Logo Below Image
Sunday, April 13, 2025
Logo Below Image
Homeഅമേരിക്ക ബഹിരാകാശത്തിലെ രാജകുമാരി (ലേഖനപരമ്പര- ഭാഗം - ഒന്ന്) ✍വൈക്കം സുനീഷ്ആചാര്യ.

 ബഹിരാകാശത്തിലെ രാജകുമാരി (ലേഖനപരമ്പര- ഭാഗം – ഒന്ന്) ✍വൈക്കം സുനീഷ്ആചാര്യ.

വൈക്കം സുനീഷ് ആചാര്യ,

അറിയുന്തോറും കൂടുതലറിയാൻ ആകാംഷ നൽകുന്നതെല്ലാം അത്ഭുതങ്ങളാണ് അതുപോലെ ഒരു അത്ഭുതമാണ് സുനിതാവില്യംസ്.
ലോകംമുഴുവനും നെഞ്ചിലേറ്റിയത് അവളെയാണ്. ഓരോ പുലരികളിലും അവളുടെ വാർത്തകൾക്കായ് ജനങ്ങൾ കാതോർത്തു. ലോകത്തിലിന്നേവരെയുണ്ടായിരുന്ന പല റെക്കോർഡുകളും അവൾ തിരുത്തിക്കുറിച്ചു. കേവലം ഒരുബഹിരാകാശസഞ്ചാരിയായല്ല അവൾ പലരുടേയും ഹൃദയത്തിൽ ചേക്കേറിയത്.അടങ്ങാത്ത നിശ്ചയദാർഢ്യത്തിന്റെയും, ധീരതയുടയും പ്രതീകമായാണ്., ലിംഗവ്യത്യാസങ്ങളുടെ പേരിൽ സ്ത്രീകളെ അടിമകളായിക്കരുതി സമൂഹത്തിന്റെവിവിധമേഖലകളിൽനിന്ന് മാറ്റിനിർത്തുന്ന
പുരുഷമേധാവിത്വത്തിന്റെ മുമ്പിൽ സ്ത്രീകളുടെ അഭിമാനം അടയാളപ്പെടുത്തിയ പെൺകരുത്തിന്റെ പേരാണ് സുനിതാ വില്യംസ്…. ബഹിരാകാശത്തിലെ രാജകുമാരി.

ബഹിരാകാശത്തെക്കുറിച്ച് പഠിയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും അത്ഭുതം തോന്നാറില്ലേ??
സുനിതാ വില്യംസും സഹയാത്രികനായ ബുച്ച് വിൽമോറും നടത്തിയ ബോയിങ്സ്റ്റാർ ലൈനർ എന്ന ബഹിരകാശദൗത്യത്തിലേക്ക് കടക്കുംമുമ്പ് ഇത്തരം ദൗത്യങ്ങളുടെ ചരിത്രവും ലോകത്തെ ഞെട്ടിച്ച കല്പനാചൗളയുടെ ദുരന്തവും നമുക്കൊന്ന് പരിശോധിക്കാം. ബഹിരാകാശദൗത്യങ്ങൾക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്.
1951-ൽ സ്പുട്നിക് എന്ന ഉപഗ്രഹത്തെ സോവിയറ്റ് യൂണിയൻ ഭ്രമണപഥത്തിലെത്തിച്ചതോടെയാണ് ആധുനികബഹിരാകാശയുഗം ആരംഭിക്കുന്നത് അതോടെ സോവിയറ്റ് യൂണിയന്റെ ശത്രുവായ അമേരിക്കയും ബഹിരാകാശദൗത്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു.ആദ്യശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും നിരന്തരമായ പരിശ്രമം സോവിയറ്റ് യൂണിയനെ പിന്നിലാക്കി അമേരിക്കയെ വിജയത്തിലെത്തിച്ചു. 1969-ൽ ചന്ദ്രനിൽ മനുഷ്യരെയിറക്കിക്കൊണ്ട് ചരിത്രംകുറിച്ച അപ്പോളോ ദൗത്യങ്ങൾക്ക്ശേഷം 1981-ൽ സ്പേസ് ഷട്ടിൽ നിർമ്മിച്ചതോടെ ബഹിരാകാശദൗത്യത്തിൽ അമേരിക്ക ആധിപത്യമുറപ്പിച്ചു. അതോടെ അമിതആത്മവിശ്വാസം കീഴടക്കിയ അമേരിക്ക 2001-ൽ സ്പേസ്ഷട്ടിൽ കൊളംമ്പിയ*വിക്ഷേപിച്ചു. *ഹബ്ബിൾ സ്പേസ് ടെലസ്കോപ്പിന്റെ. കേടുപാടുകൾ പരിഹരിച്ച് വീണ്ടും പ്രവർത്തനക്ഷമമാക്കുക എന്നതായിരുന്നു ലക്ഷ്യം.
ദൗത്യം വിജയകരമായ് പൂർത്തിയാക്കിയെങ്കിലും തിരികെയുള്ളയാത്രയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന സമയം സ്പേസ് ഷട്ടിൽ
പൊട്ടിത്തെറിച്ചു.കല്പനാചൗളയടങ്ങുന്ന ഏഴംഗസംഘം ആകാശത്തിൽ മിന്നിമാഞ്ഞു.
എന്തായിരുന്നു ഈ ദുരന്തത്തിന്റെ പശ്ചാത്തലം. ബഹിരാകാശപദ്ധതികൾ മുടിനാരിഴകീറിപ്പരിശോധിക്കുന്ന നാസയുടെ ഉന്നതാധികാരസമിതിയ്ക്ക് എവിടെയാണ് പിഴച്ചത്?
തീർച്ചയായും ഈ സംഭവത്തിൽ ഗുരുതരമായ വീഴ്ച്ച നാസയുടെ ഭാഗത്തു നിന്ന് സംഭവിച്ചു.

സ്പേസ് ഷട്ടിൽ കൊളംബിയ. ബഹിരാകാശത്തേയ്ക്ക് കുതിച്ചുയരുന്ന സമയത്ത് അതിന്റെ ഇന്ധനടാങ്കിനെ പൊതിഞ്ഞിരുന്ന തെർമൽകവറിന്റെ ഒരുഭാഗം അടരുകയും ഷട്ടിലിന്റെ ചിറകുകളിൽത്തട്ടി താഴേക്ക് പതിക്കുകയും ചെയ്തു. എന്നാൽ വിക്ഷേപണവേളയിൽ ആരുമിത് ശ്രദ്ധിച്ചിരുന്നില്ല. വിക്ഷേപണം സംബന്ധിച്ചുള്ള വീഡിയോകൾ പരിശോധന നടത്തുന്ന വേളയിലാണ് ഇത് എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുന്നത്. തെർമൽകവർ അടർന്നുവീണതിനാൽ ഇന്ധനടാങ്കിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോയെന്നും ചിറകുകളിൽ തട്ടിയതിനാൽ എന്തെങ്കിലും നാശം സംഭവിച്ചോയെന്നുമുള്ള ആശങ്കകൾ ഉയർന്നുവന്നുവെങ്കിലും നാസയുടെ ഉന്നതാധികാരസമിതി ഈ ആശങ്കളെ അർഹിക്കുന്ന പ്രാധാന്യം നൽകാതെ തള്ളിക്കളഞ്ഞു. എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അത് പരിഹരിക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ടെന്നിരിക്കേ നാസയുടെ ഉന്നതാധികാരസമിതിയിലെ ചിലരുടെ അമിതവിശ്വാസവും അഹങ്കാരവും അതിനനുവദിച്ചില്ല.സ്‌പേസ് ഷട്ടിൽ കൊളമ്പിയയുടെ ചിറകിൽ, തെർമൽകവർ പതിച്ചസ്ഥലത്ത് ഒരു ദ്വാരം വീണിരുന്നു. തിരിച്ചു ഭൂമിയിലെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന വേളയിൽ രൂപപ്പെട്ട 2500 ഡിഗ്രിയിലധികം വരുന്നചൂട് ആ ദ്വാരത്തിലൂടെ ഇന്ധനടാങ്കിലേയ്ക്ക് പ്രവേശിക്കുകയും സ്പേസ്ഷട്ടിൽ പൊട്ടിത്തെറിക്കുകയും ചെയ്തു. ഷട്ടിലിന് സംഭവിച്ച അപാകതകൾ നിസ്സാരമായി പരിഹരിക്കാനാകുമായിരുന്നിട്ടും ഒരു മഹാദുരന്തത്തിന് നൂറുശതമാനവും കാരണമായ് ഭവിച്ചത് മനുഷ്യരുടെ തെറ്റുകൾ മാത്രമാണന്ന് തുടർപഠനങ്ങളിൽനിന്ന് വ്യക്തമായി.ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ബോയിങ് സ്റ്റാർ ലൈനറിന് തകരാറുണ്ടെന്നറിഞ്ഞപ്പോൾ സുനിതാ വില്യംസിനോടും
വിൽമോറിനോടും സ്പേസ് സ്റ്റേഷനിൽത്തന്നെ തുടരാൻ നാസ നിർദ്ദേശിച്ചതും പിന്നീട് ബോയിങ് ലൈനർ മാത്രമായ് ഭൂമിയിലിറക്കിയതും.പക്ഷെ എങ്ങനെയാണ് ബോയിങ് സ്റ്റാർ ലൈനറിന് അപാകതകൾ സംഭവിച്ചത്?

21-ആംനൂറ്റാണ്ടിന്റെബഹിരാകാശവാഹനം. (Space Capsule) എന്നാണ് ബോയിങ് സ്റ്റാർ ലൈനർ വിശേഷിപ്പിക്കപ്പെട്ടത്. സാധാരണയായ് ബഹിരാകാശവാഹനങ്ങളെല്ലാം ഉപയോഗശേഷം നശിപ്പിച്ചു കളയുകയാണ് പതിവ്. എന്നാൽ ബോയിങ് സ്റ്റാർ ലൈനർ പുനരുപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്.അത്യാധുനികസാങ്കേതികവിദ്യകളും യന്ത്രശാസ്ത്രവും (Engineering )നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തിയ ഈ ബഹിരാകാശവാഹനത്തിന്റെ നൂതനമായ ഘടനയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഘടനയ്ക്ക് യാതൊരു തകരാറും സംഭവിക്കാതിരിക്കാൻ വെൽഡിങ് പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള നിർമ്മിതിയാണ് ബോയിങ് കമ്പനി സ്വീകരിച്ചത്. ബഹിരാകാശത്തിന്റെ കഠിനമായ അന്തരീക്ഷത്തിൽ ഉണ്ടാകാവുന്ന ഏത് സാഹചര്യവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് യാത്രികരെ പരിശീലിപ്പിച്ചിരുന്നു. അതിനുവേണ്ടി ഏറ്റവും അത്യാധുനികമായ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബോയിങ് കമ്പനി വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഏഴുയാത്രക്കാരെ വഹിക്കാനുള്ള സൗകര്യവും യാത്രക്കാർക്ക് ആശയവിനിമയങ്ങൾ നടത്താനായ് പ്രത്യേകം വയർലെസ് ഇന്റർനെറ്റ് സംവിധാനങ്ങളും ഇതിലുണ്ട്.ബോയിങ് സ്റ്റാർ ലൈനർ ഏറ്റവും കുറഞ്ഞത് പത്തുതവണയെങ്കിലും പുനരുപയോഗിക്കാവുന്നതാണ്.

ഏറ്റവും സുരക്ഷിതമായ വിക്ഷേപണം സാധ്യമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയ്ക്കും വേണ്ടി *Pusher Abort System*എന്ന സാങ്കേതികത ബോയിങ് സ്റ്റാർ ലൈനറിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എന്താണ് Pusher Abort System
(പുഷർ അബോർട്ട് സിസ്റ്റം)?
വിക്ഷേപണവേളയിൽ റോക്കറ്റിന്(Launcing Vehicle) എന്തെങ്കിലും തകരാർ സംഭവിച്ചാൽ യാത്രക്കാർക്ക് ബഹിരാകാശവാഹനത്തെ വേർപെടുത്തി സുരക്ഷിതമായ അകലത്തിലേക്ക് പോകാനും ജീവൻ രക്ഷപെടുത്താനും കഴിയും.ശേഷം പാരച്യൂട്ടുകൾ ഉപയോഗിച്ച് സുരക്ഷിതമായി ഇറങ്ങാൻ പേടകത്തിന് സാധിക്കുകയും ചെയ്യുന്നു.
ഇതാണ് പുഷർ അബോർട്ട് സിസ്റ്റം

നാസയുടെ ക്രൂ സ്പേസ് ട്രാൻസ്‌പോർട്ടേഷൻ(Crew Space Transportation)അഥവാ ബഹിരകാശഗതാഗതപദ്ധതിയുടെ ഭാഗമായ ബോയിങ് സ്റ്റാർ ലൈനറിന് CST 100 എന്നും വിശേഷിപ്പിക്കപ്പെട്ടു. Crew Space Transportation എന്നതിന്റെ ചുരുക്കപ്പേരാണ് CST. ഇതിൽ 100എന്നസംഖ്യ 100 ഭൂമിയിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിലുള്ള ബഹിരാകാശത്തിന്റെ സാങ്കല്പിക അതിർത്തിയായ കാർമാൻ രേഖയെ സൂചിപ്പിക്കുന്നു.ഇങ്ങനെ സുശക്തമായ നിർമ്മാണപ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്ത ബോയിങ് സ്റ്റാർ ലൈനറിന് അപാകതകൾ സംഭവിച്ചത് എങ്ങനെയാണ്?
ശാസ്ത്രജ്ഞർ ഇതറി ഞ്ഞിരുന്നോ? കൊളംമ്പിയദുരന്തംപോലെ മറ്റൊരദുരന്തം (ബോയിങ് സ്റ്റാർ ലൈൻ ദുരന്തം) അവർ പ്രതീക്ഷിച്ചിരുന്നോ?നാസയ്ക്ക് എവിടെയാണ് പിഴച്ചത്?

(തുടരും)
⭐⭐⭐⭐⭐

ഹബ്ബിൾ സ്‌പേസ് ടെലിസ്കോപ്. (നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും തമ്മിലുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായുള്ള ബഹിരാകാശപദ്ധതിയാണ് നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനി.ബഹിരകാശപഠനങ്ങൾക്കും ഫോട്ടോകൾ ചിത്രീകരിക്കുന്നതിനും ഉപയോഗിക്കുന്നു)

വൈക്കം സുനീഷ് ആചാര്യ,

(സാഹിത്യകാരനും നാസയുടെ സിറ്റിസൺ സയൻസ് ഗവേഷകസംഘത്തിലംഗവുമാണ്).

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ