ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ സി പി ഒ സന്തോഷ് കുമാർ (44) ആണ് മരിച്ചത്. സ്റ്റേഷൻ്റെ മുകളിലെ റൂഫിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോയതിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് കുടുംബം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സ്റ്റേഷൻ്റെ റൂഫില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്.



