Thursday, February 5, 2026
Homeകേരളംപ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കോഴിക്കോട് 17കാരന് ദാരുണാന്ത്യം.

പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കോഴിക്കോട് 17കാരന് ദാരുണാന്ത്യം.

കോഴിക്കോട്: കാക്കൂരിൽ പ്രഷർ വാഷർ ഉപയോഗിച്ച് നിലംകഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാക്കൂർ പാവണ്ടൂർമഞ്ചപ്പാറക്കൽ ചാത്തുവിന്റെയും ഷിജിയുടെയും മകൻ അഭിജിത്ത് എന്ന 17കാരനാണ് മരിച്ചത്.

ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. വീടിന് പുറത്തുള്ള തറ പ്രഷർ വാഷർ ഉപയോഗിച്ച്കഴുകുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ബോധരഹിതനായി വീണുകിടക്കുകയായിരുന്ന അഭിജിത്തിന് ചുറ്റുംവെള്ളമുണ്ടായിരുന്നു.

വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ബാലുശ്ശേരിയിലെ താലൂക്ക്ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തുടർന്ന് മൃതദേഹംകോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com