അന്തിവാനം ചുവന്നേ
ചെന്തെങ്ങ് പൂത്തേ…
സിന്ദൂരം വാരിയണിഞ്ഞൊരു
ചെമ്പകപ്പെണ്ണിൻ കവിൾ തുടുത്തേ…
നാലു മുഴം ചേലചുറ്റി
നാണമോടവള് നിന്നേ…
ഓ….ഓ….ഓ…ഓ ….ഓ…ഓ…..ഓ….ഓ…
ഓ….ഓ….ഓ…
തന തന താനാ താനാരേ ങും…ഹൂം
തന തന താനാ താനാരേ ങും …ഹൂം
ഇന്നലെ കണ്ടില്ല
അവളിന്നും വന്നില്ല
നാട്ടുവഴിയില്‍ നാലുമണിപ്പൂക്കൾ
ദാഹിച്ച് നിന്ന്….
നടവരമ്പെത്തിയ കാറ്റും മോഹിച്ച്
നിന്ന്…
കൈതോലക്കാട്ടിൻ മറയില്‍
പെണ്ണുമൊളിച്ച്….
പെണ്ണുമൊളിച്ച്….
ഓ ….ഓ ….ഓ… ഓ…ഓ…ഓ …ഓ…ഓ…ഓ…ഓ…ഓ…
തന തന താനാ താനാരേ..ങും…ഹൂം
തന തന താനാ താനാരേ….ങും….ഹൂം
(അന്തിവാനം ചുവന്നേ…)
എൻ കരൾച്ചില്ലയിൽ
ഊഞ്ഞാലയാടുവാൻ
എന്തവൾ വന്നില്ല?….
മയ്ക്കണ്ണിപ്പെണ്ണവൾ
മധുരത്തേൻ ചുണ്ടാല്‍
മുത്തങ്ങൾ നൽകീലാ…(2)
ഓ…ഓ…ഓ…ഓ…ഓ…ഓ…ഓ…ഓ…ഓ…
ഓ…ഓ….
തന തന താനാ താനാരേ ങും… ഹൂം
തന തന താനാ താനാരേ ങും… ഹൂം
താരകപ്പെണ്ണാള്
കൺചിമ്മിനിക്കണല്ലാ
രാവിന്റെ കാർകൂന്തൽ കെട്ടൊന്നഴിച്ച്
പായവിരിക്കണല്ലാ….
നിഴൽ മറപ്പൊത്തിലൊളിച്ച്
നിലാവും പൂക്കണല്ലാ….
പുലരി തൂമഞ്ഞിൽ കുളിച്ച്
കളം വരച്ചല്ലാ….
പെണ്ണും കളം വരച്ചല്ലാ….
ഓ …ഓ…ഓ…ഓ…ഓ..
ഓ…ഓ…ഓ…ഓ…ഓ…
ഓ….
തന തന താനാ താനാരേ ങും…ഹൂം
തന തന താനാ താനാരേ ങും…ഹൂം
(അന്തിവാനം)



