവിധാനം ചെയ്തു.

സാധാരണക്കാരിയായ ശാന്തി എന്ന സ്ത്രീക്ക്‌ അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഉണ്ടായി. അതേ തുടർന്ന് സങ്കീർണ്ണമായ ഒരു പാട് പ്രശ്നങ്ങളെ അവൾക്ക് നേരിടേണ്ടി വന്നു. സാധാരണക്കാരികളായ എല്ലാ സ്ത്രീകളും നേരിടുന്ന ദുരന്തങ്ങൾ ! ശാന്തി എന്ന സ്ത്രീയുടെ അതിജീവനത്തിന്റെ ശക്തമായ കഥപറയുകയാണ് ഈ ചിത്രം.

കെ.പി.എ.സി നാടകങ്ങളിലൂടെയും, സിനിമകളിലൂടെയും ശ്രദ്ധേയയായ ശുഭ വയനാട് ആണ് ശാന്തിഎന്നകേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുധീർ കരമന, രാജേഷ് ശർമ, മോഹൻമുതിരയിൽ, കൊല്ലംതുളസി, ശിവമുരളി, ആര്യൻ, അജിതനമ്പിയാർ ,ഷൈലജ പി.അമ്പു, അശ്വതി, ബിനീഷ് എസ് കുമാർ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

സംവിധാനം – ഗോകുൽകാർത്തിക്, സാം ബ്രാജ്, തിരക്കഥ -യെസ് കുമാർ,ഛായാഗ്രഹണം- ജോയ് സ്റ്റീഫൻ, ഗോകുൽ കാർത്തിക്, എഡിറ്റിങ് – ഗോകുൽ കാർത്തിക്, പി.ആർ.ഒ – അയ്മനം സാജൻ, സ്റ്റുഡിയോ – റെഡ് ആർക്.
സ്റ്റുഡിയോ വർക്കുകൾ പൂർത്തീകരിച്ച ചിത്രം റിലീസിനായി ഒരുങ്ങുന്നു.

അയ്മനം സാജൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com