2026-27 അധ്യയന വർഷത്തെ കേരള എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 6 വൈകിട്ട് 5 വരെ നീട്ടിയിട്ടുണ്ട്.
പ്രവേശനത്തിനായി ഇതിനകം സമർപ്പിച്ച അപേക്ഷയിൽ പുതിയ കോഴ്സുകൾ കൂടി ചേർക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭ്യമാക്കും.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക.



