Thursday, February 5, 2026
Homeകേരളംതിരുവല്ലയിൽ ശബരിമല തന്ത്രി പണം നിക്ഷേപിച്ച സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്

തിരുവല്ലയിൽ ശബരിമല തന്ത്രി പണം നിക്ഷേപിച്ച സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്

തിരുവല്ല നെടുംപറമ്പിൽ ഫിനാൻസിൽ ഇ ഡി റെയ്ഡ്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി തന്ത്രി കണ്ഠരര് രാജീവര് രണ്ടരക്കോടി രൂപ നിക്ഷേപിച്ചുവെന്നും എം പി ആന്റോ ആന്റണി ഈ പണം പിൻവലിച്ചു എന്നും ആരോപണം ഉയർന്ന ധനകാര്യ സ്ഥാപനത്തിലാണ് ഇ ഡിയുടെ പരിശോധന നടന്നത്.

ബാങ്ക് ഉടമ എൻ എം രാജുവിന്റെ വീട്ടിൽ അടക്കമാണ് പരിശോധന. ഇതേ ബാങ്കിൽ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊച്ചി, കോഴിക്കോട് യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അതേസമയം പരിശോധനയ്ക്ക് സ്വർണ്ണ മോഷണ കേസുമായി ബന്ധം ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com