ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് . മുന്നൊരുക്കങ്ങളുടെ അപര്യാപ്തത മൂലമാണ് തിരക്ക് കൂടിയത് എന്നുള്ള കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാർ തന്നെ സമ്മതിച്ചു .കേരളം ആവശ്യപ്പെട്ട കേന്ദ്രസേന ഇതുവരെ എത്താത്തത് നിയന്ത്രണങ്ങള്‍ പാളാന്‍ കാരണമായി.
എന്‍ഡിആര്‍എഫ്, ആര്‍എഎഫ് സേനകളുടെ സേവനമാണ് സംസ്ഥാനം നേരത്തേ ആവശ്യപ്പെട്ടിരുന്നു . ഇവര്‍ എത്താൻ രണ്ടുദിവസംകൂടി കഴിയുമെന്ന് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്ത് പറയുന്നു .
മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂ നില്‍ക്കുന്നത് .തിരക്ക് വര്‍ധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണ്. ഇരുമുടിയുമായി എത്തിയവരെ സ്റ്റാഫ് ഗേറ്റ് വഴിയും കടത്തിവിട്ടു. തിരക്ക് കാരണം പലവഴികളിലൂടെ ഭക്തരെ കയറ്റിവിടുന്നതിനാല്‍ പലര്‍ക്കും പതിനെട്ടാംപടി ചവിട്ടാനായില്ല.
ക്രമം തെറ്റിച്ച് വനത്തിലൂടെയും മറ്റും വരുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും അതാണ് തിരക്കിന് കാരണമെന്നും പോലീസ് അധികൃതര്‍ പറയുന്നു . തിരക്ക് നിയന്ത്രിക്കാനായി നിലവില്‍ നിലയ്ക്കലില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ട് .ഒന്നരലക്ഷത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയത്.
കഴിയുന്നതും ഭക്തരെല്ലാം വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് വരണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു . 70,000 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ഒരുദിവസം വരുന്നത്. 25,000-ഓളം പേര്‍ സ്‌പോട്ട് ബുക്കിങ് വഴിയും വരുന്നു.
ഒരുലക്ഷത്തോളം പേര്‍ ഒരുമിച്ച് വന്നാല്‍ ശബരിമലയ്ക്ക് അത് ഉള്‍ക്കൊള്ളാനാകില്ല. ഇത്രയും ഭക്തര്‍ ഒന്നിച്ചു എങ്ങനെ വന്നു എന്ന് അധികാരികള്‍ പറയുന്നില്ല .വനത്തിലൂടെ അനധികൃതമായി ആളുകള്‍ സന്നിധാനത്ത് എത്തുന്നത് തടയാന്‍ കഴിയണം . ക്യൂ കോംപ്ലക്‌സുകള്‍ നാളെമുതല്‍ പ്രവര്‍ത്തനക്ഷമമാക്കും. 20,000 പേരെ അതില്‍ ഉള്‍ക്കൊള്ളാനാകും.
സ്‌പോട്ട് ബുക്കിങ് 20,000 ആയി നിജപ്പെടുത്തും. കൂടുതല്‍ സ്പോട്ട് ബൂകിംഗ് വന്നോ എന്ന് പരിശോധിക്കും . പതിനെട്ടാം പടിയിലൂടെയുള്ള ഭക്തരുടെ കയറ്റം സാവധാനം ആണ് .ഇതുമൂലവും തിരക്ക് അനുഭവപ്പെടാം .ഒരുമിനിറ്റില്‍ 90 പേര്‍ പടി കയറിയാല്‍ സന്നിധാനത്തെ തിരക്ക് ഒഴിവാക്കാന്‍ കഴിയും .



