ബാരാമതിയിൽ നടന്ന വിമാനപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരണപ്പെട്ടു .അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതിയിലാണ് തകർന്നുവീണത് .ലാൻഡിങ്ങിനിടെ വിമാനം തകർന്നു വിഴുകയായിരുന്നു.
വിമാനത്തിൽ ഉണ്ടായിരുന്ന 6 പേരും മരണപ്പെട്ടു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .അജിത് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് ആണ് തകർന്നുവീണത്. വിമാനം പൂർണമായും കത്തിയമർന്നു.എൽ & എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ്. ലിയർജെറ്റ് 45XR വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.



