യു എൻ അസംബ്ലി 1993മുതൽ 2000 വരെ ഡിസംബർ 29 നു നടത്തപ്പെട്ടിരുന്ന “കൺവെക്ഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി” ദിനം 2000 ഡിസംബർ 20 വരെ ആഘോഷിച്ചു. പിന്നീട് ഡിസംബറിൽ അവധി ദിവസങ്ങൾ കൂടുതലാണെന്ന കാരണത്താൽ മെയ് 22 ലേക്ക് മാറ്റുകയായിരുന്നു .ഒരു പ്രത്യേക പ്രദേശത്തെ ആവാസ വ്യവസ്ഥയിൽ നിലനിക്കുന്ന ജീവജാലങ്ങളുടെ കൂട്ടമാണ് ജൈവവൈവിധ്യം എന്ന് പറയുന്നത് .
വന്യജീവി ഗവേഷകനും വന സംരക്ഷകനും ആയിരുന്ന റെയ്മണ്ട് എഫ്. ദാസ്‌മാൻ ആണ് 1968 ൽ ജൈവികമായ വൈവിദ്ധ്യം എന്ന ആശയം മുന്നോട്ടു വെച്ചത് .ഒരു ദശാബ്ദത്തിനുശേഷം ജീവശാസ്ത്ര രംഗത്ത് ഈ വാക്ക് സജീവ ചർച്ചയായിരിക്കെ 1985 – ൽ ഡബ്ലു.ജി റോസൻ “ജൈവവൈവിധ്യം “എന്ന വാക്ക് ഉപയോഗിച്ചു .ജൈവ വൈവിധ്യം “മാറുന്ന ലോകത്തിനൊത്ത ജീവ പരിരക്ഷ” എന്നാതാണ് ദിനാഘോഷങ്ങളോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്ന ആശയം.
പസഫിക് കമ്മ്യൂണിറ്റി സെക്രട്ടേറിയറ്റിന്റെ കണക്കനുസരിച്ച്, ഓരോ മൂന്ന് മരണങ്ങളിൽ രണ്ടെണ്ണം സാംക്രമികേതര രോഗങ്ങൾ (എൻസിഡി) കാരണമാണ് . ആഗോളവത്കരണ ഉദാരവത്കരണ നയങ്ങളിലൂന്നി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങളുടെ ഉപഭോഗവുമായി ബന്ധപ്പെട്ട ഭക്ഷണക്രമത്തിലെ മാറ്റത്തിന്റെ ഫലമാണ് ഇങ്ങനെയുള്ള മരണങ്ങൾ എന്ന് ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുണ്ട്. അതേസമയം മനുഷ്യന് ഭക്ഷണ യോഗ്യമായ പ്രാദേശിക വിളകൾ ,മൽസ്യം,മാംസം ഒക്കെയും പ്രാദേശിക ഭക്ഷണത്തിൽ ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും ശീതികരിച്ച വിദേശ ഭക്ഷണങ്ങൾ ഉപയോഗിക്കുകയും ചെയ്‌യുന്നത് പ്രധിരോധ ശക്തി തന്നെ ഇല്ലാതാക്കുന്നു . അത് പലപ്പോഴും രോഗ വസ്ഥയിലേക്കു നയിക്കുകയും ചെയുന്നു .പല തദ്ദേശീയ പഴങ്ങളും പച്ച ഇലക്കറികളും സൂക്ഷ്മ പോഷകങ്ങളാൽ സമ്പന്നമാണ് എന്ന് തിരിച്ചറിയാതെ പോകുന്നു എന്നത് യാഥാർഥ്യമാണ്. ജൈവവൈവിധ്യത്തെ പ്രധാനമായും ആവാസവ്യവസ്ഥാ വൈവിധ്യം,ജനിതകവൈവിധ്യം,ജീവജാതി വൈവിദ്ധ്യം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു .മലിനീകരണം,പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം,അധിവാസക്രമത്തിലെ മാറ്റം,പരിസ്ഥിതിനാശം,അന്യ ജനുസുകളുടെ അധിനിവേശം,ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തുടങ്ങിയ കാരണങ്ങളാണ് ജൈവവൈവിധ്യ ശോഷണത്തിന് ആക്കം കൂട്ടുന്നത് . “പ്രകൃതിയുമായുള്ള ഐക്യവും സുസ്ഥിര വികസനവും ഉറപ്പു വരുത്തുക എന്നതാണ് 2025 ലെ പ്രമേയം .
ഭക്ഷ്യ ശൃംഖലയുടെ താള പിഴകൾ ഇന്ന് കേരളമുൾപ്പടെ മനുഷ്യ വന്യജീവി സംഘര്‍ഷത്തിന്റെ വര്‍ത്തമാന കാല യാഥാർഥ്യം നമുക്ക് മുൻപിൽ ഉണ്ട് . മനുഷ്യന്‍ ഏറ്റവും ശത്രുവായി കാണുന്ന വന്യ മൃഗങ്ങൾ കാടിറങ്ങി വരുകയും മനുഷ്യരെ കൊല്ലുകയും ജീവിതാപാധികളും കൃഷിയും നശിപ്പിക്കുന്ന കാഴ്ച ഞെട്ടിപ്പിച്ചു കോണ്ടിരിക്കുമ്പോൾ .എന്തുകൊണ്ടു വന്യമൃഗങ്ങള്‍ നാട്ടിലിങ്ങുന്നു ?എന്നത് പഠനവിധേയമാക്കേണ്ടതുണ്ട് . മനുഷ്യരെപ്പോലെ പാര്‍പ്പിടവും ആഹാരവും ഭൂമിയുടെ അവകാശികളായ വന്യ ജീവികൾക്ക്കും അവകാശപ്പെട്ടതാണ് മനുഷ്യര്‍ കൂട്ടമായി അവരുടെ പ്രകൃതി ഒരുക്കിയ ആവാസ വ്യവസ്ഥകൾ കൈയ്യേറിയതിന്റെ പരിണിത ഫലമാണ് ഇതെന്ന് നാം അംഗീകരിക്കുന്നതെ ഇല്ല . ഈ ജീവജാലങ്ങളെ സ്വഭാവിക ആവാസ വ്യവസ്ഥയില്‍ സംരക്ഷിക്കുകയും വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെയും ജന്തുക്കളെയും സംരക്ഷിക്കേണ്ടതും ആവശ്യമാണെന്നു നാം തിരിച്ചറിയണം .
ലോകത്തു പിടിപെട്ടിട്ടുള്ള കൊറോണ ഉൾപ്പടെയുള്ള മഹാ വ്യാധികളെല്ലാം
ജൈവ വൈവിധ്യങ്ങളുടെ മേലുള്ള കടന്നു കയറ്റത്തിൽ നിന്നുണ്ടായതാണെന്നത് മറ്റൊരു ദുരന്തമാണ് .ഭൂമിയിലുള്ള ആവാസ വ്യവസ്ഥകൾ പരിപൂർണമായും പരിപാലിച്ചു നിർത്തിയില്ലെങ്കിൽ നാളത്തെ ലോകം മഹാവ്യാധികളുടേതും കടന്നു കയറ്റത്തിന്റെയും ദുരന്തങ്ങളുടേതും ആകും .
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാശംസകൾ ……
നല്ല അറിവ്