‘വീൽ ചെയറിൽ തന്നെ സിറ്റിയിൽ കൂടിയൊരു യാത്ര! ബസ്സിൻ്റെ ഫുട്ട് ബോർഡ് താഴ്ന്ന് ‘ ഫുട്ട് പാത്ത്’ ലെവലിലേക്ക് വരുന്നതും വീൽ ചെയറിലിരുന്ന് ബസ്സിൽ നിന്നും റോഡിലേക്ക് ഇറങ്ങിയതും ഡ്രൈവറുടെ ‘Have a nice day’ ക്ക് മറുപടി കൊടുത്തു വീൽ ചെയറിൽ മുന്നോട്ട് പോകുന്ന ആ വൃദ്ധയെ ഞാൻ അതിശയത്തോടെയാണ് നോക്കി നിന്നത്. ന്യൂയോർക്കിലെ കാഴ്ചകൾ കാണാനുള്ള ബസ്സ് കാത്തു നിൽക്കുകയായിരുന്നു
ഞാൻ. നമ്മുടെ മുംബെയിലെ പോലെ തിരക്കിൻ്റെ കാര്യത്തിൽ ഒരു പടി മുന്നിലാണെന്നാണ് കേട്ടിട്ടുള്ളതെങ്കിലും ഇതെല്ലാം കണ്ടപ്പോൾ ‘ മനുഷ്യത്വത്തിൻ്റെ കാര്യത്തിൽ ഒരു പാട് പടികൾക്ക് മുന്നിലാണെന്ന് തോന്നി.
Monuments & statues… കൾക്ക് പഞ്ഞമില്ലാത്ത ന്യൂയോർക്ക് സിറ്റിയിലെ എല്ലാ കാഴ്ചകളും ‘ തൊട്ടു തൊട്ടില്ല……’ എന്ന മട്ടിൽ കാണണമെങ്കിൽ ‘ hop-on hop-off bus tour’ നല്ലതായിരിക്കും എന്ന കൂട്ടുകാരുടെ അഭിപ്രായത്തിലാണ് ബസ്സും കാത്തു നിൽക്കുന്നത്. ‘ഊണിലും ഉറക്കത്തിലും തൂണിലും തുരുമ്പിലും ‘ ന്ന് പറയും പോലെ ന്യൂയോർക്കിൻ്റെ എവിടെ നോക്കിയാലും ചരിത്രത്തിൻ്റെ ഏതെങ്കിലും ഒരേട് കണ്ടിരിക്കും. ബസ്സ് സ്റ്റോപ്പിൻ്റെ അവിടെ അമേരിക്കയിൽ ജനിച്ച ആദ്യത്തെ വിശുദ്ധ (Saint) യായ
‘എലിസബത്ത് ആൻ സെറ്റൺ’ ൻ്റെ പേര് എഴുതി വെച്ചിട്ടുണ്ട്.
ഡബിൾ ഡെക്കർ ബസ്സിലെ തുറന്ന മുകൾ ഭാഗത്ത് ആവശ്യത്തിനുള്ള തണുത്ത കാറ്റും വെയിലും കൊണ്ടുള്ള യാത്രയിൽ, അംബരചുംബികളായ കെട്ടിടങ്ങളാണ് എവിടേയും. ഒന്നു – രണ്ടു സെലിബ്രിറ്റികൾ താമസിക്കുന്ന ഫ്ളാറ്റിൻ്റെ മുന്നിലൂടെയും യാത്രയുണ്ടായിരുന്നു. പ്രധാന സ്ഥലങ്ങൾ വരുമ്പോൾ അവർ മൈക്കിലൂടെ അനൗൺസ്സ് ചെയ്യും.
ന്യൂയോർക്കിലെ ഏറ്റവും വലിയ സ്വകാര്യ റിയൽ എസ്റ്റേറ്റ് സംരംഭത്തിൻ്റെ ഭാഗമായി നിർമ്മിച്ച ‘ Hudson Vessel ‘ കണ്ടതിൽ വ്യത്യസ്തമായ വാസ്തുവിദ്യയായിരുന്നു. തേനീച്ച കൂട് പോലുള്ള ഈ ട്ടവ്വർ ന്യൂയോർക്കിലെ ഏറ്റവും വലിയ സ്വകാര്യ റിയൽ എസ്റ്റേറ്റ് സംരംഭത്തിൻ്റെ ഭാഗമാണ്. പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഗോവണിപ്പടികളും പ്ലാറ്റ്ഫോമുകളും സന്ദർശകരെ വിവിധ ഉയരങ്ങളിൽ നിന്നും കോണുകളിൽ നിന്നും നഗരത്തിൻ്റെയും ഹഡ്സൺ നദിയുടെയും അതുല്യമായ കാഴ്ചകൾ കാണാൻ സാധിക്കുന്നു.
കെട്ടിടത്തിൻ്റെ തിളങ്ങുന്ന പുറംഭാഗത്തുള്ള വെങ്കല നിറത്തിലുള്ള സ്റ്റെയിൻലെസ് സ്റ്റീലിലും ഗ്ലാസിലും തട്ടിയുള്ള പ്രകാശത്തിൻ്റെയും നിഴലിൻ്റെയും ചലനാത്മക പാറ്റേണുകൾ കാണാൻ സുന്ദരം .
2019-ൽ തുറന്ന ഈ സ്മാരകം പിന്നീടുണ്ടായ അടിക്കടിയുള്ള ആത്മഹത്യകാരണം ഏകദേശം 3 വർഷം അടച്ചിട്ടു. ഘടനയുടെ വിവിധ ഭാഗങ്ങളിൽ ഫ്ലോർ-ടു-സീലിംഗ് സ്റ്റീൽ മെഷ് സ്ഥാപിച്ചത് ഉൾപ്പെടെ കാര്യമായ സുരക്ഷാ നവീകരണങ്ങളോടെയാണ് വീണ്ടും തുറന്നത്.
ഏകദേശം 2,500 പടികളും 80 ലാൻഡിംഗുകളും ഉൾക്കൊള്ളുന്നതാണ് “ദി വെസൽ “! ലിഫ്റ്റ് എല്ലാം വികലാംഗന്മാർക്കാണ് മുൻഗണന എന്നറിഞ്ഞപ്പോൾ തന്നെ കാൽമുട്ടുകളൊക്കെ ആകെ പിണക്കത്തിലായി.
പുറത്തു നിന്നുള്ള കാഴ്ച തന്നെ അതിമനോഹരം.മനോഹരമായ ഒരു കലാസൃഷ്ടി!തീർച്ചയായും NY യുടെ മറ്റൊരു ആകർഷകമായ സ്ഥലം.
ന്യൂയോർക്കിലെ അടുത്ത കാഴ്ചക്കായിട്ടുള്ള ‘ hop on hop off’bus ൻ്റെ അവിടേക്ക് നടക്കുമ്പോൾ കാൽമുട്ടുകളെ നിങ്ങൾ പിണങ്ങല്ലേ എന്നൊരു പ്രാർത്ഥന മനസ്സിലുണ്ടായിരുന്നു. കാണാൻ കാഴ്ചകൾ ഇനിയും ഏറെയുണ്ടല്ലോ…
Thanks




ന്യൂയോർക്ക് ആഴ്ചകൾ അത്ഭുതകരം തന്നെ..
നല്ല വിവരണം
Thanks ❤️
നല്ല അവതരണം 🌹
Thanks ❤️
എനിക്കും കാണണം
വിവരണം നന്നായി ട്ടോ
Thanks ❤️