Friday, December 5, 2025
Homeഅമേരിക്കഅയ്യപ്പനും വാപുരനും തീയേറ്ററിലേക്ക് .

അയ്യപ്പനും വാപുരനും തീയേറ്ററിലേക്ക് .

അയ്മനം സാജൻ P R O

സ്നേഹത്തിൻ്റെ ,ബന്ധങ്ങളുടെ ,സൗഹൃദത്തിൻ്റെ ഊഷ്മളമായ ഒരു കഥയുമായി എത്തുകയാണ് അയ്യപ്പനും വാപുരനും എന്ന ചിത്രം .നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ, കെ.ജി.വിജയകുമാർ കെ.ജി.വി സിനിമാസിനു വേണ്ടി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ‘റോഷിക എൻ്റർപ്രൈസസ് നവംബർ 21-ന് തീയേറ്ററിൽ എത്തിക്കും.

ഇതൊരു ഭക്തിപടമല്ലെന്നും, എന്നാൽ ,ഭക്തിയുടെയും, വിശ്വാസത്തിൻ്റേയും ശക്തി കാണിച്ചുതരുന്ന സിനിമയാണെന്നും സംവിധായകൻ പറയുന്നു.

ഉന്നതകുലജാതരെന്ന് മുദ്രകുത്തപ്പെട്ടവർ അനുഭവിക്കുന്ന വേദനയുടെ കഥയാണ് ചിത്രത്തിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നത്. ഇന്ന് കാണുന്ന വലിയ കൊട്ടാരങ്ങൾക്കുള്ളിൽ ,ചിതലരിച്ച ചുമരുകളും, ഇളകി വീഴാറായ മേൽക്കൂരകളും ഉള്ള ,ഇരുള് വീണ മാറാലക്കുള്ളിൽ, പുരാവസ്തുക്കളെപ്പോലെ ജീവിക്കുന്ന സ്ത്രീജന്മങ്ങളുടെ നെടുവീർപ്പുകളുടെ കഥ കൂടി ഈ ചിത്രം പറയുന്നു.

കൊട്ടാരങ്ങളിലെ തമ്പുരാക്കന്മാരുടെ അധികാരം മാത്രമല്ല നഷ്ടപ്പെട്ടത്.പണവും, പ്രതാപവും അവർക്ക് നഷ്ടമായി. എന്നിട്ടും അവർ ആരോടും പരാതി പറഞ്ഞില്ല. പ്രതികരിച്ചില്ല. രാജാധികാരം, ജനാധിപത്യത്തിന് കൈമാറിയപ്പോൾ ,ഒരു വലിയ ഭാവിയാണ് ഇവർ സ്വപ്നം കണ്ടത്. എന്നാൽ, കൊടിയ ദാരിദ്ര്യവും, അവഗണനയും ആണ് അവർക്ക് ലഭിച്ചത്.തങ്ങൾക്ക് നേരെ വിരൽ ചൂണ്ടിയ അധികാര വർഗ്ഗങ്ങൾക്കെതിരെ, നിശ്ശബ്ദരായി, സ്വന്തം വിശ്വാസങ്ങളെ മുറുകെ പിടിച്ച് അവർ ജീവിച്ചു.ഇവരുടെ ജീവിത പ്രതിസന്ധികളുടെ കഥ പറയുന്നതോടൊപ്പം , തങ്ങൾ വിശ്വസിച്ച ദൈവം, എല്ലാ പ്രതിസന്ധികളെയും, തരണം ചെയ്യാൻ ഇവർക്ക് കരുത്ത് നൽകുകയും ചെയ്യുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. തികച്ചും വ്യത്യസ്തമായൊരു കഥ പറയുകയാണ് ഈ ചിത്രം.

കെ.ജി.വി.സിനിമാസിനു വേണ്ടി കെ.ജി.വിജയകുമാർ, നിർമ്മാണം, സംവിധാനം നിർവ്വഹിക്കുന്ന അയ്യപ്പനും വാപുരനും റോഷിക എൻ്റർപ്രൈസസ് 21-ന് തീയേറ്ററിലെത്തിക്കും. ക്യാമറ – സന്തോഷ് മെ കഴു,എഡിറ്റർ – കൃഷ്ണജിത്ത്, വിപിൻ, ഗാനങ്ങൾ – പ്രഭ വർമ്മ ,ശശികല മേനോൻ, സംഗീതം – സൈലേഷ് നാരായണൻ, ജോൺസൻ പീറ്റർ, ആലാപനം – വൈക്കം വിജയലക്ഷ്മി, സിയ ഉൾ ഹക്ക്, രാധിക അശോക്, ജയലക്ഷ്മി, ആർട്ട് – റഫീക് തിരൂർ, മേക്കപ്പ് – ഹക്കിം വയനാട്, കോസ്റ്റും – കാമലു, പ്രൊഡക്ഷൻ കൺട്രോളർ- സുധീർ കൂട്ടായി, സ്റ്റിൽ – ജോർജ് കോലൻ, വിതരണം – റോഷിക എന്റർപ്രൈസസ്, പി.ആർ.ഒ- അയ്മനം സാജൻ

കൃഷ്ണകുമാർ ,ശിവജി ഗുരുവായൂർ,ജഫ്റി, സൂര്യ, പ്രിയങ്ക ,ഗീതാവിജയൻ, നീനാ കുറുപ്പ് ,കൽപ്പന ,ഹരിദാസ് വർക്കല, സിദ്ധരാജ്, രാജലക്ഷ്മി, സുരേഷ് ഭട്ടതിരിപ്പാട്, വർഗീസ് മൊയലൻ എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ P R O

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com