കടുവ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മധ്യവയസ്കൻ മരിച്ചു. വയനാട് പുല്‍പ്പള്ളിക്കടുത്ത് ദേവര്‍ഗദ്ദ മാടപ്പള്ളി ഉന്നതിയിലെ കൂമന്‍ എന്ന മാരന്‍ (70) ആണ് മരിച്ചത്.
വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തില്‍ വനവിഭവം ശേഖരിക്കാണ പോയപ്പോഴാണ് കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. കടുവയെ തിരിച്ചറിയാനും ജനവാസ മേഖലയില്‍ നിന്ന് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ് മരിച്ച മാരൻ്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.
ജനവാസ മേഖലയിൽ കടുവ സ്ഥിരം സാന്നിദ്ധ്യമാണെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. മാരൻ മരിച്ചതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. മാരൻ്റെ മൃതദേഹം ആമ്പുലൻസിലേക്ക് കയറ്റാതെ പ്രതിഷേധിച്ചിരുന്നു. അടുത്തിടെ ഇതിനോട് ചേര്‍ന്ന സ്ഥലത്ത് വെച്ച് വളര്‍ത്തു പോത്തിനെയും കടുവ ആക്രമിച്ച് കൊന്നിരുന്നു.



