Wednesday, February 4, 2026
Homeകായികംസന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ആസാമിനെ തകർത്ത് കേരളം സെമിഫൈനലിൽ പ്രവേശിച്ചു

സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ആസാമിനെ തകർത്ത് കേരളം സെമിഫൈനലിൽ പ്രവേശിച്ചു

സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം.

വ്യാഴാഴ്ച നടക്കുന്ന സെമിയിൽ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ. എം മനോജ് (ക്യാപ്റ്റൻ) 17-ാം മിനിറ്റ്, മുഹമ്മദ് അജ്‌സൽ‌ 44-ാം മിനിറ്റ്, അബൂബക്കർ ദിൽഷാദ് ഇൻജുറി ടൈം എന്നിവരാണ് വിജയശിൽപികള്‍.

കളിയുടെ തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത കേരളം 17-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. ഒരു കോർണറിൽ നിന്ന് ലഭിച്ച പന്ത് അതിമനോഹരമായി വലയിലെത്തിച്ച് ക്യാപ്റ്റൻ എം മനോജാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ, മനോഹരമായ ഒരു ടീം ഗെയിമിനൊടുവിൽ മുഹമ്മദ് അജ്‌സൽ കേരളത്തിന്റെ രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയിൽ ഗോളുകൾ മടക്കാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധ നിരയും ഗോൾകീപ്പർ ഹജ്മലും ഉറച്ചുനിന്നതോടെ അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. ഒടുവിൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ (ഇൻജുറി ടൈം) പകരക്കാരനായി ഇറങ്ങിയ അബൂബക്കർ ദിൽഷാദ് മൂന്നാം ഗോളും നേടി കേരളത്തിന്റെ വിജയം ആധികാരികമാക്കി. സജീഷ് നൽകിയ പാസാണ് ഈ ഗോളിന് വഴിയൊരുക്കിയത്.

കഴിഞ്ഞ ഗ്രൂപ്പ് മത്സരത്തിൽ സർവീസസിനോട് നേരിട്ട തോൽവി കേരളത്തിന്റെ ആത്മവിശ്വാസത്തെ ഒട്ടും ബാധിച്ചില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഇത്. തമിഴ്‌നാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-1) തോൽപ്പിച്ചാണ് പഞ്ചാബ് സെമിയിലെത്തിയത്. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് വ്യാഴാഴ്ചത്തെ മത്സരം ഏറെ നിർണായകമാണ്. മറ്റൊരു ക്വാർട്ടറിൽ രാജസ്ഥാനെ തോൽപ്പിച്ച് റെയിൽവേസും സെമിയിൽ ഇടംപിടിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com