Friday, December 5, 2025
Homeസ്പെഷ്യൽമലയാള സിനിമയ്ക്ക് എന്നും ഓർക്കാവുന്ന പാട്ടുകൾ സമ്മാനിച്ച ബിച്ചു തിരുമല ഓർമ്മയായിട്ട് 4 വർഷം.

മലയാള സിനിമയ്ക്ക് എന്നും ഓർക്കാവുന്ന പാട്ടുകൾ സമ്മാനിച്ച ബിച്ചു തിരുമല ഓർമ്മയായിട്ട് 4 വർഷം.

മലയാള സിനിമയ്ക്ക് എന്നും ഓർക്കാവുന്ന പാട്ടുകൾ സമ്മാനിച്ച ബിച്ചു തിരുമല ഓർമ്മയായിട്ട് 4 വർഷം..
🎼 തേനും വയമ്പും…
🎼 ഒറ്റക്കമ്പി നാദം മാത്രം മൂളും….
🎼 നക്ഷത്രദീപങ്ങൾ തിളങ്ങി….
🎼 ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം …
🎼 കൊഞ്ചി കരയല്ലേ മിഴികൾ നനയല്ലേ …
🎼 ആലിപ്പഴം പെറുക്കാം…
🎼 രാകേന്ദു കിരണങ്ങൾ….
🎼 വാകപ്പൂമരം ചൂടും…
🎼 നീലജലാശയത്തിൽ…
🎼 സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ….
🎼 നീയും നിന്റെ കിളിക്കൊഞ്ചലും….
🎼 ഒരു മയിൽപ്പീലിയായ് ഞാൻ…
🎼 വെള്ളിച്ചില്ലും വിതറി…
🎼 യാമശംഖൊലി വാനിലുയർന്നു….
🎼 നിഴലായ് ഒഴുകിവരും…
🎼 കണ്ണീർ കായലിലേതോ…
🎼 ഒരു മധുരക്കിനാവിൻ…
🎼 പെണ്ണിന്റെ ചെഞ്ചുണ്ടിൽ…
🎼 എൻ സ്വരം പൂവിടും ഗാനമേ…
🎼 കാറ്റു താരാട്ടും കിളിമരത്തോണിയിൽ…
🎼 കണ്ണും കണ്ണും തമ്മിൽ തമ്മിൽ…
🎼 പ്രണയസരോവര തീരം…
🎼 നനഞ്ഞ നേരിയ പട്ടുറുമാൽ…
🎼 കണ്ണാന്തളിയും കാട്ടുക്കുറിഞ്ഞിയും…
🎼 മഞ്ഞിൻ തേരേറി…
🎼 ഓളങ്ങൾ താളം തല്ലുമ്പോൾ…
🎼 ഓർമ്മയിൽ ഒരു ശിശിരം…
🎼 കളിപ്പാട്ടമായ് കൺമണി…
🎼 പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ… 1972 മുതൽ 2020 വരെ മലയാള സിനിമാഗാനാസ്വാദകർ എന്നും ഓർമിക്കുന്ന ഒട്ടനവധി പാട്ടുകൾ സമ്മാനിച്ച ബി.ശിവശങ്കരൻ നായർ ബിച്ചു തിരുമല. 293 സിനിമകൾക്കായി 987 ഗാനങ്ങൾ രചിച്ച അദ്ദേഹം മലയാള ചലച്ചിത്രഗാന രചയിതാക്കൾക്കിടയിൽ ഏഴാമനാണ്. ഏറ്റവും കൂടുതൽ സിനിമകൾക്ക് പാട്ടെഴുതിയവരുടെ നിരയിൽ അഞ്ചാമനുമായ ബിച്ചു സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി.

1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ട് വീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മകനായി ജനനം. അറിയപ്പെടുന്ന പണ്ഡിതൻ കൂടിയായിരുന്ന മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി.
ഗായികയായ സഹോദരി സുശീല ദേവിക്കു വേണ്ടി യുവജനോത്സവ വേദികളിൽ പാട്ടെഴുതിയാണ് തുടക്കം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം മദ്രാസിലെത്തി. തോഷിബ ആനന്ദ് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായും പ്രവർത്തിച്ചു.

സംവിധായകന്‍ എം. കൃഷ്ണന്‍നായർ 1970-ൽ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ ധർമ്മശാസ്താ’ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ ജയൻ നായകനായ ശക്തി എന്ന സിനിമയുടെ കഥയും സംഭാഷണവും, ഇഷ്ടപ്രാണേശ്വരി എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട്.

1972-ൽ ഭജഗോവിന്ദം എന്ന ചിത്രത്തിനായി ജയ വിജയന്മാർ സംഗീതം നൽകി യേശുദാസ് പാടിയ
🎶 ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ പല്ലവി പാടിയ നേരം… എന്ന ഗാനം രചിച്ചു കൊണ്ട് ചലച്ചിത്ര ഗാനരംഗത്തെത്തി. സിനിമ റിലീസായില്ലെങ്കിലും ഈ ഗാനം ഹിറ്റായി. പിന്നീട്
നടൻ മധു സംവിധാനം ചെയ്ത അക്കൽദാമയിൽ ശ്യാം സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ
🎶 നീലാകാശവും മേഘങ്ങളും… എന്ന ഗാനത്തോടെ ശ്രദ്ധേയനായി. കൂടാതെ തരംഗിണിക്കായി യേശുദാസ് പാടിയ വസന്ത ഗീതങ്ങളിലെ
✒️ മാമാങ്കം പലകുറി കൊണ്ടാടി…
ഓണപ്പൂത്താലം എന്ന ആൽബത്തിൽ
✒️ തൂമഞ്ഞക്കോടിയും ചൂടിവാ… ഹൃദയ അഞ്ജലി എന്ന ആൽബത്തില
✒️ ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാൻ
അമ്പലം ചുറ്റുന്ന നേരം…
രവീന്ദ്രൻ സംഗീതം നൽകി ജയചന്ദ്രൻ ആലപിച്ച ദീപം മകരദീപം എന്ന ആൽബത്തിനായി
🎶 ഉച്ചിയില്‍ ഇരുമുടി കെട്ടുമായി…
🎶 കുളത്തൂപ്പുഴയിലെ ബാലകനെ…
🎶 നെയ്‌വിളക്കുകൾ നിറയെ നിറയെ…
🎶 മലമുകളിലെ അമ്പലനടയിൽ… ഉൾപ്പെടെ നിരവധി ആൽബങ്ങൾക്കും ഗാനം എഴുതിയിട്ടുണ്ട്.

സിനിമയിലെ സന്ദർഭത്തിനും ഈണത്തിനും അനുസരിച്ച് വേഗത്തിൽ പാട്ടെഴുതാനുള്ള കഴിവാണ് ബിച്ചുവിനെ തിരക്കുള്ള ഗാനരചയിതാവാക്കി മാറ്റി. ജയൻ അഭിനയിച്ച ശക്തി എന്ന സിനിമയിലെ കഥയും സംഭാഷണവും ഇഷ്ടപ്രാണേശ്വര എന്ന സിനിമക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.

ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന ചിത്രത്തിൽ എം.എസ്. ബാബുരാജിന്റെ സംഗീതത്തിൽ കമൽഹാസനോടൊപ്പം
🎼 ധൂമം ധൂമാനന്ദ ലഹരി…
അന്യരുടെ ഭൂമി എന്ന ചിത്രത്തിൽ എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ
🎶 മനുഷ്യ മനസ്സാക്ഷികളുടെ… എന്ന് തുടങ്ങുന്ന ഗാനവും വെല്ലുവിളി എന്ന ചിത്രത്തിൽ
🎼 ഓണം വന്നേ പൊന്നോണം വന്നേ…
ഒപ്പം ഒപ്പത്തിനൊപ്പം എന്ന ചിത്രത്തിൽ ജെറി അമൽദേവിന്റെ സംഗീതത്തിൽ യേശുദാസിനോടൊപ്പം
🎼 ഭൂമി കറങ്ങുന്നുണ്ടോടാ…
എന്ന ചിത്രത്തിൽ
🎼 അങ്ങാടിക്കപ്പുറത്ത് എന്ന ചിത്രത്തിൽ പോകാതെ പോകാതെ… എന്നീ ഗാനങ്ങളും പാടിയിട്ടുണ്ട്. 1985-ൽ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി.

എം എസ് ബാബുരാജ്, ദക്ഷിണാമൂർത്തി, എം എസ് വിശ്വനാഥൻ, ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ, ഔസേപ്പച്ചൻ, ജെറി അമൽദേവ്, ജോൺസൺ, കെ.ജെ ജോയ്‌, എസ് പി വെങ്കിടേഷ്, മോഹന്‍ സിതാര, എസ്‌.ബാലകൃഷ്ണൻ, എ ആർ റഹ്മാൻ തുടങ്ങി മലയാളത്തിലെ മിക്ക സംഗീത സംവിധായകരുമായി ചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു. ഐ.വി.ശശി, ഫാസിൽ, ബാലചന്ദ്രമേനോൻ, സിദ്ദിഖ്-ലാൽ തുടങ്ങിയവരുടെ ആദ്യകാല സിനിമകളിലെ ഗാനങ്ങൾ രചിച്ചതും ബിച്ചുവാണ്. ഏകദേശം 416 ചിത്രങ്ങൾക്കു പാട്ടെഴുതിയ താനാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾക്ക് പാട്ടെഴുതിയ ആൾ എന്ന് ബിച്ചു തിരുമല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
1981-ൽ തൃഷ്ണയിലെ
🎶 ശ്രുതിയിൽ നിന്നുയരും…
1991-ൽ കടിഞ്ഞൂൽ കല്യാണത്തിലെ
🎶 മനസിൽ നിന്നും മനസിലേക്കൊരു..
🎶 പുലരി വിരിയും മുൻപെ… എന്നീ ഗാനങ്ങൾക്കുൾപ്പെടെ
നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2021 നവംബർ 26-ന് അന്തരിച്ചു. ഗായകനും സംഗീത സംവിധായകനുമായ സുമൻ ബിച്ചുവാണ് മകൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com