Wednesday, January 28, 2026
Homeഇന്ത്യതിരുവനന്തപുരം സ്വദേശിനി കോസ്റ്റ് ഗാർഡ് കമാൻഡ‍ന്റ് ഇന്ദു പി നായർക്ക് രാഷ്ട്രപതിയുടെ തത്രക്ഷക് മെഡൽ

തിരുവനന്തപുരം സ്വദേശിനി കോസ്റ്റ് ഗാർഡ് കമാൻഡ‍ന്റ് ഇന്ദു പി നായർക്ക് രാഷ്ട്രപതിയുടെ തത്രക്ഷക് മെഡൽ

ചെന്നൈ: കോസ്റ്റ് ഗാർഡ് ചെന്നൈ ഈസ്റ്റേൺ റീജിയണൽ ആസ്ഥാനത്തെ റീജിയണൽ ലോ ഓഫീസറും തിരുവനന്തപുരം സ്വദേശിനിയുമായ കമാൻഡ‍ന്റ് ഇന്ദു പി നായർക്ക് രാഷ്ട്രപതിയുടെ തത്രക്ഷക് മെഡൽ. 22 വർഷത്തെ വിശിഷ്ട സേവനം കണക്കിലെടുത്താണ് അംഗീകാരം.

തൃശൂർ ഗവ. ലോ കോളേജിൽ നിന്ന് എൽഎൽബി പൂർത്തിയാക്കിയ ഇന്ദു, സമുദ്ര നിയമങ്ങൾ നടപ്പിലാക്കുന്നതിനായി ‘വിസിറ്റ്, ബോർഡ്, സെർച്ച് ആൻഡ് സീഷർ’ (VBSS) പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യൻ കോസ്റ്റ് ഗാർഡിനെ ശാക്തീകരിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

ലോകമെമ്പാടുമുള്ള വിവിധ കോസ്റ്റ് ഗാർഡുകളുടെ നിയമനിർമാണങ്ങളെയും ആറ് പ്രധാന ഷിപ്പിംഗ് ബില്ലുകളെയും കുറിച്ച് ഇന്ദു നടത്തിയ സമഗ്രമായ വിശകലനം കോസ്റ്റ് ഗാർഡ് സർവീസിൽ സുപ്രധാന മാറ്റങ്ങൾക്കാണ് വഴിയൊരുക്കിയത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, ദീർഘകാലമായി തീർപ്പുകൽപ്പിക്കാത്ത 75 ശതമാനം കോടതി കേസുകളും കോസ്റ്റ് ഗാർഡിന് അനുകൂലമായി പരിഹരിക്കപ്പെടുന്നുണ്ടെന്ന് അവർ ഉറപ്പാക്കി. സർക്കാർ ഖജനാവിലേക്ക് 15.5 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാക്കാനും ഇവരുടെ ഇടപെടലുകളിലൂടെ സാധിച്ചു. കൂടാതെ, ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ക്രിമിനൽ ബാധ്യതകൾ ചുമത്തപ്പെട്ട എട്ട് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരെ നിയമപോരാട്ടത്തിലൂടെ കുറ്റവിമുക്തരാക്കാനും ഇന്ദുവിന് കഴിഞ്ഞു.

കൃത്യമായ നിയമപരമായ ഇടപെടലുകളിലൂടെ കോസ്റ്റ് ഗാർഡിനും സർക്കാരിനും ദോഷകരമായി ബാധിക്കാനിടയുള്ള ഇടക്കാല ഉത്തരവുകൾ തടയാനും ഇന്ദുവിന് സാധിച്ചു. ചെന്നൈയിൽ എൻസിസി യൂണിറ്റ് കമാൻഡിംഗ് ഓഫീസറായ ലഫ്റ്റനന്റ് കേണൽ സലേഷ് സോമരാജ് ആണ് ഭർത്താവ്. നന്ദന, അശ്വത് എന്നിവർ മക്കളാണ്. തിരുവനന്തപുരം തിരുമലയിലെ ‘ഗോകുല’ത്തിലാണ് ഇന്ദു താമസിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com