ഓർമ്മയിൽ തെളിയുന്നെൻ
ബാല്യകാലം
തൊടിയിലെ പൂക്കൾ തൻ വശ്യഗന്ധം
കർക്കടകക്കാറുകളെങ്ങോ പോയി
ചിങ്ങം ചിരിതൂകി വന്നനേരം
അത്തമിങ്ങെത്രയോ വേഗമെത്തി
പൂക്കൾ പറിക്കുവാൻ ഉത്സാഹവും
അമ്മൂമ്മ നെയ്തൊരാ വട്ടിയുമായ്
കൂട്ടുകാരോടൊപ്പം പൂവിറുത്തു
വർണ്ണക്കളങ്ങൾ ഒരുക്കി ഞങ്ങൾ
തുമ്പപ്പൂവില്ലാതെ പൂർണ്ണമല്ല
തെച്ചിയും പിച്ചക മുല്ലമൊട്ടും
കായൽപ്പരപ്പിലെ ആമ്പൽപ്പൂവും
കാക്കരിയപ്പന് പൂജ ചെയ്തു
ഉത്രാടരാവിൽ വരവേറ്റ ശേഷം
ആർപ്പുവിളികൾ തൻ ആരവങ്ങൾ
ഇന്നുമെൻ കാതിൽ മുഴങ്ങീടുന്നു




നല്ല വരികൾ