Thursday, February 5, 2026
Homeകേരളംകണ്ണൂർ ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് സമരം.

കണ്ണൂർ ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് സമരം.

കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് സമരം. കണ്ണൂർ – തലശ്ശേരി റൂട്ടിൽ നടാലിൽ അടിപ്പാത നിർമ്മിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസ് സമരം.അടിപ്പാത ഇല്ലാത്തതിനാൽ ബൈപ്പാസ് നിർമാണം പൂർത്തിയായാൽ ആറ് കിലോമീറ്റർ ദൂരം അധികം ഓടേണ്ടി വരുമെന്ന് ബസ്സുടമകൾ പറയുന്നു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നൽ‌കിയ വാഗ്ദാനം പാലിക്കാത്തതിൽ ബസുടമകളും തൊഴിലാളികളും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.വികസനത്തിന്റെ പേരിൽ ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ ഹനിക്കുന്നുവെന്നും, അടിപ്പാതയില്ലാത്തത് പ്രദേശത്ത് കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സംയുക്ത ബസ് സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജില്ലയിലെ പ്രധാന പാതകളിൽ ഗതാഗതം സ്തംഭിക്കുന്നതോടെ സാധാരണക്കാരായ യാത്രക്കാർ വലിയ ദുരിതത്തിലാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com