Thursday, February 5, 2026
Homeകേരളംസ്വർണ്ണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം വിൽപന നടത്തി പണം തട്ടുന്ന അന്തർ സംസ്ഥാന തട്ടിപ്പ് സംഘം കാസർ...

സ്വർണ്ണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം വിൽപന നടത്തി പണം തട്ടുന്ന അന്തർ സംസ്ഥാന തട്ടിപ്പ് സംഘം കാസർ കോഡ് പിടിയിൽ.

സ്വർണ്ണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം വിൽപന നടത്തി പണം തട്ടുന്ന അന്തർ സംസ്ഥാന തട്ടിപ്പ് സംഘം കാസർ കോഡ് പിടിയിൽ. കർണാടക മാണ്ഡ്യയിൽ നിന്നുള്ള നാലംഘ സംഘത്തെ കാസർകോഡ് പൊലീസ് പിടികൂടി.

കർണാടക മാണ്ഡ്യ സ്വദേശികളായ അർജുൻ സോളങ്കി, ഗണേഷ് സോളങ്കി ഹരിലാൽ, ജീവൻലാൽ എന്നിവരാണ് കാസർഗോഡ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക‌്വാഡും കാസർകോഡ് ടൗൺ പോലീസും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. സ്വർണ്ണാഭരണങ്ങൾ വിൽക്കാനുണ്ടെന്ന് പറഞ്ഞ് ആവശ്യക്കാരെ കണ്ടെത്തി മുക്കുപണ്ടം നൽകി പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി.സംഘത്തിൻ്റെ കൈയ്യിൽ നിന്ന് കോപ്പറും കാഡ്‌മിയവും ഉപയോഗിച്ച് നിർമിച്ച ആറേ മുക്കാൽ കിലോയുടെ ആഭരണങ്ങളും 7 ഗ്രാം സ്വർണ്ണവും കണ്ടെത്തി. 250 ഓളം മാലകളാണ് പിടിച്ചെടുത്തത്.

സ്വർണ്ണമല്ലെന്ന് സാധാരണ പരിശോധനയിൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് ആഭരണങ്ങൾ നിർമിച്ചിരിക്കുന്നത്. ജൂവലറികളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലക്ക് സ്വർണ്ണാഭരണം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. പരിശോധനയിൽ ആഭരണത്തിൽ നിന്ന് ഒരു ഭാഗമാണെന്ന് വിശ്വസിപ്പിച്ച് യഥാർത്ഥ സ്വർണ്ണം പരിശോധനക്കായി നൽകും. കച്ചവടം ഉറപ്പിച്ചാൽ വ്യാജ സ്വർണ്ണാഭരണങ്ങൾ നൽകിയാണ് കബളിപ്പിക്കുന്നത്. ഒരാഴ്ച മുമ്പ് കാസർകോടെത്തിയ സംഘം ബേക്കൽ പള്ളിക്കരയിലെ വാടക ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്.

കാസർകോഡ് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. പൊലീസ് പരിശോധനക്കിടെ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. കർണാടകയിൽ പൂ വിൽപന നടത്തുന്ന സംഘം ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. ആഭരണങ്ങൾ വിൽപന നടത്താനുണ്ടെന്ന പേരിൽ കാസർകോട്ടെ ചില ജൂവലറികളിലും പ്രതികൾ എത്തിയിരുന്നതായി വിവരമുണ്ട്. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ സംഘം തട്ടിപ്പ് നടത്തിയ ശേഷമാണ് കേരളത്തിലെത്തിയത്. നിലവിൽ ആരെങ്കിലും കബളിപ്പിക്കപ്പെട്ടതായി പൊലീസിന് പരാതി ലഭിച്ചിട്ടില്ല. ആരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. സംഘത്തിലുള്ള മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com