കനത്ത ഹിമക്കാറ്റിനെ തുടർന്ന് അമേരിക്കയില്‍ 5,303 വിമാന സർവീസുകൾ റദ്ദാക്കി .വിമാന സർവീസുകൾ പലതും വൈകി . അമേരിക്കൻ എയർലൈൻസ്സ് ,ഡെൽറ്റ എയർലൈൻസ് ,റിപ്പബ്ലിക് എയർവേയ്‌സ്, ജെറ്റ്ബ്ലൂ എയർവേയ്‌സ് തുടങ്ങിയ കമ്പനികളുടെ വിമാനങ്ങള്‍ ആണ് മുടങ്ങിയത് . ശക്തമായ കാറ്റും മഞ്ഞു വീഴ്ചയും മൂലം വിമാന കാര്‍ഗോ സംവിധാനങ്ങളും തകിടം മറിഞ്ഞു . ഇരുപത്തി നാലോളം സംസ്ഥാനങ്ങളില്‍ മഞ്ഞു വീഴ്ച രൂക്ഷമാണ് .

നിരത്തുകളിലെ ഡ്രൈവിംഗ് ഏറെ അപകടം നിറഞ്ഞ നിലയില്‍ ആണ് .



