സത്യം പറയുന്നതിന്റെ പേരിൽ തന്നെ വേട്ടയാടാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ജിഹ്വ’യല്ലെന്നും, അങ്ങനെ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും വെള്ളപ്പള്ളി പറഞ്ഞു.
പിന്തുണ പ്രശ്നാധിഷ്ഠിതമാണെന്നും, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായത് സി.പി.ഐയുടെ നിലപാടുകൾ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ചില നടപടികൾ ഭരണത്തിൽ അനൈക്യം സൃഷ്ടിച്ചുവെന്നും, ശബരിമല വിഷയത്തിൽ എൻ.എസ്.എസ് സ്വീകരിച്ച നിലപാടാണ് എസ്.എൻ.ഡി.പി യുടേത്.
സത്യം പറയുന്നതിന്റെ പേരിൽ തന്നെ വേട്ടയാടാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഇതിൻറെ ഭാഗമായാണ് ശിവഗിരിയിൽ നടന്ന സംഭവമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ പറഞ്ഞു.



